◾മോട്ടോര്‍ വാഹന, ട്രാഫിക് നിയമലംഘനം പിടികൂടാന്‍ സ്ഥാപിച്ച ക്യാമറകളില്‍നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ ഒരു മാസത്തേക്കു നടപടി ഉണ്ടാകില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മേയ് 19 വരെ ബോധവത്കരണമായിരിക്കും. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ – സംസ്ഥാന പാതകള്‍ക്ക് പുറമെ മറ്റു പാതകളിലും ക്യാമറ സ്ഥാപിക്കുമെന്ന് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ◾കേരളത്തില്‍ മാസപ്പിറവി കാണാത്തതിനാല്‍ ചെറിയ പെരുനാള്‍ നാളെ. സര്‍ക്കാര്‍ ഓഫീസുകള്‍ക്കു ഇന്നും നാളേയും അവധി. ഒമാനിലും നാളെയാണ് ചെറിയ […]
സ്രാവുകള്‍ക്കൊപ്പം നീന്തിയ യുവതി
സ്രാവുകള്‍ക്കൊപ്പം നീന്തുന്നത് അതിസാഹസികമായ കടല്‍ വിനോദമാണ്. മാലിദ്വീപിലെ വാവു അറ്റോള്‍ എന്ന വിനോദ കേന്ദ്രത്തിനരികിലെ കടലില്‍ സ്രാവുകള്‍ക്കൊപ്പം നീന്തുന്ന സാഹസിക വിനോദമുണ്ട്. അങ്ങനെ അവിടെ നീന്താനിറങ്ങിയ ഒരു യുവതിയെ ഒരു സ്രാവ് ആക്രമിക്കുകയും കടിച്ചു മുറിവേല്‍പിക്കുകയും ചെയ്തു. സ്വിം സ്യൂട്ടണിഞ്ഞു നീന്തിയിരുന്ന കാര്‍മെന്‍ കനോവാസ് സെര്‍വെല്ലോ എന്ന മുപ്പതുകാരിയെയാണ് എട്ടടി നീളവും 100 കിലോയെങ്കിലും ഭാരവുമുള്ള വലിയൊരു സ്രാവ് അക്രമിച്ചത്. യുവതിയുടെ ശരീരത്തില്‍ ആറിടങ്ങളിലായി സ്രാവിന്റെ പല്ലു കൊണ്ട് മുറിവേറ്റു. ഒപ്പമുണ്ടായിരുന്ന ഗൈഡ് ഇബ്രാഹിം ഷഫീഖ് സ്രാവിനെ […]
മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ സംസ്ഥാനത്ത് ഈദുല്‍ ഫിത്വര്‍ മറ്റന്നാള്‍
മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ സംസ്ഥാനത്ത് ഈദുല്‍ ഫിത്വര്‍ മറ്റന്നാള്‍. പാളയം ഇമാം ആണ് നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കി മറ്റന്നാള്‍ ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് എവിടെയും മാസപ്പിറവി കണ്ടില്ലെന്ന് ഖാസിമാര്‍ അറിയിച്ചു.
സുഡാനിലെ ആഭ്യന്തര കലാപത്തിന്റെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി
സുഡാനിലെ ആഭ്യന്തര കലാപത്തിന്റെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി. സാഹചര്യം സംഘർഷഭരിതമായി തുടരുകയാണ്. വെടിനിർത്തൽ പ്രഖ്യാപിക്കുകയും സുരക്ഷിത കേന്ദ്രങ്ങൾ തുറക്കുകയും ചെയ്താൽ മാത്രമേ ഒഴിപ്പിക്കൽ നടപടി ആരംഭിക്കുകയുള്ളൂ. എംബസി തുറന്നു പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംഘർഷം നാലാം ദിവസത്തേക്ക് കടന്നതോടെ മേഖലയിൽ ഭക്ഷ്യ, കുടവെള്ള ക്ഷാമവും രൂക്ഷമായി. ആശുപത്രികളിൽ അത്യാവശ്യ മരുന്നുകളുടെ ക്ഷാമവും നേരിടുന്നുണ്ട്.
രാത്രി വാര്‍ത്തകള്‍
മോട്ടോര്‍ വാഹന, ട്രാഫിക് നിയമലംഘനം പിടികൂടാന്‍ സ്ഥാപിച്ച ക്യാമറകളില്‍നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ ഒരു മാസത്തേക്കു നടപടി ഉണ്ടാകില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മേയ് 19 വരെ ബോധവത്കരണത്തിന് അവസരം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ – സംസ്ഥാന പാതകള്‍ക്ക് പുറമെ മറ്റു പാതകളിലും ക്യാമറ വയ്ക്കുമെന്ന് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മോട്ടോര്‍ വാഹന നിയമലംഘനം കണ്ടുപിടിക്കാന്‍ സ്ഥാപിച്ച 726 കാമറകളുടെ ഇടപാടില്‍ ദുരൂഹതുണ്ടെന്ന് […]
മനുഷ്യ – വന്യമൃഗ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ഇടുക്കിയിൽ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചു
മനുഷ്യ – വന്യമൃഗ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ഇടുക്കിയിൽ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ പി എ സിറാജുദീൻ അധ്യക്ഷനായാണ് ഫോഴ്സ്. ഇന്ന് ടാസ്ക് ഫോഴ്സിന്റെ ആദ്യ യോഗം ഓൺലൈനായി നടത്തി. അരിക്കൊമ്പൻ ആക്രമണത്തിനായിരുന്നു ആദ്യ പരിഗണന. ഈ മാസം 25 – ന് ചിന്നക്കനാലിൽ അടുത്ത യോഗം നടത്താൻ യോഗത്തിൽ തീരുമാനമെടുത്തു.
എം ശിവശങ്കറിനെ ഒന്നാം പ്രതിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം
ലൈഫ്മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഒന്നാം പ്രതിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. സ്വപ്‌നാ സുരേഷാണ് കേസിലെ രണ്ടാംപ്രതി. കേസില്‍ ആകെ 11 പ്രതികളാണുള്ളത്. ലൈഫ്മിഷന്‍ കോഴക്കേസില്‍ ഇ ഡി കേസന്വേഷണം ആരംഭിച്ച ഘട്ടത്തില്‍ എം ശിവശങ്കര്‍ കേസിലെ ഒന്‍പതാം പ്രതിയായിരുന്നു. അന്വേഷണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴാണ് ശിവശങ്കറിന്റെ പേര് കുറ്റപത്രത്തില്‍ ആദ്യമെത്തുന്നത്.
ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ സൈനിക വാഹനത്തിന് തീപിടിച്ച് നാല് ജവാൻമാർ മരണപ്പെട്ടു
ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ സൈനിക വാഹനത്തിന് തീപിടിച്ച് നാല് ജവാൻമാർ മരണപ്പെട്ടു. ഭട്ട ധുരിയൻ മേഖലയിലെ ഹൈവേയിലാണ് സംഭവം. മലയോര മേഖലയിലെ കനത്ത മഴയ്‌ക്കിടെ, ഇടിമിന്നലേറ്റതിനെ തുടർന്നാകാം തീപിടിത്തമുണ്ടായതെന്നാണ് സൂചന. സൈന്യവും പൊലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.
കോടതികൾ അവധിക്കാലത്തിലേക്ക് കടക്കുന്നതിനാൽ രാഹുൽ ഗാന്ധിക്ക് നിയമനടപടികൾ വൈകാൻ സാധ്യത
കുറ്റക്കാരനെന്നുള്ള വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് സെഷൻസ് കോടതി തള്ളിയതതോടെ നീണ്ട നിയമപോരാട്ടമാണ് രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത്. അദാനി വിഷയം ഉയർത്തിയതിന് വേട്ടയാടുന്നു എന്ന വാദം ശക്തമാക്കി ഇതിനെ രാഷ്ട്രീയമായി നേരിടാനാണ് കോൺഗ്രസ് തീരുമാനം. ഗുജറാത്ത് സെഷൻസ് കോടതി വിധി വരുന്നതിന് തൊട്ടുമുമ്പാണ് അദാനിയെ പ്രധാനമന്ത്രി സഹായിക്കുന്നു എന്ന വിഡിയോ രാഹുൽ ഗാന്ധി വീണ്ടും പുറത്തിറക്കിയത്. അയോഗ്യത തുടരുന്ന രാഹുൽ ഗാന്ധിക്ക് ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും പോകാമെങ്കിലും നിയമനടപടികൾ വൈകാനുള്ള സാധ്യതയുണ്ട്. കോടതികൾ അവധിക്കാലത്തിലേക്ക് കടക്കുന്നതിനാൽ […]
അമൃത്പാൽ സിംഗിന്‍റെ ഭാര്യയെ പഞ്ചാബ് പൊലീസ് ചോദ്യം ചെയ്യുന്നു
ഖലിസ്ഥാൻ വാദി നേതാവും ‘വാരിസ് പഞ്ചാബ് ദേ’ തലവനുമായ അമൃത്പാൽ സിംഗിന്‍റെ ഭാര്യയെ പഞ്ചാബ് പൊലീസ് ചോദ്യം ചെയ്യുന്നു. ലണ്ടനിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിലെത്തിയ അമൃത്പാൽ സിംഗിന്‍റെ ഭാര്യ കിരൺ ദീപ് കൗറിനെ പൊലീസ് തടയുകയായിരുന്നു. ഇതിന് ശേഷം കിരൺ ദീപ് കൗറിനെ ചോദ്യം ചെയ്യാനായി പൊലീസ് കൊണ്ടുപോകുകയും ചെയ്തു.
