വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന ദിവസമായ 25 ന് ഷൊർണൂരിൽ ട്രെയിൻ തടയാൻ തീരുമാനം.വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്നാണ് പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ പറയുന്നത്. അയച്ച കത്തിന് മറുപടി പോലും നൽകാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ മുഖം തിരിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും എം പി ആരോപിച്ചു. ദക്ഷിണേന്ത്യയിൽ തന്നെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ഷൊർണൂർ ജംഗ്ഷൻ.
സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 21
◾ഗതാഗത നിയമലംഘനത്തിന് എഐ ക്യാമറകള്‍ വഴി പിടിക്കപ്പെടുന്നവര്‍ക്കു തിങ്കളാഴ്ച മുതല്‍ നോട്ടീസ് നല്‍കും. തത്കാലം പിഴ ഈടാക്കില്ല. അടുത്ത മാസം 20 മുതലാണു പിഴ ഈടാക്കുക. ബോധവത്കരണം എന്ന നിലയിലാണ് നിയമലംഘകര്‍ക്കു ഒരു മാസം നോട്ടീസ് മാത്രം നല്‍കുന്നത്. ◾കേരളത്തിലെ 111 ജലാശയങ്ങളില്‍ കയ്യേറ്റമുണ്ടെന്നു കേന്ദ്ര സര്‍ക്കാരിന്റെ ജലസെന്‍സസ് റിപ്പോര്‍ട്ട്. കേരളത്തില്‍ 49,725 ജലാശയങ്ങളാണുള്ളത്. കുളങ്ങളും, തടാകങ്ങളും അടക്കമുള്ള കെട്ടിനിര്‍ത്തിയ ജലാശയങ്ങളുടെ എണ്ണത്തില്‍ കേരളം പന്ത്രണ്ടാം സ്ഥാനത്താണ്. പശ്ചിമ ബംഗാളാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് ആദ്യത്തെ ജലസെന്‍സസ് […]
ആദ്യത്തെ ജലസെൻസസ് റിപ്പോർട്ട് ജലശക്തി മന്ത്രാലയം പ്രസിദ്ധീകരിച്ചു
രാജ്യത്ത് ആദ്യത്തെ ജലസെൻസസ് റിപ്പോർട്ട് ജലശക്തി മന്ത്രാലയം പ്രസിദ്ധീകരിച്ചു.ഭൂഗർഭജലത്തിന്റെ അളവ് പിടിച്ചു നിർത്തുന്നതിൽ ജലാശയങ്ങളുടെ പങ്ക് വലുതായതിനാലാണ് ജല സെൻസസിന് കേന്ദ്രം തുടക്കമിട്ടത്. കേരളത്തിൽ ഇത്തരത്തിലുള്ള 111 ജലാശയങ്ങളിൽ കയ്യേറ്റം നടന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 87 ശതമാനവും കുളങ്ങളാണ്. ഇതിൽ കയ്യേറ്റത്തിന്റെ വിസ്തൃതി കണക്കാക്കാൻ കഴിഞ്ഞത് 47 എണ്ണത്തിന്റേതു മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഔദ്യോഗിക വസതിയൊഴിയാനുള്ള നടപടികള്‍ വേഗത്തിലാക്കി രാഹുല്‍ഗാന്ധി
അയോഗ്യനായ സാഹചര്യത്തില്‍ നാളെക്കുള്ളിൽ വസതിയൊഴിയാനാണ് രാഹുലിനോട് ലോക്സഭ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.ആദ്യമായി എംപിയായ ശേഷം 2005 മുതൽ തുഗ്ലക്ക് ലൈൻ പന്ത്രണ്ടിലെ വസതിയിലാണ് രാഹുല്‍ താമസിക്കുന്നത്. ഇതോടൊപ്പം ഗുജറാത്ത് സെഷൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അടുത്തയാഴ്ച അപ്പീല്‍ നൽകുമെന്ന് കോൺഗ്രസ് സൂചിപ്പിച്ചു. ദില്ലി തുഗ്ലക്ക് ലൈനിലെ രാഹുല്‍ഗാന്ധിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും സാധാനങ്ങള്‍ മാറ്റുന്നത് തുടരുകയാണ്. രാഹുല്‍ഗാന്ധി വീട് ലോക്സഭ സെക്രട്ടറിയേറ്റിന് കൈമാറുക നാളെയാകാനാണ് സാദ്ധ്യത.
കാലിടറി എല്‍ഐസി, സ്വകാര്യ കമ്പനികള്‍ നേട്ടം കൊയ്തു
രാജ്യത്തെ ലൈഫ് ഇന്‍ഷ്വറന്‍സ് വിപണിയില്‍ സ്വകാര്യ കമ്പനികള്‍ മികച്ച നേട്ടം കുറിച്ചപ്പോള്‍ എല്‍.ഐ.സി രേഖപ്പെടുത്തിയത് നഷ്ടം. മാര്‍ച്ച് മാസം ലൈഫ് ഇന്‍ഷ്വറന്‍സ് വിപണിയിലെ മൊത്തം പുതിയ ബിസിനസ് പ്രീമിയത്തിലുണ്ടായത് 12.62 ശതമാനം ഇടിവ്. വിപണിയിലെ മൊത്തം പുതു ബിസിനസ് പ്രീമിയം വരുമാനം 2022 മാര്‍ച്ചിലെ 59,608.83 കോടി രൂപയില്‍ നിന്ന് 52,081 കോടി രൂപയായാണ് കുറഞ്ഞത്. സ്വകാര്യ കമ്പനികളുടെ സംയുക്ത പുതിയ ബിസിനസ് പ്രീമിയം മാര്‍ച്ചില്‍ 17,289.61 കോടി രൂപയില്‍ നിന്ന് 35.14 ശതമാനം ഉയര്‍ന്ന് 23,364 […]
ട്വിറ്ററില്‍ വെരിഫൈഡ് ബാഡ്ജ് നഷ്ടപ്പെട്ട് പ്രമുഖര്‍
ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ ഇല്ലാത്ത പ്രൊഫൈലുകളില്‍ നിന്നും നീല നിറത്തിലുള്ള വെരിഫൈഡ് ബാഡ്ജ് നീക്കം ചെയ്യാനുള്ള നടപടി കമ്പനി ഇന്നലെ മുതല്‍ ആരംഭിച്ചു. ഇന്ത്യയില്‍ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, വിരാട് കോഹ്ലി, യോഗി ആദിത്യനാഥ്, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ക്ക് ഇതിനോടകം വെരിഫൈഡ് ബാഡ്ജ് നഷ്ടമായി. പ്രതിമാസ ഫീസ് നല്‍കാത്ത അക്കൗണ്ടുകളില്‍ നിന്നാണ് ട്വിറ്റര്‍ നീല ചെക്കുകള്‍ നീക്കം ചെയ്യുന്നത്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ആലിയ ഭട്ട്, രാഷ്ട്രീയ നേതാക്കളായ […]
ആദിത്യ കരികാലന്റെയും നന്ദിനിയുടെയും കുട്ടിക്കാലം
മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ രണ്ടാം ഭാഗത്തിന്റെ പുതിയ ഗാനം പുറത്തുവിട്ടു. ‘പൊന്നിയിന്‍ സെല്‍വനി’ലെ കഥാപാത്രങ്ങളായ ‘ആദിത്യ കരികാലന്റെ’യും ‘നന്ദിനി’യുടെയും കുട്ടിക്കാലം ദൃശ്യവത്കരിക്കുന്ന ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇളങ്കോ കൃഷ്ണന്റെ വരികള്‍ ഹരിചരണാണ് ചിത്രത്തിനായി പാടിയിരിക്കുന്നത്. ശക്തിശ്രീ ഗോപാലന്‍ ചിത്രത്തിനായി ആലപിച്ച ഒരു ഗാനം നേരത്തെ പുറത്തുവിട്ടിരുന്നത് ഹിറ്റായിരുന്നു. ‘വീര രാജ വീര’ എന്ന ഒരു ഗാനം കെ എസ് ചിത്രയും ശങ്കര്‍ മഹാദേവനും ഹരിണിയും ആലപിച്ചതും സത്യപ്രകാശ്, ഡോ. നാരായണന്‍, ശ്രീകാന്ത് […]
‘ഞാന്‍ കണ്ടതാ സാറേ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ഇന്ദ്രജിത്ത് ചിത്രം ‘ഞാന്‍ കണ്ടതാ സാറേ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ വരുണ്‍ ജി പണിക്കറാണ് സംവിധാനം ചെയ്യുന്നത്. ആര്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നര്‍മ്മത്തില്‍ പറയുന്ന ഒരു ത്രില്ലര്‍ ചിത്രമാണിത്. ഇന്ദ്രജിത്തിനെ കൂടാതെ ബൈജു സന്തോഷ്, അനൂപ് മേനോന്‍, അലന്‍സിയര്‍, എന്നിവരും ‘ഞാന്‍ കണ്ടതാ സാറേ’ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സാബുമോന്‍, അര്‍ജുന്‍ നന്ദകുമാര്‍, ദീപു കരുണാകരന്‍, സുരേഷ് കൃഷ്ണ, ബിജു പപ്പന്‍, ബാലാജി ശര്‍മ്മ, മല്ലിക സുകുമാരന്‍, അഞ്ജന അപ്പുക്കുട്ടന്‍, […]
അഞ്ചാം തലമുറ ലെക്സസ് ആര്‍എക്‌സ് അവതരിപ്പിച്ചു
അഞ്ചാം തലമുറ ലെക്സസ് ആര്‍എക്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ ലെക്സസ് ആര്‍എക്‌സ്‌ന് രണ്ട് പവര്‍ട്രെയിനുകള്‍ ഉണ്ട്. ലെക്സസ് ആര്‍എക്‌സ് രണ്ട് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ആര്‍എക്‌സ് 350എച്ച് ലക്ഷ്വറി ഹൈബ്രിഡ്, ആര്‍എക്‌സ് 500എച്ച് എഫ് സ്‌പോര്‍ട്+ എന്നിവയാണത്. ആര്‍എക്‌സ് 350എച്ച് 95.80 ലക്ഷം രൂപയും ആര്‍എക്‌സ് 500 എച്ച് 1.18 കോടി രൂപയുമാണ് വില. ഉപഭോക്താക്കള്‍ക്ക് മാര്‍ക്ക് ലെവിന്‍സണ്‍, പാനസോണിക് ഓഡിയോ സിസ്റ്റങ്ങള്‍ തിരഞ്ഞെടുക്കാം. ലെക്സസ് ആര്‍എക്‌സ് ന് ഡ്രൈവര്‍ സഹായത്തിനുള്ള ഒരു സ്റ്റാന്‍ഡേര്‍ഡായി ഏറ്റവും പുതിയ […]
ഹൃദയപുരാണം
‘വീട് കൊടകരേല് ജോലി ജെബല്‍ അലീല് ഡെയിലി പോയി വരും’ എന്ന ക്ലാസിക് ടാഗ് ലൈനിലൂടെ തന്റെ എഴുത്തുജീവിതത്തെ അടയാളപ്പെടുത്തിയ, മലയാളിക്കള്‍ക്കിടയില്‍ കാമ്പുള്ള പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിയ കൊടകരപുരാണത്തിന്റെ രചയിതാവ് വിശാലമനസ്‌കന്‍ എന്ന സജീവ് എടത്താടന്റെ പുതിയ പുസ്തകം. തന്റെ തനത് എഴുത്തുവഴിയില്‍ നിന്ന് ചെറുതായൊന്ന് തെറ്റിക്കൊണ്ട് ചിരിയുടെ ക്യാന്‍വാസില്‍ കണ്ണീരിന്റെ നിറം കൂടി വാരിപ്പൊത്തിയിരിക്കുന്ന 25 ഹൃദയസ്പൃക്കായ കുറിപ്പുകളുടെ സമാഹാരം. ‘ഹൃദയപുരാണം’. സജീവ് എടത്താടന്‍. ഗ്രീന്‍ ബുക്‌സ്. വില 188 രൂപ.
