പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോ വെണ്ടുരുത്തി പാലം മുതൽ തേവരകോളജ് വരെയാക്കി. റോഡ് ഷോ കാണാൻ കൂടുതൽ ആളുകൾ എത്തുന്നത് കണക്കിലെടുത്താണ് 1.8 കിലോമീറ്ററാക്കിയത്. നേരത്തെ തേവര ജംങ്ഷൻ മുതലാണ് നിശ്ചയിച്ചിരുന്നത്. ഇതോടൊപ്പം സുരക്ഷയൊരുക്കാനുള്ള ക്രമീകരണം ചോർന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസോ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടാൻ സാധ്യതയുള്ളതിനാൽ ഡിജിപി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇൻറലിജൻസ് മേധാവിയോട് ചോർച്ചയിൽ അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് നൽകാനും നിർദ്ദേശം നല്കി.
പ്രധാനമന്ത്രിയുടെ റോഡ് ഷോ തേവരകോളജ് വരെയാക്കി
