Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദേശീയ സംസ്ഥാന പാതകൾക്ക് പുറമെ മറ്റ് പാതകളിൽ കൂടി ക്യാമറ വയ്ക്കുമെന്ന് മുഖ്യമന്ത്രി

ദേശീയ സംസ്ഥാന പാതകൾക്ക് പുറമെ മറ്റ് പാതകളിൽ കൂടി ക്യാമറ വയ്ക്കുമെന്ന് മുഖ്യമന്ത്രി . കേരളത്തിന്റെ പൊതുസമൂഹത്തിന് വലിയ തോതിൽ ഉപകാരപ്രദമാകുന്ന പദ്ധതികളാണ് എഐ ക്യാമറയും പുതിയ ഡിജിറ്റൽ ലൈസൻസുമെന്നും മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കുന്ന പുതിയ പി. വി.സി പെറ്റജി കാർഡ് ഡ്രൈവിംഗ് ലൈസൻസ്, എ ഐ സേഫ്റ്റി ക്യാമറകൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച്  മുഖ്യമന്ത്രി പറഞ്ഞു. ട്രാഫിക് ലംഘനം പരിശോധിക്കാനും തടയാനും പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തുന്നുണ്ട്. ചില ഘട്ടത്തിൽ ഇവ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 നും,  25  ന് പ്ലസ് ടു പരീക്ഷാഫലവും പ്രഖ്യാപിക്കും. അടുത്ത ആഴ്ച വിദ്യാഭ്യാസ ഉദ്യോഗസ്ഥന്മാരുടെ യോഗം ചേരും. മെയ്‌ 20 ന് മുൻപ് പിടിഎ യോഗം ചേരണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പാഠപുസ്തകം 80 ശതമാനം എത്തിക്കഴിഞ്ഞെന്നും ഇത്തവണ ഗ്രേസ് മാർക്ക്‌ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എ ഐ ക്യാമറ കണ്ടെത്തുന്ന നിയമന ലംഘനങ്ങൾക്ക് ഒരു മാസത്തേക്ക് പിഴയീടാക്കില്ല

ക്യാമറകൾ ഉപയോഗിച്ച് ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്ന പദ്ധതിയിൽ ആദ്യത്തെ ഒരു മാസം ബോധവത്കരണം നൽകുമെന്ന് ഗതാഗത മന്ത്രി. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 19 വരെ പിഴയീടാക്കില്ലെന്നാണ് തീരുമാനം. ക്യാമറകൾക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ലെന്ന് പറഞ്ഞ മന്ത്രി നിയമനം പാലിക്കുന്നവർ പേടിക്കേണ്ടതില്ലെന്നും വ്യക്തമാക്കി.  വേണ്ടത്ര ബോധവത്കണം ഉണ്ടായില്ലെന്ന പരാതിയെ തുടർന്നാണ് ഒരു മാസം ബോധവത്കരണത്തിനായി മാറ്റിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 20

◾അപകീര്‍ത്തിക്കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ സൂററ്റ് ജില്ലാ കോടതി തള്ളി. മോദിക്കെതിരായ പരാമര്‍ശം മോദി സമുദായത്തിന് അപകീര്‍ത്തിപരമെന്നു വ്യാഖ്യാനിച്ചു രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ച സൂററ്റ് ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള അപ്പീലാണു ജില്ലാ ജഡ്ജി ആര്‍എസ് മൊഗേര തള്ളിയത്. രാഹുലിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതി സ്റ്റേ വൈകിയാല്‍ രാഹുല്‍ മല്‍സരിച്ചിരുന്ന വയനാട്ടില്‍ ലോക്സഭാ തെരഞ്ഞെടുപ്പു നടത്തേണ്ടിവരും. ◾എസ്എസ്എല്‍സി പരീക്ഷാഫലം മെയ് […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  അപകീര്‍ത്തിക്കേസിലെ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ സൂററ്റ് ജില്ലാ കോടതി തള്ളി. മോദിക്കെതിരായ പരാമര്‍ശം മോദി സമുദായത്തിന് അപകീര്‍ത്തിപരമെന്നു വ്യാഖ്യാനിച്ചു രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ച സൂററ്റ് ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള അപ്പീലാണു ജില്ലാ ജഡ്ജി ആര്‍എസ് മൊഗേര തള്ളിയത്. രാഹുലിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതി സ്‌റ്റേ വൈകിയാല്‍ രാഹുല്‍ മല്‍സരിച്ചിരുന്ന വയനാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പു നടത്തേണ്ടിവരും. രാഹുല്‍ഗാന്ധി പ്രതിനിധാനം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി.കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സർക്കാർ വക യാത്രയപ്പ് നൽകിയ സംഭവത്തിലാണ് സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫൻ പരാതി നൽകിയിരിക്കുന്നത്. നടപടി ജൂഡീഷ്യൽ ചട്ടങ്ങളുടെയും മുൻകാല സുപ്രീം കോടതി ഉത്തരവുകളുടെയും ലംഘനമാണെന്ന് പരാതിയിൽ പറയുന്നു.സർക്കാർ നടത്തുന്നത് ഉപകാരസ്മരണയാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നീക്കണം. കേരള സർക്കാർ കക്ഷിയായ കേസുകളിൽ ചീഫ് ജസ്റ്റിസ് എടുത്ത നടപടികളെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കിണറിനുള്ളിൽ അകപ്പെട്ട കരടിയെ പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല

തിരുവനന്തപുരം വെള്ളനാട്ട് കോഴിയെ പിടിക്കുന്നതിനിടെയാണ് അരുണിന്റെ വീട്ടിലെ കിണറ്റില്‍ ഇന്നലെ രാത്രി കരടി വീണത്. മയക്കുവെടിയേറ്റ് മയങ്ങിയ കരടി കിണറ്റില്‍ മുങ്ങിപ്പോവുകയും കിണറിന്റെ അടിത്തട്ടിലേക്ക് പോവുകയുമുണ്ടായി. കിണറ്റിലെ വെള്ളം വറ്റിച്ച് കരടിയെ പുറത്തെടുക്കാന്‍ ശ്രമം നടത്തുകയും തുടർന്ന് നീണ്ട ശ്രമത്തിനൊടുവിൽ കരടിയെ പുറത്തെത്തിച്ചു. എന്നാൽ കരടിയെ രക്ഷിക്കാൻ സാധിച്ചില്ല. കരടിയെ പുറത്തെടുക്കുന്നതില്‍ പാകപ്പിഴ പറ്റിയെന്ന് മയക്കുവെടിവച്ച ഡോക്ടർ ജോക്കബ് അലക്സാണ്ടര്‍ പറഞ്ഞു. മയക്കുവെടി വെച്ചത് കൃത്യമായിരുന്നു, എന്നാല്‍ വലയുടെ ഒരു വശത്ത് മുറുക്കം കുറഞ്ഞുവെന്നും ഇതാണ് കരടി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുലിന്റെ ഹർജി തള്ളി സൂറത്ത് ജില്ലാ കോടതി

രാഹുലിന്റെ ഹർജി സൂറത്ത് ജില്ലാ കോടതി തള്ളി. അയോഗ്യത തുടരും.മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് രാഹുൽ കോടതിയിൽ ആവശ്യപ്പെട്ടത്. ജഡ്ജി ആർഎസ് മൊഗേരയാണ് വിശദമായ വാദം കേട്ട ശേഷം ഹർജി തള്ളിയത്. കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിക്കാതിരുന്നതിനാൽ ഇനി ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പും രാഹുലിന്റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യയിലെ മുഴുവൻ പണവും ഒരു വ്യക്തിയിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ടതെങ്ങനെയെന്ന് മോദി ഉത്തരം പറയണമെന്ന് രാഹുൽ ​

2014 ന് ശേഷമുണ്ടായ അദാനിയുടെ വ്യവസായിക വളർച്ച അത്ഭുതപ്പെടുത്തുന്നതെന്ന് രാഹുൽ ഗാന്ധി.ഇന്ത്യയിലെ മുഴുവൻ പണവും ഒരു വ്യക്തിയിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ടത് എങ്ങനെയെന്ന് മോദി ഉത്തരം പറയണമെന്നും രാഹുൽ ​ഗാന്ധി പറയുന്നു.കർണാടകയിലെ കോലാറിലും രാഹുൽ​ഗാന്ധി മോദിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു.ഇത്തവണ വീഡിയോ പുറത്തിറക്കിയാണ് വിമർശനം ഉന്നയിച്ചിട്ടുള്ളത്.അതേസമയം, അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകമാണ്. കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ സൂറത്ത് ജില്ലാ കോടതി ഇന്ന് വിധി പറയും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വാട്ടർ മെട്രോ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചിയിലെ പതിനൊന്ന് ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന വാട്ടർ മെട്രോ പദ്ധതി ഈ മാസം ഇരുപത്തിയഞ്ചിനു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതോടെ കൊച്ചി മെട്രോയുടെ അതേ സൗകര്യങ്ങളോടെ നഗരത്തിനു സമീപത്ത ദ്വീപു സമൂഹങ്ങൾക്കും രാജ്യാന്തര നിലവാരത്തിലുള്ള ഗതാഗതം സാധ്യമാകും. മെട്രോ ഗതാഗതവും അതേ നിലവാരത്തിലുള്ള ജലഗതാഗതവും സമന്വയിപ്പിക്കുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണിത്. കൊച്ചി കപ്പൽ ശാലയിലാണു ബോട്ടുകൾ നിർമ്മിച്ചത്