ഡൽഹിയിലെ സാകേത് ജില്ലാ കോടതിയിൽ നടന്ന വെടിവെപ്പിൽ യുവതി ഉൾപ്പെടെ രണ്ടുപേർക്ക് വെടിയേറ്റു. പ്രതി പിടിയിലായി. സാമ്പത്തിക തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. സാകേത് കോടതിയിലെ അഭിഭാഷക ബ്ലോക്കിൽ രാവിലെ പത്തരയോടെയാണ് വെടിവയപ്പ് ഉണ്ടായത്. കഴിഞ്ഞ ഡിസംബറിൽ സസ്പെൻഡ് ചെയ്യപ്പെട്ട അഭിഭാഷകൻ കാമേശ്വർ പ്രസാദ് ആണ് കോടതി വളപ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അഭിഭാഷക വേഷത്തിലെത്തിയ ഇയാൾ യുവതിയെ ലക്ഷ്യം വെച്ച് അഞ്ചു റൗണ്ട് വെടിവെച്ചു. യുവതിയുടെ വയറിലും കയ്യിലുമായി മൂന്നുതവണ വെടിയേറ്റു. യുവതിയെ കൂടാതെ മറ്റൊരാൾക്കും […]
വധു വെടിവച്ചു, വിറച്ച് വരന്‍
വിവാഹത്തിന്റെ മുഖ്യ ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കി വിവാഹവേദിയില്‍ വരനും വധുവും ഇരിക്കുന്നു. പെട്ടെന്ന് വധുവിന്റെ വീട്ടുകാരിലൊരാള്‍ വധുവിന് ഒരു തോക്കു കൈമാറി. സര്‍വാഭരണ വിഭൂഷിതയായ വധു ആ തോക്ക് ഒരു സങ്കോചവുമില്ലാതെ വാങ്ങി മുകളിലേക്ക് ഉന്നംവച്ച് മൂന്നു തവണ നിറയൊഴിച്ചു. ഠേ, ഠേ, ഠേ എന്നു മൂന്നു തവണ തോക്കു പുകതുപ്പി ഗര്‍ജിച്ചു. വധുവിനു തൊട്ടരികില്‍ ഇരിക്കുന്ന വരനെ ഒന്നു ശ്രദ്ധിച്ചു നോക്കൂ. ഭയന്നു വിറച്ചു പരവശതയിലായി ശിലപോലെയാണ് ഇരിപ്പ്. എന്തായാലും മൂന്നു വെടി ഉതിര്‍ത്ത ഉടനേ വധു […]
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ സയീഷ് വീര (24) യാണ് കൊല്ലപ്പെട്ടത്. ഒഹിയോയിലെ ഇന്ധന സ്റ്റേഷനിൽ വെച്ചായിരുന്നു ആക്രമണം.യുഎസിൽ മാസ്റ്റർ ഡിഗ്രിക്ക് പഠിക്കുന്ന സയീഷ്, പെട്രോൾ സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു. ഇവിടെ ജോലി ചെയ്യുന്നതിനിടെ, അക്രമി സയീഷിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് കൊളംബസ് പൊലീസ് അറിയിച്ചു. അക്രമിയെ പിടികൂടാനായി തിരച്ചിൽ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി വാദം കേൾക്കും
സംസ്ഥാനത്തെ മന്ത്രിമാരുടെയും ചീഫ് വിപ്പിന്‍റെയും പ്രതിപക്ഷ നേതാവിന്‍റെയും പഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദവാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനം. കേരളത്തിൽ നിന്നുള്ള ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന സംഘടനയാണ് കോടതിയിൽ ഹർജി നൽകിയത്. യാതൊരു ചട്ടവും പാലിക്കാതെയാണ് പേഴ്സണൺ സ്റ്റാഫുകളുടെ നിയമനമെന്നും പെൻഷൻ നൽകാനുള്ള ചട്ടം ഭരണഘടന വിരുദ്ധമാണെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.
സ്വകാര്യ ബസുകളുടെ ദീർഘദൂര പെർമിറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കെഎസ്ആർടിസി നീക്കത്തിനെതിരെ സ്വകാര്യ ബസ് ഓർഗനൈസേഷൻ രംഗത്ത്
സ്വകാര്യ ബസുകളുടെ ദീർഘദൂര പെർമിറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കെഎസ്ആർടിസി നീക്കത്തിനെതിരെ സ്വകാര്യ ബസ് ഓർഗനൈസേഷൻ രംഗത്ത്. കെഎസ്ആർടിസി നീക്കത്തിൽ സർക്കാർ ഇടപെടണമെന്ന് സ്വകാര്യ ബസ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. സർക്കാർ നീക്കം സ്വകാര്യ ബസ് വ്യവസായം തകർക്കാനാണെന്നും സ്വകാര്യ ബസ് ഓർഗനൈസേഷൻ ആരോപിച്ചു.
തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റുവെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി
തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റുവെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഗോധ്ര ട്രെയിൻ തീ വെയ്പ് കേസിൽ എട്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം നൽകി
ഗോധ്ര ട്രെയിൻ തീ വെയ്പ് കേസിൽ എട്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം നൽകി. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവർക്കാണ് ജാമ്യം. കൊലകുറ്റത്തിന് ശിക്ഷിക്കപ്പെട്ട നാലു പേർക്ക് ജാമ്യം നൽകിയിട്ടില്ല. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന, കേസുമായി ബന്ധപ്പെട്ട് മറ്റ് കുറ്റങ്ങൾ ചുമത്തപ്പെട്ട എട്ട് പേർക്കാണ് കോടതി ഇപ്പോൾ ജാമ്യം നൽകിയിരിക്കുന്നത്. അതേ സമയം ഈ കേസിൽ കൊലക്കുറ്റം ചുമത്തപ്പെട്ട നാലു പ്രതികളും ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ […]
അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നടത്താനിരുന്ന വിദഗ്ധ സമിതി യോഗം മാറ്റിവെച്ചു
ഇടുക്കിയിലെ ചിന്നക്കനാലിൽ നിന്നും മയക്കു വെടിവച്ച് പിടികൂടുന്ന അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന കാര്യം ആലോചിക്കാൻ ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ ഓൺ ലൈൻ യോഗം മാറ്റി. പറമ്പിക്കുളത്തേക്ക് മാറ്റാനാണ് മുൻപ് വിദഗ്ദ്ധ സമിതി റിപ്പോർട്ട് നൽകിയത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ മറ്റേതെങ്കിലും സ്ഥലമുണ്ടെങ്കിൽ വിദഗ്ദ്ധസമിതിയെ അറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. സ്ഥലപ്പേരുകൾ മുദ്ര വച്ച കവറിൽ സർക്കാർ കൈമാറിയിട്ടുണ്ട്. ഇത് സംബന്ധിച്ച ചർച്ചകളാണ് അടുത്ത ദിവസത്തെ യോഗത്തിൽ നടക്കുക.
രക്ഷാദൗത്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ദില്ലിയിൽ ഉന്നതതല യോഗം
സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായുള്ള രക്ഷാദൗത്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ദില്ലിയിൽ ഉന്നതതല യോഗം പുരോഗമിക്കുന്നു.വിദേശകാര്യമന്ത്രി എസ് ജയശങ്കറും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സുഡാനിലെ സാഹചര്യം സംഘർഷഭരിതമായി തുടരുകയാണെന്നും സുരക്ഷിതമായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. മലയാളികള്‍ അടക്കമുള്ള നാലായിരത്തോളം പേര്‍ സുഡാനില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സർക്കാർ കണക്കുകൂട്ടല്‍.
ഭീകരാക്രമണത്തിന് തിരിച്ചടി നൽകാനൊരുങ്ങുകയാണ് സൈന്യം
പൂഞ്ചിലെ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാനൊരുങ്ങുകയാണ് സൈന്യം. വനമേഖലയിൽ ഏഴ് ഭീകരരുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിൽ വ്യാപക തിരച്ചിൽ പുരോഗമിക്കുകയാണ്. ആക്രമണം നടത്തിയത് ഈ ഭീകരരെന്നാണ് സേനയുടെ വിലയിരുത്തൽ. പ്രദേശത്ത് ആകാശമാർഗമുള്ള നിരീക്ഷണവും ശക്തമാക്കി.ഭീകരാക്രമണത്തിന് ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തി.
