Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എ ഐ ക്യാമറ പദ്ധതിയില്‍ അഴിമതിയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി കെല്‍ട്രോണ്‍ എംഡി നാരായണ മൂർത്തി

എ ഐ ക്യാമറ പദ്ധതിയില്‍ അഴിമതിയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി കെല്‍ട്രോണ്‍ എംഡി നാരായണ മൂർത്തി രംഗത്ത്.എല്ലാ നടപടികളും സുതാര്യമായാണ് നടത്തിയത്. പദ്ധതി തുക ആദ്യം മുതൽ 235 കോടി തന്നെ യായിരുന്നു. ചർച്ചകൾ ചെയ്ത ശേഷം 232 കോടിയാക്കി.ഇതിൽ 151 കോടി യാണ് SRIT എന്ന കമ്പനിക്ക് ഉപകരാർ നൽകിയത്.ബാക്കി തുക കൺട്രോൾ നടത്താനും ചെല്ലാൻ അയക്കാനും കെൽട്രോണിൻ്റെ ചെലവിനുമായി വിനിയോഗിക്കേണ്ടതാണ്.ഒരു ക്യാമറ 35 ലക്ഷമെന്ന  പ്രചരണം തെറ്റാണ്.ഒരു ക്യാമറ സിസ്റ്റത്തിൻ്റെ വില 9.5 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രധാനമന്ത്രിയുടെ റോഡ് ഷോ തേവരകോളജ് വരെയാക്കി

പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോ വെണ്ടുരുത്തി പാലം മുതൽ തേവരകോളജ് വരെയാക്കി. റോഡ് ഷോ കാണാൻ കൂടുതൽ ആളുകൾ എത്തുന്നത് കണക്കിലെടുത്താണ് 1.8 കിലോമീറ്ററാക്കിയത്. നേരത്തെ തേവര ജംങ്ഷൻ മുതലാണ് നിശ്ചയിച്ചിരുന്നത്. ഇതോടൊപ്പം സുരക്ഷയൊരുക്കാനുള്ള ക്രമീകരണം ചോർന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസോ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടാൻ സാധ്യതയുള്ളതിനാൽ ഡിജിപി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇൻറലിജൻസ് മേധാവിയോട് ചോർച്ചയിൽ അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് നൽകാനും നിർദ്ദേശം നല്‍കി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ ഏപ്രില്‍ 23

◾ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് അമൃത്പാല്‍ സിംഗ് അറസ്റ്റില്‍. പഞ്ചാബിലെ മോഗ ജില്ലയിലെ റോഡെ ഗുരുദ്വാര വളഞ്ഞ പോലീസിനു മുന്നില്‍ ഇയാള്‍ കീഴടങ്ങുകയായിരുന്നു. അമൃത്പാലിനെയും കൂട്ടാളികളെയും ആസാമിലെ ദിബ്രുഗഡിലെ ജയിലിലേക്കു മാറ്റും. അമൃത്പാലിന്റെ ഭാര്യയെ പോലീസ് പിടികൂടി ചോദ്യം ചെയ്യുകയും സമ്മര്‍ദത്തിലാക്കുകയും ചെയ്തതിനു പിറകേയാണ് ഇയാള്‍ കീഴടങ്ങിയത്. സമാധാനം പാലിക്കണമെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പഞ്ചാബ് പൊലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നേരത്തെ പൊലീസ് വലയില്‍നിന്ന് രക്ഷപ്പെട്ട അമൃത്പാലിനായി രാജ്യത്തിന്റെ പല ഭാഗത്തും സുരക്ഷാ ഏജന്‍സികള്‍ ഒരു മാസമായി തെരച്ചില്‍ നടത്തിയിരുന്നു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രധാനമന്ത്രിയെ വധിക്കുമെന്ന കത്തെഴുതിയ കത്രിക്കടവ് സ്വദേശി അറസ്റ്റിൽ

കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന ഭീഷണിക്കത്ത് ഒരാഴ്ച മുൻപാണ് ബിജെപി സംസ്ഥാന കാര്യാലയത്തിൽ കിട്ടിയത്. ഫോൺ നമ്പർ സഹിതം ജോസഫ് ജോണെന്ന ആളുടെ പേരിലായിരുന്നു കത്ത്. അന്വേഷണത്തിൽ ജോസഫ് ജോൺ എറണാകുളം കതൃക്കടവ് സ്വദേശി എൻ ജെ ജോണിയാണെന്ന് വ്യക്തമായി. തുടർന്ന് ജോണിയെ ചോദ്യം ചെയ്തെങ്കിലും കത്ത് തന്റേതല്ലെന്ന് ഇദ്ദേഹം വ്യക്തമാക്കി.തന്നോടുള്ള വിരോധം തീർക്കാൻ വേണ്ടി സേവ്യർ ചെയ്തതാകാം ഇതെന്നായിരുന്നു ജോണി പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് സേവ്യറാണ് പ്രതിയെന്ന് കണ്ടെത്തിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എഐ ക്യാമറ വെച്ചതിൽ വൻ അഴിമതിയെന്ന് രമേശ് ചെന്നിത്തല

സേഫ് കേരള പ്രൊജക്ടുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി കൊടുക്കുന്നില്ലെന്നും,സർക്കാർ വിവരങ്ങൾ മറച്ചുവെക്കുന്നുവെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.എഐ ക്യാമറ വെച്ചതിൽ ഏറെ ദുരൂഹതയെന്നും,. ആരും ട്രാഫിക് സുരക്ഷയ്ക്ക് എതിരല്ല. എന്നാൽ അതിന്റെ പേരിൽ അഴിമതി നടത്താൻ അനുവദിക്കില്ല. എല്ലാ രേഖകളും തന്റെ പക്കലുണ്ട്. താൻ ചോദിച്ചപ്പോൾ സർക്കാർ തന്നില്ല. രേഖകൾ പുറത്ത് വിടാൻ സർക്കാരിന് നാല് ദിവസം സമയം കൊടുക്കും. ഇല്ലെങ്കിൽ താൻ തന്നെ രേഖകൾ പുറത്തുവിടും. സർക്കാർ വിവരങ്ങൾ മറച്ചുവെക്കുകയാണെന്നും രമേശ് […]

Posted inബിസിനസ്സ്

ഇന്ത്യയുടെ വിദേശനാണയ കരുതല്‍ ശേഖരം ഉയര്‍ന്നു

ഇന്ത്യയുടെ വിദേശനാണയ കരുതല്‍ ശേഖരം ഏപ്രില്‍ 14 വരെ 1.657 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 586.412 ബില്യണ്‍ ഡോളറിലെത്തി. ആര്‍.ബി.ഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇത് തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലെ വര്‍ദ്ധനവാണ്. കഴിഞ്ഞ റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍, മൊത്തം കരുതല്‍ ശേഖരം 6.306 ബില്യണ്‍ യു.എസ് ഡോളര്‍ ഉയര്‍ന്ന് 584.755 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ഏപ്രില്‍ 14 ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി 2.204 ബില്യണ്‍ യു.എസ് ഡോളര്‍ വര്‍ദ്ധിച്ച് 516.635 […]

Posted inടെക്നോളജി

എ.ഐ ചിപ്പുകള്‍ വികസിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് സ്വന്തം നിലയ്ക്ക് എ.ഐ (നിര്‍മിത ബുദ്ധി) ചിപ്പുകള്‍ വികസിപ്പിക്കുന്നു. അഥീന എന്ന കോഡ് നാമം നല്‍കിയിട്ടുള്ള ചിപ്പ് നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ് ജി പി ടി പോലുള്ള സാങ്കേതിക വിദ്യകളുടെ തുടര്‍ വികസനത്തിന് ഗുണകരമാകുമെന്നാണ് കരുതുന്നത്. 2019 മുതല്‍ മൈക്രോസോഫ്റ്റ് എ.ഐ ചിപ്പ് വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. മനുഷ്യരെ പോലെ തന്നെ സംസാരിക്കുന്നതിനും ഭാഷ മനസിലാക്കുന്നതിനും പ്രാപ്തമാകത്തക്ക വിധത്തില്‍ വലിയ ഭാഷാ നൈപുണ്യം ലഭ്യമാക്കാനാണ് പുതിയ ചിപ്പ് വികസിപ്പിക്കുന്നത്. വലിയ അളവിലുള്ള ഡാറ്റ പ്രോസസ്സിംഗ്, പാറ്റേണുകള്‍ […]

Posted inവിനോദം

വിരൂപാക്ഷ രണ്ട് ദിവസത്തില്‍ നേടിയത് 28 കോടി കളക്ഷന്‍!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ സംയുക്ത നായികയായി എത്തിയാണ് വിരൂപാക്ഷ. സായ് ധരം തേജ് നായകനായ ചിത്രമാണ് ഇത്. കാര്‍ത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ മിസ്റ്റിക് ത്രില്ലര്‍ വിരൂപാക്ഷ രണ്ട് ദിവസത്തില്‍ നേടിയത് 28 കോടി രൂപയിലധികം കളക്ഷനാണ്. ‘വിരൂപാക്ഷ’ എന്ന ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 19.8 കോടി രൂപയും കര്‍ണാടകയില്‍ നിന്ന് ഒരു കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 50 ലക്ഷവും വിദേശത്ത് നിന്ന് 1.5 […]

Posted inവിനോദം

സിങ്കത്തിന്റെ മൂന്നാം ഭാഗം ഒരുങ്ങുന്നു

അജയ് ദേവ്ഗണ്‍ ബാജിറാവു സിങ്കമായി വീണ്ടും വെള്ളിത്തിരയില്‍ എത്തും. സിങ്കത്തിന്റെ മൂന്നാം ഭാഗം ഒരുങ്ങുന്നു എന്നാണ് പുതിയ വാര്‍ത്ത. രോഹിത് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിങ്കം 3യുടെ ചിത്രീകരണം ഈ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിക്കുമെന്നാണ് വിവരം. 2024 ഓഗസ്റ്റ് 15-ന് സിങ്കം എഗെയ്ന്‍ ബിഗ് സ്‌ക്രീനില്‍ എത്തുമെന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. 2023 ആഗസ്റ്റില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. നേരത്തെ ഡിസംബറില്‍ സിങ്കത്തിന്റെ മൂന്നാംഭാഗത്തില്‍ ദീപിക പാദുകോണ്‍ നായികയാകും എന്ന വാര്‍ത്ത […]

Posted inഓട്ടോമോട്ടീവ്

ആള്‍ട്രോസ് സി.എന്‍.ജി മോഡലിന്റെ ബുക്കിംങ് ആരംഭിച്ചു

പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിന്റെ സി.എന്‍.ജി മോഡലിന്റെ ബുക്കിംങ് ടാറ്റ മോട്ടോഴ്സ് ആരംഭിച്ചു. എക്‌സ് ഇ, എക്‌സ എം+, എക്‌സ് ഇസെഡ്, എക്‌സ് ഇസെഡ്+ എന്നിങ്ങനെ നാലു വേരിയന്റുകളില്‍ പുറത്തിറക്കുന്ന സി.എന്‍.ജി ആള്‍ട്രോസ് 21,000 രൂപ നല്‍കി ബുക്കു ചെയ്യാനാകും. ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഓട്ടോ എക്സ്പോ 2023ലാണ് ടാറ്റ മോട്ടോഴ്സ് ആള്‍ട്രോസ് സി.എന്‍.ജി മോഡല്‍ അവതരിപ്പിച്ചത്. മൂന്നാമത്തെ സി.എന്‍.ജി മോഡലാണ് ആള്‍ട്രോസിന്റെ രൂപത്തില്‍ ടാറ്റ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി ട്വിന്‍ സിലിണ്ടര്‍ സി.എന്‍.ജി ടെക്നോളജി ടാറ്റ […]