സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറ സംബന്ധിച്ച എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ സംസ്ഥാനത്തെ വിവിധ റോഡുകളില്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചത് സംബന്ധിച്ച് നിരവധി സംശയങ്ങളും ദുരൂഹതകളുമാണ് പൊതുജനങ്ങള്‍ക്കിടയിലുള്ളത്. 236 കോടി രൂപ ചെലവഴിച്ച് 726 ക്യാമറകള്‍ സ്ഥാപിച്ചെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. 33 ലക്ഷത്തോളമാണ് ഒരു ക്യാമറയുടെ വില. ഇത്രയും തുക ഒരു ക്യാമറയ്ക്ക് മുടക്കിയെന്നത് അവിശ്വസനീയമാണ്. ക്യാമറകളുടെ യഥാര്‍ത്ഥ വിലയും സ്ഥാപിക്കുന്നതിന് വേണ്ടി വന്ന […]
രാത്രി വാര്‍ത്തകള്‍
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ആരോപണം ഉന്നയിച്ച ജമ്മു കാഷ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലികിനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. സിബിഐ അടുത്ത ദിവസം ചോദ്യം ചെയ്യാനിരിക്കേയാണ് ഡല്‍ഹി പോലീസ് പൊക്കിയത്. ഇനിയും സ്‌ഫോടനാത്മക വിവരങ്ങള്‍ പറയാനുണ്ടെന്നും തന്റെ കൈയിലുള്ള ചില രേഖകള്‍ തട്ടിയെടുക്കാനാണു സിബിഐ ചോദ്യം ചെയ്യാന്‍ വീട്ടിലേക്കു വരാമെന്നു പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അനുമതിയില്ലാതെ ഖാപ്പ് പഞ്ചായത്ത് യോഗം ചേര്‍ന്നെന്ന് ആരോപിച്ചാണ് പോലീസ് യോഗത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തത്. വന്ദേ ഭാരത് എക്‌സ്പ്രസിനു ഷൊര്‍ണൂരിലും […]
ഒ.ടി.ടി വിപണി മൂല്യത്തില്‍ വന്‍ മുന്നേറ്റം
രാജ്യത്ത് ഒ.ടി.ടി വിപണി മൂല്യത്തില്‍ വന്‍ മുന്നേറ്റം. സാധാരണക്കാര്‍ക്കിടയില്‍ പോലും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ അതിവേഗത്തില്‍ വളര്‍ന്നതോടെയാണ് വിപണി മൂല്യം ഉയര്‍ന്നത്. കണക്കുകള്‍ അനുസരിച്ച്, ഒ.ടി.ടി വിപണിയുടെ നിലവിലെ മൂല്യം 10,500 കോടി രൂപയാണ്. 2030 ഓടെ വിപണി മൂല്യം 30,000 കോടി രൂപയില്‍ എത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പ്രതിവര്‍ഷ വളര്‍ച്ച പ്രതീക്ഷ ശരാശരി 20 ശതമാനമാണ് കണക്കാക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, ഇന്ത്യയിലെ ഒ.ടി.ടി വരിക്കാരുടെ എണ്ണം 8 കോടിയാണ്. 2025- ല്‍ ഒ.ടി.ടി വരിക്കാരുടെ […]
ദിലീപ്, തമന്ന ചിത്രം ‘ബാന്ദ്ര’ ടീസര്‍
ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ‘ബാന്ദ്ര’യുടെ ടീസര്‍ പുറത്തെത്തി. രാമലീലയ്ക്കു ശേഷം അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണിത്. ദിലീപ് വേറിട്ട ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. ദിനോ മോറിയ, ലെന, രാജ്‌വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1.23 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. അലക്‌സാണ്ടര്‍ ഡൊമിനിക് എന്നാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. […]
‘പത്തു തല’ ഏപ്രില്‍ 27 ന് ആമസോണ്‍ പ്രൈമിലൂടെ
ചിലമ്പരശനെ നായകനാക്കി ഒബേലി എന്‍ കൃഷ്ണ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ‘പത്തു തല’ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഏപ്രില്‍ 27 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 30 ന് ആയിരുന്നു. കന്നഡയില്‍ വിജയം നേടിയ മഫ്തി എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് പത്ത് തല. തമിഴ്‌നാട് മുഖ്യമന്ത്രിയെ കാണാതായ കേസ് അന്വേഷിക്കാന്‍ ശക്തിവേല്‍ […]
സിട്രോണ്‍ സി3 എയര്‍ക്രോസ് ഏപ്രില്‍ 27-ന് അരങ്ങേറ്റം
സിട്രോണ്‍ സി3 എയര്‍ക്രോസ് ഏപ്രില്‍ 27-ന് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കും. ഈ മെയിഡ് ഇന്‍-ഇന്ത്യ ബി-എസ്‌യുവി ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കും. പിന്നാലെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലും വില്‍പ്പനയ്ക്കെത്തും. 3-വരി സീറ്റിംഗ് ലേഔട്ടിലാണ് സിട്രോണ്‍ പുതിയ എസ്യുവി പരീക്ഷിക്കുന്നത്. സി3 ഹാച്ച്ബാക്കിന് അടിവരയിടുന്ന സിഎംപി പ്ലാറ്റ്ഫോമിലായിരിക്കും പുതിയ മോഡല്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നത്. എന്നിരുന്നാലും, നീളമുള്ള വീല്‍ബേസും നീളമുള്ള എസ്യുവിയും ഉള്‍ക്കൊള്ളാന്‍ ഇത് പരിഷ്‌കരിക്കും. ചെറിയ സി3 ഹാച്ച്ബാക്കിനെ അപേക്ഷിച്ച് വ്യത്യസ്തമായ ലേഔട്ടിലാണ് പുതിയ സിട്രോണ്‍ സി3 […]
ശിവകാമിയുടെ ശപഥം
കലയെയും സാഹിത്യത്തെയും അതിയായി സ്‌നേഹിച്ച പല്ലവരാജാവായ മഹേന്ദ്രവര്‍മ്മന്റെയും മകന്‍ നരസിംഹവര്‍മ്മന്റെയും യുദ്ധസാഹസങ്ങളുടെയും രാജ്യതന്ത്രങ്ങളുടെയും രണ്ട് വാല്യങ്ങളായി കഥ പറയുന്ന നോവല്‍. നരസിംഹവര്‍മ്മനും നര്‍ത്തകിയായ ശിവകാമിയും തമ്മിലുള്ള പ്രണയവും ചാലൂക്യരാജാവായ പുലികേശിയുടെ ആക്രമണവും നിരവധി സംഭവപരമ്പരകളിലൂടെ ആവിഷ്‌കരിച്ചു കൊണ്ട് തമിഴ്‌നാടിന്റെ ചരിത്രത്തിലെ ഒരു സുവര്‍ണ്ണകാലഘട്ടത്തെ വരച്ചിടുന്ന ഈ നോവല്‍ പൊന്നിയിന്‍ സെല്‍വനെന്ന കല്‍ക്കിയുടെ പില്‍ക്കാല നോവല്‍ പോലെ തന്നെ പ്രശസ്തമാണ്. ‘ശിവകാമിയുടെ ശപഥം’. കല്‍ക്കി കൃഷ്ണമൂര്‍ത്തി. ഡിസി ബുക്‌സ്. വില 899 രൂപ.
അറിയാതെ പോകരുത്, പനീറിന്റെ ഗുണങ്ങള്‍!
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒരുപാട് ആരോഗ്യഗുണങ്ങള്‍ നല്‍കാന്‍ പനീറിന് കഴിയും. കുട്ടികളുടെ ആരോഗ്യത്തിനും പല്ലുകളുടെ സംരക്ഷണത്തിനും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പനീര്‍. പനീര്‍ പോഷക സമ്പുഷ്ടവും രുചികരവുമായ ഒരു പാല്‍ ഉത്പന്നമാണ്. വളരുന്ന കുട്ടികള്‍ക്ക് മികച്ച ഒരു പോഷകമാണ് ഇത്. പനീറില്‍ അടങ്ങിയിരിക്കുന്ന ജീവകങ്ങള്‍, ധാതുക്കള്‍, കാല്‍സ്യം, ഫോസ്ഫറസ് ഇവ പോഷകങ്ങള്‍ പ്രധാനം ചെയ്യുന്നതോടൊപ്പം കുട്ടികളില്‍ എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചയ്ക്കും സഹായിക്കുന്നു. ധാരാളം പ്രോട്ടീന്‍ അടങ്ങിയ പനീര്‍ ഏറെ നേരം വിശക്കാതിരിക്കാന്‍ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി […]
കേരളത്തില്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ സ്വാഭാവിക റബറിന്‍റെ താങ്ങുവില 250 രൂപയാക്കിക്കൊണ്ടുളള പ്രഖ്യാപനം നടത്തണമെന്ന് ജോസ് കെ .മാണി
കേരളത്തില്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ സ്വാഭാവിക റബറിന്‍റെ താങ്ങുവില 250 രൂപയാക്കിക്കൊണ്ടുളള പ്രഖ്യാപനം നടത്തണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ .മാണി ആവശ്യപ്പെട്ടു. റബര്‍തോട്ടങ്ങളില്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ സ്വാഭാവിക റബറും കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സംഭരിച്ച് വ്യാവസായിക ആവശ്യക്കാര്‍ക്കായി നല്‍കുന്ന സമ്പ്രദായം നിയമാനുസൃതം നടപ്പാക്കണം. കേന്ദ്രസര്‍ക്കാര്‍ കുത്തക സംഭരണത്തിലൂടെ കര്‍ഷകരില്‍ നിന്നും നേരിട്ട് വാങ്ങുന്ന സ്വാഭാവിക റബര്‍ വാങ്ങിയിട്ടേ ടയര്‍ വ്യവസായികളെയും ഇതര ഉത്പാദകരെയും റബറും സിന്തറ്റിക് റബറും ഇറക്കുമതി ചെയ്യാന്‍ അനുവദിക്കാവൂ. ഈ നയം കേന്ദ്ര സര്‍ക്കാര്‍ […]
രാഹുൽ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു
എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ കോടതി നടപടിക്ക് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. 19 വർഷമായി താമസിക്കുന്ന 12 തുഗ്ലക് ലൈനിലെ വസതിയാണ് രാഹുൽ ഒഴിഞ്ഞത്. സോണിയ ഗാന്ധിയുടെ 10 ജൻപഥിലേക്ക് ആണ് രാഹുൽ താൽക്കാലികമായി മാറുന്നത്. ഇതിനിടെ മോദി പരാമർശവുമായി ബന്ധപ്പെട്ട് പാറ്റ്ന കോടതി അയച്ച സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ബീഹാർ ഹൈക്കോടതിയെ സമീപിച്ചു.
