തിരുവമ്പാടി ക്ഷേത്രത്തിലും പാറമേക്കാവിലും കൊടിയേറി,തൃശ്ശൂര്‍ പൂരം ഞായറാഴ്ച.തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 10.30 നും 11.30 നും മദ്ധ്യേയും 11.30നും 12നും ഇടയിൽ പാറമേക്കാവിന്റേയും കൊടിയേറ്റം നടന്നു. 28ന് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന സാംപിൾ വെടിക്കെട്ടിൽ ആകാശത്ത് ഓടിക്കളിക്കുന്ന തീവണ്ടിയുമായി തിരുവമ്പാടിയെത്തും.വര്‍ണത്തിനാണ് പ്രാധാന്യം. പ്രഹര ശേഷിയുള്ളതൊന്നും ഉപയോഗിക്കില്ല. 28 നാണ് സാംപിള്‍. ഒന്നിന് പുലര്‍ച്ചെയാണ് വെടിക്കെട്ട്. അന്നുതന്നെ ഉപചാരം ചൊല്ലിപ്പിരിയാന്‍ നേരത്ത് കൂട്ടപ്പൊരിച്ചില്‍. രണ്ടായിരം കിലോ വീതം പൊട്ടിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
മഹാവികാസ് അഖാഡി സഖ്യം തുടരുമെന്ന് ശിവസേനാ ഉദ്ദവ് വിഭാഗം
മഹാവികാസ് അഖാഡി സഖ്യം തുടരുമെന്ന് ശിവസേനാ ഉദ്ദവ് വിഭാഗം.ശരദ് പവാറും ഉദ്ദവുമാണ് സഖ്യത്തിലെ പ്രധാന നേതാക്കളെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.ആഗ്രഹം കൊണ്ട് മാത്രം സഖ്യം തുടരില്ലെന്നും സീറ്റ് വിഭജനമടക്കം കാര്യങ്ങളിൽ അനുനയമുണ്ടാവണം എന്നും,മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കായാലെ സഖ്യം ഉറപ്പാവൂ. ഇപ്പോൾ സഖ്യത്തിലാണെന്ന് മാത്രമേ പറയാനാവൂ എന്നും ശരദ് പവാർ പറഞ്ഞു.
എ ഐ ക്യാമറ ഇടപാടിൽ നടന്നത് വൻ കൊള്ളയെന്നും പ്രതിപക്ഷ നേതാവ്
മന്ത്രിമാർക്കു പോലും കരാർ കമ്പനികളെക്കുറിച്ച് അറിയില്ലെന്നും കരാർ കിട്ടിയ കമ്പനി ഉപകരാർ കൊടുത്തു. കെ ഫോണിന് പിന്നിലും ഇവരാണ്. ആയിരം കോടി രൂപ വർഷം ജനങ്ങളിൽ നിന്ന് കൊള്ളയടിക്കാനുള്ള പദ്ധതിയാണിത്. സർക്കാരിന്റെ അഴിമതിക്ക് വേണ്ടി സാധാരണക്കാരന്റെ കീശ കൊള്ളയടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ക്യാമറ ഇടപാടിൽ നടന്നത് വൻ കൊള്ളയെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സ്റ്റാലിന്റെ കുടുബത്തിന് ബിനാമി നിക്ഷേപമുണ്ടെന്ന് ബിജെപി ആരോപിച്ച സ്ഥാപനത്തിൽ റെയ്ഡ്
മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്‍റെ മരുമകൻ ശബരീശനും കഴിഞ്ഞ വർഷം വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് തമിഴ്നാട്ടിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയർ റിലേഷൻസിൽ ആദായ നികുതി വിഭാഗം പരിശോധന നടത്തുന്നു. ചെന്നൈയും കോയമ്പത്തൂരുമടക്കം അമ്പതോളം സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. സ്റ്റാലിന്റെ കുടുബത്തിന് ബിനാമി നിക്ഷേപമുള്ള സ്ഥാപനമാണ് ഇത് എന്നാണ് അണ്ണാമലൈ പറയുന്നത്.
സ്വീകരിക്കുന്നവരുടെ ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ ഗവർണർ കൊച്ചിയില്‍ നിന്നും മടങ്ങി
പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ ഗവർണർ കൊച്ചിയില്‍ നിന്നും മടങ്ങി. കൊച്ചിയിലേത് രാഷ്ടീയ പരിപാടികളാണ്, പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ തിരുവനന്തപുരത്താണെന്നും അവിടെ വച്ച് പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ കൊച്ചിയിലെത്തിയ ശേഷമാണ് പ്രധാനമന്ത്രിയെ സ്വീകരണ പട്ടിക പുറത്ത് വന്നത്. പട്ടികയിൽ ഗവര്‍ണറുടെ പേര് ഉണ്ടായിരുന്നില്ല. ഇന്ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി രാജീവ് സ്വീകരിക്കും.
കര്‍ഷക പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന ആവശ്യം മോദിക്കു മുന്നില്‍ ഉയര്‍ത്തുമെന്ന് ക്നാനായ മെത്രാപ്പൊലീത്ത
കര്‍ഷക പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന ആവശ്യം പ്രധാനമന്ത്രിക്ക് മുന്നില്‍ ഉയര്‍ത്തുമെന്ന് ക്നാനായ സഭ മെത്രാപ്പൊലീത്ത ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ്. ബിജെപിയുടെ രാഷ്ട്രീയ ഉദ്ദേശങ്ങളിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ല. പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച എന്ന നിലയിലുളള പ്രാധാന്യമാണ് ഇന്നത്തെ ചര്‍ച്ചയ്ക്കുളളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി നഗരം സുരക്ഷാ വലയത്തിൽ
ഇന്നു വൈകിട്ട് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി യുവമോർച്ച സംഘടിപ്പിക്കുന്ന റോഡ് ഷോയിലും യുവം പരിപാടിയിലും പങ്കെടുക്കും.കനത്ത സുരക്ഷയാണ് കൊച്ചി നഗരത്തിലെങ്ങും . വെണ്ടുരുത്തി പാലത്തിൽ നിന്നും 1.8 കിലോ മീറ്റർ ദൂരത്തിൽ റോഡ് ഷോ ആരംഭിക്കും.പതിനയ്യായിരം പേരെങ്കിലും റോഡ് ഷോ കാണാൻ എത്തുമെന്നാണ് കരുതുന്നത്. തേവര എസ് എച്ച് കോളജിൽ എത്തുന്ന പ്രധാനമന്ത്രി യുവം പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് കേരളത്തിന്‍റെ വികസനത്തിന് യുവസമൂഹം എന്താഗ്രഹിക്കുന്നു എന്ന വിഷയത്തിൽ വിവിധ തൊഴിൽ മേഖലകളിലെ യുവാക്കളുമായി മുഖാമുഖം പരിപാടിയുണ്ടാവും. വൈകിട്ട് […]
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 24
◾പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും നാളേയും കേരളത്തില്‍. ഇന്നു വൈകുന്നേരം കൊച്ചിയില്‍ എത്തുന്ന നരേന്ദ്ര മോദി ബിജെപിയുടെ പരിപാടികളില്‍ പങ്കെടുക്കും. നാളെ തിരുവനന്തപുരത്ത് വന്ദേ ഭാരത് ട്രെയിനും വാട്ടര്‍മെട്രോയും അടക്കം വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ഇന്നു വൈകുന്നേരം വെണ്ടുരുത്തി പാലം മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജ് വരെയുള്ള ബിജെപി റോഡ് ഷോയില്‍ മോദി ജനങ്ങളെ അഭിവാദ്യം ചെയ്യും. തുടര്‍ന്ന് അഞ്ചരയ്ക്ക് കോളജില്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട യുവതീയുവാക്കള്‍ക്കായി ‘യുവം’ സംഗമം. രാത്രി ക്രൈസ്തവ മത മേലധ്യക്ഷരുമായുള്ള കൂടിക്കാഴ്ചയും […]
ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളിൽ ഒന്ന് കൂടി ചത്തു
ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളിൽ ഒന്ന് കൂടി ചത്തു. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ഉദയ് എന്ന ചീറ്റയാണ് കുനോ നാഷണൽ പാർക്കിൽ അസുഖം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജെ എസ് ചൗഹാൻ അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച എട്ട് ചീറ്റകളിൽ ഒരെണ്ണം നേരത്തെ ചത്തിരുന്നു. കഴിഞ്ഞ മാസം കിഡ്നി സംബന്ധമായ അസുഖം കാരണം സാഷ എന്ന ചീറ്റ പുലിയാണ് ചത്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ […]
വയനാട് പുഴമുടിയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം
വയനാട് പുഴമുടിയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം. കണ്ണൂർ, കാസർകോട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കൽപ്പറ്റ – പടിഞ്ഞാറത്തറ റോഡിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. റോഡ് സൈഡിലെ പോസ്റ്റിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. മൂന്ന് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
