അസം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് അങ്കിത ദത്തയെ കോൺഗ്രസിൽ നിന്നും ആറ് വർഷത്തേക്ക് പുറത്താക്കി. അങ്കിതയുടെ പരാതിയില്‍ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി ശ്രീനിവാസിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കൽ.പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് നടപടി. ശ്രീനിവാസിനെതിരെ അങ്കിത ദാസ് നല്‍കിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളെത്തുടര്‍ന്നാണ് കേസ്.
അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണ വില കുറഞ്ഞു
അക്ഷയ തൃതീയ ദിനമായ ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 44,600 രൂപ. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5,575 രൂപ. സ്വര്‍ണം വാങ്ങാന്‍ ശുഭമുഹൂര്‍ത്തമെന്ന് വിശ്വസിക്കപ്പെടുന്ന ഈ ദിനത്തില്‍ ജ്വല്ലറികളില്‍ ഏറ്റവും വലിയ ഒറ്റ ദിന വ്യാപാരം നടക്കും. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ കുറഞ്ഞു. വിപണി വില 4635 രൂപയാണ്. ഈ […]
സാംസങ് ഗ്യാലക്‌സി എം14 5ജി ഇന്ത്യയിലെത്തി
സാംസങ് ഗ്യാലക്‌സി എം14 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ ഹാന്‍ഡ്‌സെറ്റ് സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ആമസോണിലും തിരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും വാങ്ങാം. സാംസങ് ഗ്യാലക്‌സി എം14 5ജി യില്‍ 5എന്‍എം എക്സിനോസ് 1330 പ്രോസസറാണ് നല്‍കിയിരിക്കുന്നത്. 6,000 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു പ്രധാന ഫീച്ചര്‍. സാംസങ് ഗ്യാലക്‌സി എം14 5ജിയുടെ 4 ജിബി + 128 ജിബി വേരിയന്റിന് 13490 രൂപയാണ് വില. അതേസമയം, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് […]
‘ആദിപുരുഷ്’ പോസ്റ്റര്‍ ‘ജയ് ശ്രീറാം’ ഗാനത്തിന്റെ പശ്ചാത്തലത്തില്‍
ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ‘ആദിപുരുഷി’ല്‍ പ്രഭാസ് നായകനാകനായെത്തുന്നു. ‘ആദിപുരുഷ്’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ‘ജയ് ശ്രീറാം’ എന്ന ഒരു ഗാനത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തുവിട്ടിരിക്കുകയാണ്. റിലീസ് അറിയിച്ചിരിക്കുന്നത് ജൂണ്‍ 16ന് ആണ്. ‘ആദിപുരുഷ്’ എന്ന ചിത്രം മികച്ച ദൃശ്യ വിസ്മയമായിരിക്കും എന്നാണ് പ്രതീക്ഷകള്‍. ‘ആദിപുരുഷി’ല്‍ പ്രഭാസ് ‘രാഘവ’യാകുമ്പോള്‍ ‘ജാനകി’യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. 250 കോടി രൂപയ്ക്കാണ് ‘ആദിപുരുഷെ’ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് […]
അഞ്ചാം ദിനം രണ്ട് കോടിയിലധികം കളക്ഷനുമായി ‘മദനോത്സവം’
സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ‘മദനോത്സവം’ അഞ്ചാം ദിവസം രണ്ട് കോടിയിലധികം രൂപ കളക്ഷന്‍ നേടി മുന്നേറുകയാണ്. ചെറിയ ബഡ്ജറ്റ് സിനിമകള്‍ ധാരാലം റിലീസ് ചെയ്യുകയും അവയുടെ വിജയ ശതമാനം കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ഈ വിജയക്കുതിപ്പ്. സുരാജ് വെഞ്ഞാറമ്മൂട് കേന്ദ്രകഥാപാത്രമായ ചിത്രം ബോക്സ് ഓഫീസില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥ രചിച്ച ചിത്രം ഏപ്രില്‍ 14ന് ആണ് തിയേറ്ററുകളില്‍ എത്തിയത്. ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പ്രധാനമന്ത്രിക്ക് ശക്തമായ സുരക്ഷയൊരുക്കിയതായി കൊച്ചി കമ്മിഷണർ കെ സേതുരാമൻ
പ്രധാനമന്ത്രിക്ക് ശക്തമായ സുരക്ഷയൊരുക്കിയതായി കൊച്ചി കമ്മിഷണർ കെ സേതുരാമൻ വ്യക്‌തമാക്കി. രണ്ടായിരത്തിൽ അധികം പൊലീസുകാരെ വിന്യസിക്കും. പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ ഒരുക്കും. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ നാളെ ഉന്നതതല യോഗം ചേരുമെന്നും കമ്മീഷണർ വിശദീകരിച്ചു. കൊച്ചിയിൽ നരേന്ദ്രമോദി നടത്തുന്ന റോഡ് ഷോയുടെ സമയത്ത് ട്രാഫിക് ക്രമീകരണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
230 കിലോമീറ്റര്‍ റേഞ്ചില്‍ കോമറ്റ് അവതരിപ്പിച്ച് എംജി മോട്ടോര്‍
എംജി മോട്ടറിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം കോമറ്റ് പ്രദര്‍ശിപ്പിച്ചു. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 10 ലക്ഷം രൂപ പ്രതീക്ഷിക്കുന്ന വാഹനം ഉടന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. വൂലിങ് എയര്‍ എന്ന ചെറു ഇലക്ട്രിക് കാറിനെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കുന്ന ഇവിയുടെ ചിത്രങ്ങള്‍ എംജി നേരത്തേ പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ വാഹനത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജിഎസ്ഇവി പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന വാഹനത്തിന് 2974 എംഎം നീളവും 1505 എംഎം വീതിയും 1640 എംഎം ഉയരവും 2010 എംഎം വീല്‍ബെയ്‌സുമുണ്ട്. […]
ഇന്നലെകളുടെ സിനിമകള്‍ എന്നത്തേക്കും
‘ഇന്ത്യയുടെ സെല്ലുലോയ്ഡ് മാന്‍’ എന്നറിയപ്പെടുന്ന പി. കെ. നായര്‍ (1933 – 2016) ഒരു ചലച്ചിത്രപ്രേമിയും ആര്‍ക്കൈവിസ്റ്റും ആയിരുന്നു. രാജ്യത്തിന്റെ സിനിമാ പൈതൃകം സംരക്ഷിക്കുന്നതിനായി അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചു. ഇപ്പോള്‍ ആദ്യമായി സിനിമയെക്കുറിച്ചുള്ള നായരുടെ രചനകള്‍ ഒരു പുസ്തകത്തില്‍ ഒരുമിച്ച് കൊണ്ടുവന്നിരിക്കുകയാണ്. ചെറുപ്പത്തില്‍ സിനിമ കാണാന്‍ പോകുന്ന ഓര്‍മ്മകള്‍ മുതല്‍ ഫാല്‍ക്കെയുടെ സിനിമകള്‍ തേടിയുള്ള യാത്രകള്‍ വരെ, മഹാന്മാരെക്കറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍ മുതല്‍ ഹിന്ദി ഗാനത്തെക്കുറിച്ചുള്ള ഉപന്യാസവും, ദേവദാസിന്റെ നിരവധി അവതാരങ്ങളും വരെ. ആകര്‍ഷകവും വിജ്ഞാനപ്രദവുമായ […]
വേനല്‍ക്കാലത്ത് കുരുമുളകും വെളുത്തുള്ളിയും ഒഴിവാക്കാം
ഓരോ ദിവസം കഴിയുന്തോറും ചൂടിന്റെ കാഠിന്യം കൂടിവരികയുമാണ്. കാലാവസ്ഥയ്ക്ക് അനുയോജ്യമായി കഴിക്കുന്ന ഭക്ഷണത്തിലും മാറ്റം വരുത്തേണ്ടതുണ്ട്. വയറിനെ തണുപ്പിക്കുന്ന ഭക്ഷണങ്ങള്‍ വേണം വേനല്‍ക്കാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍. അതുപോലെതന്നെ പാചകം ചെയ്യുമ്പോള്‍ ചില സുഗന്ധവ്യഞ്ജനങ്ങളോട് താത്കാലികമായി വിട പറയുകയും വേണം. കുരുമുളകുപൊടി വേനല്‍ക്കാലത്തിന് അത്ര യോജിച്ചതല്ല. ശരീരത്തിന്റെ താപനില കൂട്ടുമെന്നതിനാല്‍ കുരുമുളകുപൊടി തണുപ്പ് കാലാവസ്ഥയില്‍ ഉപയോഗിക്കേണ്ട ചേരുവയാണ്. ഭക്ഷണത്തിന് രുപിയും നിറവും നല്‍കുന്നതാണ് മുളകുപൊടി. ഇതും ശരീരത്തില്‍ താപനില കൂടാന്‍ കാരണമാകുമെന്ന കാര്യം മറക്കരുത്. ഇത് ശരീരത്തില്‍ സൂര്യാഘാതം […]
മധ്യാഹ്ന വാര്‍ത്തകള്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനു പൊലീസ് എഡിജിപി ഇന്റലിജന്‍സ് തയ്യാറാക്കിയ സുരക്ഷാ ക്രമീകരണങ്ങളുടെ രഹസ്യ റിപ്പോര്‍ട്ട് ചോര്‍ന്നു. യാത്രാ റൂട്ടും സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങളും അടങ്ങുന്ന 49 പേജുള്ള റിപ്പോര്‍ട്ടാണു ചോര്‍ന്നത്. ഇതെങ്ങനെ ചോര്‍ന്നുവെന്ന് അന്വേഷണം ആരംഭിച്ചു. പുതിയ സ്‌കീം തയ്യാറാക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേര ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ഭീഷണിക്കത്ത് ലഭിച്ചു. എറണാകുളം സ്വദേശി ജോസഫ് ജോണ്‍ നടുമുറ്റത്തിലിന്റെ പേരിലാണ് കത്തു വന്നത്. താന്‍ അങ്ങനെയൊരു കത്ത് അയച്ചിട്ടില്ലെന്ന് […]
