പ്രധാനമന്ത്രിക്ക് ശക്തമായ സുരക്ഷയൊരുക്കിയതായി കൊച്ചി കമ്മിഷണർ കെ സേതുരാമൻ വ്യക്തമാക്കി. രണ്ടായിരത്തിൽ അധികം പൊലീസുകാരെ വിന്യസിക്കും. പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ ഒരുക്കും. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ നാളെ ഉന്നതതല യോഗം ചേരുമെന്നും കമ്മീഷണർ വിശദീകരിച്ചു. കൊച്ചിയിൽ നരേന്ദ്രമോദി നടത്തുന്ന റോഡ് ഷോയുടെ സമയത്ത് ട്രാഫിക് ക്രമീകരണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രിക്ക് ശക്തമായ സുരക്ഷയൊരുക്കിയതായി കൊച്ചി കമ്മിഷണർ കെ സേതുരാമൻ
