◾ഇന്നു ചെറിയ പെരുനാള്‍. എല്ലാവര്‍ക്കും ഡെയ്ലി ന്യൂസിന്റെ പെരുനാള്‍ ആശംസകള്‍. ◾സംസ്ഥാനത്തെ മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫ് നിയമനത്തിനു മാനദണ്ഡം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി വിശദവാദം കേള്‍ക്കും. ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവരുടേയും പേഴ്സണല്‍ സ്റ്റാഫ് നിയമനം സംബന്ധിച്ചും ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഒരു ചട്ടവും പാലിക്കാതെയാണ് പേഴ്സണല്‍ സ്റ്റാഫ് നിയമനമെന്നും അവര്‍ക്കുള്ള പെന്‍ഷന്‍ ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു. കേരളത്തിലെ ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റാണ് ഹര്‍ജി നല്‍കിയത്. ◾മാലിന്യ നീക്കത്തിനു യൂസര്‍ ഫീ […]
എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും
എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. കഴിഞ്ഞ നവംബറിലാണ് കേസ് കോടതി അവസാനമായി ലിസ്റ്റ് ചെയ്തത്. എന്നാൽ അന്ന് സുപ്രീം കോടതി കേസ് പരിഗണിച്ചിരുന്നില്ല. അവസാനമായി മുൻ ചീഫ് ജസ്റ്റിസ് യുയു ലളിതിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒക്ടോബർ 20 ന് കേസ് ലളിതിന് മുന്നിൽ എത്തിയിരുന്നെങ്കിലും മാറ്റി. പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്.
ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു
ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ജമ്മു കശ്മീരിലെ റിലയൻസ് ഇൻഷുറൻസ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ്. ഈ മാസം 28 നാണ് സത്യപാൽ മാലിക് സിബിഐ മുമ്പാകെ ഹാജരാകേണ്ടത്.ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ ജമ്മു കശ്മീർ മുൻ ഗവർണറും ബി.ജെ.പി നേതാവുമായ സത്യപാൽ മാലിക് നടത്തിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് ശരത് പവാർ ആവശ്യപ്പെട്ടു. വിഷയത്തിൽ ഒരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. സത്യപാൽ മാലിക്കിന്റെ ആരോപണങ്ങൾ […]
രാത്രി വാര്‍ത്തകള്‍
സംസ്ഥാനത്തെ മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫ് നിയമനത്തിനു മാനദണ്ഡം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി വിശദവാദം കേള്‍ക്കും. കേരളത്തിലെ ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. മന്ത്രിമാരുടെ മാത്രമല്ല ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവരുടേയും പേഴ്സണല്‍ സ്റ്റാഫ് നിയമനം സംബന്ധിച്ചും ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഒരു ചട്ടവും പാലിക്കാതെയാണ പേഴ്‌സണണ്‍ സ്റ്റാഫുകളുടെ നിയമനമെന്നും പെന്‍ഷന്‍ നല്‍കാനുള്ള ചട്ടം ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു. വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെ […]
റിലയന്‍സ് ജിയോയ്ക്ക് 4,716 കോടി രൂപയുടെ ലാഭം
റിലയന്‍സ് ഇന്‍ഡട്രീസിന് കീഴിലെ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 13 ശതമാനം വര്‍ദ്ധനയോടെ 4,716 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 4,173 കോടി രൂപയായിരുന്നു. ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന, നിരീക്ഷകര്‍ പ്രതീക്ഷതിനേക്കാള്‍ മികച്ച നേട്ടം കുറിക്കാന്‍ കമ്പനിക്ക് കരുത്തായി. നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന ലാഭം 4,600 കോടി രൂപ നിരക്കിലായിരുന്നു. പ്രവര്‍ത്തന വരുമാനം 20,901 കോടി രൂപയില്‍ നിന്ന് 11.9 ശതമാനം ഉയര്‍ന്ന് 23,394 കോടി […]
‘ഖജുരാഹോ ഡ്രീംസ്’ ട്രെയിലര്‍
അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി, ധ്രുവന്‍, ഷറഫുദ്ദീന്‍, അതിഥി രവി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഖജുരാഹോ ഡ്രീംസി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകള്‍ക്കൊപ്പം അവതരിപ്പിക്കപ്പെടുന്ന ചിത്രമാണ് ‘ഖജുരാഹോ ഡ്രീംസ്’. സമൂഹത്തിലെ വ്യത്യസ്ത തലങ്ങളില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന നാലു ചെറുപ്പക്കാര്‍. ഒറ്റ മനസ്സുമായി ജീവിക്കുന്ന ഇവര്‍ക്കൊപ്പം ‘ലോല’ എന്ന പെണ്‍കുട്ടിയും കടന്നു വരുന്നു. സ്വാതന്ത്ര്യം അതിന്റെ പാരമ്യതയില്‍ ആഘോഷിക്കുകയും ലിംഗഭേദമില്ലാതെ സൗഹൃദം പങ്കിടുകയും ചെയ്യുന്ന പെണ്‍കുട്ടിയാണ് ‘ലോല’. മധ്യപ്രദേശിലെ ഖജ്‌രാഹോ എന്ന ഷേത്രത്തിന്റേയും അതിനോട് ചേര്‍ന്നുള്ള ഒരു […]
‘കേരള ക്രൈം ഫയല്‍സ്’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
മലയാളത്തിലെ തങ്ങളുടെ ആദ്യ വെബ് സിരീസ് ആയ ‘കേരള ക്രൈം ഫയല്‍സി’ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍. ഷിജു, പാറയില്‍ വീട്, നീണ്ടകര എന്നാണ് ആദ്യ സീസണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കൊടുത്തിരിക്കുന്ന ടൈറ്റില്‍. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലാലിന്റെയും അജു വര്‍ഗീസിന്റെയും കഥാപാത്രങ്ങളും ഈ പോസ്റ്ററില്‍ ഉണ്ട്. എന്നാല്‍ ഉടന്‍ വരും എന്നല്ലാതെ സ്ട്രീമിംഗ് തീയതി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ പ്രഖ്യാപിച്ചിട്ടില്ല. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി […]
പിയാനോ ബ്ലാക് കളര്‍ കാരവന്‍ സ്വന്തമാക്കി ടൊവിനോ തോമസ്
പിയാനോ ബ്ലാക് നിറത്തിലുള്ള പുത്തന്‍ കാരവന്‍ സ്വന്തമാക്കി നടന്‍ ടൊവിനോ തോമസ്. ഡയംലറിന്റെ 1017 ബിഎസ് 6 ഷാസിയില്‍ കോതമംഗലത്തെ ഓജസ് മോട്ടോഴ്‌സാണ് ടോവനോയ്ക്ക് കാരവാന്‍ നിര്‍മിച്ചു നല്‍കിയത്. കേരളത്തിലെ പ്രമുഖ കാരവാന്‍ നിര്‍മാതാക്കളായ ഓജസിന്റെ സ്റ്റേറ്റ്‌സമാന്‍ മോഡലിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. സ്റ്റേറ്റ്‌സ്മാനില്‍ ടൊവിനോയുടെ താല്‍പര്യപ്രകാരം മാറ്റങ്ങള്‍ വരുത്തി നിര്‍മിച്ച കാരവാന് നിരവധി പ്രത്യേകതകളുള്ളതാണ്. എയര്‍ സസ്‌പെന്‍ഷന്‍ ഉപയോഗിക്കുന്ന വാഹനം യാത്രകള്‍ക്കും ലോക്കേഷന്‍ ഉപയോഗങ്ങള്‍ക്കും ഒരുപോലെ ഉപകരിക്കും. ടോയിലറ്റ്, ബെഡ്‌റൂ, മേക്കപ്പ് റൂം (പൗഡര്‍ റൂം), റോട്ടേറ്റ് […]
കേരള ചരിത്രം: കേരളസംസ്ഥാന രൂപീകരണം വരെ
അതിപ്രാചീനകാലം മുതല്‍ കേരള സംസ്ഥാന രൂപീകരണം വരെയുള്ള കാലഘട്ടത്തിലെ പ്രധാന സംഭവപരമ്പരകള്‍ ഈ ചരിത്രഗ്രന്ഥത്തില്‍ വിശദമാക്കുന്നു. മനുഷ്യന്റെ ഉത്ഭവവും വളര്‍ച്ചയും, സംസ്‌കാരത്തിന്റെ ആദ്യാങ്കുരങ്ങള്‍ വിരിഞ്ഞത് ഭാരതത്തില്‍, പ്രാചീന കേരളത്തിന്റെ പുറനാട് ബന്ധങ്ങള്‍, ദ്രാവിഡാചാരങ്ങളില്‍ നിന്ന് ചാതുര്‍വര്‍ണ്യത്തിലേക്ക്, ചെറുകിട രാജാക്കന്മാര്‍, പോര്‍ട്ടുഗീസുകാര്‍ കേരളത്തില്‍, ഡച്ചുകാരുടെ വരവ്, മൈസൂരിന്റെ ആധിപത്യം, കേരളം ബ്രിട്ടീഷുകാരുടെ കൈപ്പിടിയില്‍, വിദ്യാഭ്യാസം പ്രാചീനകേരളത്തില്‍, കേരളവും ശ്രീലങ്കയും, മലബാര്‍ കലാപം, അയിത്തത്തിനെതിരേയുള്ള സമരങ്ങള്‍, കേരളപ്പിറവി തുടങ്ങിയ ഒട്ടനേകം കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. കേരളചരിത്രത്തിന്റെ സൂക്ഷ്മമായ ഗതിവിഗതികള്‍ […]
ശ്രവണസഹായി ഉപയോഗിക്കുന്നത് ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കും!
ശ്രവണസഹായി ഉപയോഗിക്കുന്നത് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത 42% കുറയ്ക്കുമെന്ന് പഠനം. ദി ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശ്രവണസഹായികള്‍ ഉപയോഗിക്കാത്ത, കേള്‍വിക്കുറവുള്ള ആളുകള്‍ക്ക് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത 1.7% ആണെന്നാണ് പഠനത്തില്‍ സൂചിപ്പിക്കുന്നത്. ഇവര്‍ ശ്രവണസഹായി ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇത് ഡിമെന്‍ഷ്യക്കുള്ള ചെലവ് കുറഞ്ഞ ചികിത്സയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ബ്രിട്ടനിലെ 437,702 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ ആര്‍ക്കെല്ലാം കേള്‍വിക്കുറവുണ്ടെന്നും കൂടാതെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് മരണപ്പെട്ടവരുടെ രേഖകള്‍ ശേഖരിച്ച് ആര്‍ക്കെല്ലാം ഡിമെന്‍ഷ്യ ഉണ്ടായിരുന്നു […]
