തിരുവനന്തപുരം വെള്ളനാട്ട് കോഴിയെ പിടിക്കുന്നതിനിടെയാണ് അരുണിന്റെ വീട്ടിലെ കിണറ്റില്‍ ഇന്നലെ രാത്രി കരടി വീണത്. മയക്കുവെടിയേറ്റ് മയങ്ങിയ കരടി കിണറ്റില്‍ മുങ്ങിപ്പോവുകയും കിണറിന്റെ അടിത്തട്ടിലേക്ക് പോവുകയുമുണ്ടായി. കിണറ്റിലെ വെള്ളം വറ്റിച്ച് കരടിയെ പുറത്തെടുക്കാന്‍ ശ്രമം നടത്തുകയും തുടർന്ന് നീണ്ട ശ്രമത്തിനൊടുവിൽ കരടിയെ പുറത്തെത്തിച്ചു. എന്നാൽ കരടിയെ രക്ഷിക്കാൻ സാധിച്ചില്ല. കരടിയെ പുറത്തെടുക്കുന്നതില്‍ പാകപ്പിഴ പറ്റിയെന്ന് മയക്കുവെടിവച്ച ഡോക്ടർ ജോക്കബ് അലക്സാണ്ടര്‍ പറഞ്ഞു. മയക്കുവെടി വെച്ചത് കൃത്യമായിരുന്നു, എന്നാല്‍ വലയുടെ ഒരു വശത്ത് മുറുക്കം കുറഞ്ഞുവെന്നും ഇതാണ് കരടി വെള്ളത്തില്‍ വീഴാന്‍ കാരണമായതെന്നുമാണ് ഡോ. ജോക്കബ് അലക്സാണ്ടര്‍ പറയുന്നത്. സങ്കടകരമായ അവസ്ഥയാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
കിണറിനുള്ളിൽ അകപ്പെട്ട കരടിയെ പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല
