Posted inആരോഗ്യം

നല്ല ആരോഗ്യത്തിന് ഈ ശീലങ്ങള്‍ മാറ്റിയെടുക്കാം

ചില ശീലങ്ങള്‍ പലതരം രോഗങ്ങള്‍ ക്ഷണിച്ചു വരുത്തി നമ്മുടെ ആരോഗ്യത്തെ ഇല്ലായ്മ ചെയ്യുന്നതാണ്. ഇത്തരം ശീലങ്ങള്‍ മാറ്റിയെടുക്കേണ്ടത് നല്ല ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇതില്‍ ഒന്നാമത്തേതാണ് വെള്ളം കുടിക്കല്‍. ശരീരത്തിന്റെ ജലാംശം നിലനിര്‍ത്തേണ്ടത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ നിയന്ത്രിക്കാന്‍ അത്യാവശ്യമാണ്. ഇത് നടക്കാതെ വരുന്നത് പലതരം രോഗങ്ങള്‍ക്ക് കാരണമാകും. നല്ല ആരോഗ്യം നിലനിര്‍ത്താന്‍ കുറഞ്ഞത് എട്ട് മുതല്‍ 10 ഗ്ലാസ് വരെ വെള്ളം പ്രതിദിനം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ചൂട് കാലത്ത് വിയര്‍പ്പിലൂടെ ധാരാളം വെള്ളം നഷ്ടപ്പെടുമെന്നതിനാല്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എ രാജ സമർപ്പിച്ച അപ്പീലിൽ കോടതി അടുത്ത വെള്ളിയാഴ്ച വിശദമായി വാദം കേൾക്കും

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ എ രാജ സമർപ്പിച്ച അപ്പീലിൽ കോടതി അടുത്ത വെള്ളിയാഴ്ച വിശദമായി വാദം കേൾക്കും. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിലെ ആവശ്യം.സംവരണത്തിന് എല്ലാ അര്‍ഹതയും ഉള്ള വ്യക്തിയാണ് രാജയെന്നും രേഖകൾ പരിശോധിക്കാതെയാണ് ഹൈക്കോടതി നടപടിയെന്ന് രാജയുടെ അഭിഭാഷകരും, മതം സംബന്ധിച്ചുള്ള പ്രധാനപ്പെട്ട രേഖകൾ രാജ കോടതിയില്‍നിന്ന് മറച്ചുവച്ചെന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡി. കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകരും സുപ്രീംകോടതിയെ അറിയിച്ചു.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ഗതാഗത നിയമലംഘനത്തിന് ഐഎ ക്യാമറകള്‍ വഴി പിടിക്കപ്പെടുന്നവര്‍ക്കു തിങ്കളാഴ്ച മുതല്‍ നോട്ടീസ് നല്‍കും. തത്കാലം പിഴ ഈടാക്കില്ല. അടുത്ത മാസം 20 മുതലാണു പിഴ ഈടാക്കുക. ബോധവത്കരണം എന്ന നിലയിലാണ് നിയമലംഘകര്‍ക്കു ഒരു മാസം നോട്ടീസ് മാത്രം നല്‍കുന്നത്. കേരളത്തിലെ 111 ജലാശയങ്ങളില്‍ കയ്യേറ്റമുണ്ടെന്നു കേന്ദ്ര സര്‍ക്കാരിന്റെ ജലസെന്‍സസ് റിപ്പോര്‍ട്ട്. കേരളത്തില്‍ 49,725 ജലാശയങ്ങളാണുള്ളത്. കുളങ്ങളും, തടാകങ്ങളും അടക്കമുള്ള കെട്ടിനിര്‍ത്തിയ ജലാശയങ്ങളുടെ എണ്ണത്തില്‍ കേരളം പന്ത്രണ്ടാം സ്ഥാനത്താണ്. പശ്ചിമ ബംഗാളാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് ആദ്യത്തെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പശ്ചിമ ബംഗാൾ ഗവർണർ പെരുമ്പാവൂരിലെ ഫാക്ടറികളിൽ സന്ദർശനം നടത്തി

അതിഥി തൊഴിലാളികളുടെ തൊഴിലിടവും ജീവിത രീതിയും മനസ്സിലാക്കാൻ പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് പെരുമ്പാവൂരിലെ ഫാക്ടറികളിൽ സന്ദർശനം നടത്തി.  കേരളത്തിലെ അതിഥി തൊഴിലാളികളിൽ വലിയൊരു ശതമാനം പശ്ചിമബംഗാളിൽ നിന്നുള്ളവരാണ്. ബീഹാറിൽ നിന്നും ഒഡീഷയിൽ നിന്നും നിരവധി പേർ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ ജോലി സാഹചര്യവും ജീവിത സാഹചര്യവും മനസ്സിലാക്കാൻ വേണ്ടിയാണ് ഗവർണർ ഇവിടെ സന്ദർശനം നടത്തുന്നത്.കേരളത്തിലെ പശ്ചിമബംഗാൾ തൊഴിലാളികൾക്കായി കർമ്മപദ്ധതി തയ്യാറാക്കുമെന്നും  അദ്ദേഹം വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കർണാടകത്തിൽ ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെ നേരിട്ട് വിളിച്ച് നരേന്ദ്ര മോദി

കർണാടകത്തിൽ ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി. സീറ്റ് നിഷേധിച്ച മുന്‍ ഉപ മുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ മോദി നേരിട്ട് ഫോണിൽ വിളിച്ചു. ശിവമൊഗ്ഗ മണ്ഡലത്തിൽ സീറ്റ് നൽകില്ലെന്ന് വ്യക്തമാക്കിയതോടെ ഈശ്വരപ്പ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചിരുന്നു.പ്രമുഖ ലിംഗായത്ത് നേതാക്കളുമായി കർണാടകയിലുള്ള അമിത് ഷായും നദ്ദയും സംസാരിക്കും.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദില്ലിയിലെ സാകേത് കോടതിയിൽ വെടിവെപ്പ്

ദില്ലിയിലെ സാകേത് കോടതിയിൽ വെടിവെപ്പ് . അഭിഭാഷകന്റെ വേഷത്തിലാണ് ആക്രമി എത്തിയതെന്നും, നാല് റൗണ്ട് വെടിവച്ചെന്നുമാണ് വിവരം. അക്രമിയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തമായ സൂചനയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.പൊലീസ് സ്ഥലത്ത് എത്തി. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മായാ കോഡ്നാനിയെ രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരണമെന്ന ആവശ്യം ബിജെപിയിൽ ശക്‌തം

നരോദ കേസുകളിൽ കുറ്റവിമുക്തയാക്കപ്പെട്ടതോടെ മുൻ സംസ്ഥാന മന്ത്രി മായാ കോഡ്നാനിയെ രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരണമെന്ന ആവശ്യം ബിജെപിയിൽ ശക്തമായി. ഗുജറാത്തിൽ നിന്ന് ഓഗസ്റ്റിൽ രാജ്യസഭയിലേക്ക് ഒഴിവു വരുന്നുണ്ട്. ഇതിലേക്ക് ഇവരെ പരിഗണിക്കണമെന്നാണ് ആവശ്യം. കലാപകാലത്ത് ഗുജറാത്ത് ഭരിച്ചിരുന്ന മോദി സർക്കാരിൽ മന്ത്രിയായിരുന്ന മായാ കോഡ് നാനിക്കെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിരുന്നത്.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അപ്പീലുമായി കെഎസ്ആർടിസി സുപ്രീംകോടതിയിൽ

ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് വലിയ തിരിച്ചടിയുണ്ടാക്കുന്നുവെന്ന് കെഎസ്ആർടിസി. സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീലുമായി കെഎസ്ആർടിസി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.മുൻകാല ഉത്തരവുകൾ ഹൈക്കോടതി കണക്കിലെടുത്തില്ലെന്നും ദീർഘദൂര സർവീസ് നടത്താനുള്ള അവകാശം കെഎസ്ആർടിസിക്ക് ആണെന്നും ഹർജിയിൽ പറയുന്നു    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഭീകരാക്രമണത്തിന് പിന്നാലെ കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

അടുത്ത മാസം ജി 20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരിൽ നടക്കാനിരിക്കെ കരസേനാ വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീര മൃത്യു വരിച്ച സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്.ഭീകരാക്രമണത്തിന് പിന്നാലെ കനത്ത ജാഗ്രതയിലാണ് ജമ്മു കശ്മീർ. ആക്രമണം നടത്തിയ ഭീകരർക്കായി സൈന്യത്തിന്റെ തെരച്ചിൽ തുടരുകയാണ്. അന്വേഷണം എൻഐഎ ഏറ്റെടുത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ് ഷേ അനൂകൂല സംഘടന ഏറ്റെടുത്തു എന്നാണ് റിപ്പോർട്ടുകൾ.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്വകാര്യ സ്ഥാപനങ്ങൾക്കും ആധാർ ഉപയോഗിക്കാൻ അവസരമൊരുങ്ങുന്നു

സർക്കാർ സ്ഥാപനങ്ങൾക്കു പുറമെ സ്വകാര്യ സ്ഥാപനങ്ങൾക്കും ആധാർ ഉപയോഗിക്കാൻ അവസരമൊരുങ്ങുന്നു. ഇതു സംബന്ധിച്ച കരട് ഭേദഗതിയിൽമേൽ കേന്ദ്ര ഐ ടി മന്ത്രാലയം പൊതുജനങ്ങളുടെ അഭിപ്രായം തേടി. നിലവിൽ സർക്കാർ വകുപ്പുകൾ മന്ത്രാലയങ്ങൾ, ടെലികോം, ബാങ്കിങ്ങ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കാണ് ആധാർ ഓതൻറിക്കേഷൻ നടത്താൻ അനുമതിയുള്ളത്. കരടു ഭേദഗതി നടപ്പായാൽ ഏത് സ്വകാര്യ സ്ഥാപനത്തിനും ആധാർ ഉപയോഗിക്കാൻ സാധിക്കും. ജീവിതം കൂടുതൽ എളുപ്പമാക്കുന്നതിനും മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനും ആധാർ ഉപയോഗിക്കാൻ കരടു ഭേദഗതിയിൽ വ്യവസ്ഥ ഉൾച്ചേർത്തു. ഇവയിലേതെങ്കിലുമൊരു കാര്യത്തിന് ഒരു […]