തിരുവമ്പാടി ക്ഷേത്രത്തിലും പാറമേക്കാവിലും കൊടിയേറി,തൃശ്ശൂര്‍ പൂരം ഞായറാഴ്ച.തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 10.30 നും 11.30 നും മദ്ധ്യേയും 11.30നും 12നും ഇടയിൽ പാറമേക്കാവിന്റേയും കൊടിയേറ്റം നടന്നു. 28ന് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന സാംപിൾ വെടിക്കെട്ടിൽ ആകാശത്ത് ഓടിക്കളിക്കുന്ന തീവണ്ടിയുമായി തിരുവമ്പാടിയെത്തും.വര്‍ണത്തിനാണ് പ്രാധാന്യം. പ്രഹര ശേഷിയുള്ളതൊന്നും ഉപയോഗിക്കില്ല. 28 നാണ് സാംപിള്‍. ഒന്നിന് പുലര്‍ച്ചെയാണ് വെടിക്കെട്ട്. അന്നുതന്നെ ഉപചാരം ചൊല്ലിപ്പിരിയാന്‍ നേരത്ത് കൂട്ടപ്പൊരിച്ചില്‍. രണ്ടായിരം കിലോ വീതം പൊട്ടിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
തിരുവമ്പാടി ക്ഷേത്രത്തിലും പാറമേക്കാവിലും കൊടിയേറി
