ഇന്നു വൈകിട്ട് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി യുവമോർച്ച സംഘടിപ്പിക്കുന്ന റോഡ് ഷോയിലും യുവം പരിപാടിയിലും പങ്കെടുക്കും.കനത്ത സുരക്ഷയാണ് കൊച്ചി നഗരത്തിലെങ്ങും . വെണ്ടുരുത്തി പാലത്തിൽ നിന്നും 1.8 കിലോ മീറ്റർ ദൂരത്തിൽ റോഡ് ഷോ ആരംഭിക്കും.പതിനയ്യായിരം പേരെങ്കിലും റോഡ് ഷോ കാണാൻ എത്തുമെന്നാണ് കരുതുന്നത്. തേവര എസ് എച്ച് കോളജിൽ എത്തുന്ന പ്രധാനമന്ത്രി യുവം പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് കേരളത്തിന്റെ വികസനത്തിന് യുവസമൂഹം എന്താഗ്രഹിക്കുന്നു എന്ന വിഷയത്തിൽ വിവിധ തൊഴിൽ മേഖലകളിലെ യുവാക്കളുമായി മുഖാമുഖം പരിപാടിയുണ്ടാവും. വൈകിട്ട് 7 മണിയോടെ ക്രൈസ്തവ മേലധ്യക്ഷൻമാരുമായുളള കൂടിക്കാഴ്ചയുമുണ്ടാകും.
കൊച്ചി നഗരം സുരക്ഷാ വലയത്തിൽ
