Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 20

◾കാമറ ഉപയോഗിച്ചുള്ള വാഹന വേട്ട ഇന്നു മുതല്‍. ഇരുചക്ര വാഹനങ്ങളില്‍ ദമ്പതികള്‍ക്കു പുറമേ, ചെറിയ കുട്ടികൂടി യാത്ര ചെയ്താല്‍ പിഴശിക്ഷ. മോട്ടോര്‍ വാഹന, ട്രാഫിക് നിയമ ലംഘനങ്ങള്‍ പിടികൂടുന്ന 724 കാമറകളുടെ ശ്രംഖല ഇന്നു പ്രവര്‍ത്തനം ആരംഭിക്കും. ഇരുചക്ര വാഹനങ്ങളില്‍ മൂന്നാമതൊരാള്‍ യാത്ര ചെയ്യുന്നതു നിയമവിരുദ്ധമാണ്. രണ്ടുപേര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം. കാറില്‍ കൈക്കുഞ്ഞുങ്ങള്‍ പിന്‍സീറ്റിലിരിക്കുന്നയാളുടെ സംരക്ഷണത്തിലാകണം. ഫോണില്‍ സംസാരിച്ചു വാഹനമോടിച്ചാല്‍ രണ്ടായിരം രൂപയാണു പിഴ. കാറില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം. ഒന്നിലേറെ കാമറകളിലൂടെ നിയമലംഘനം കണ്ടെത്തിയാല്‍ അത്രയും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആപ്പിൾ സിഇഒ ടിം കുക്കും കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആപ്പിൾ സിഇഒ ടിം കുക്കും കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ സാങ്കേതികവിദ്യയിലെ വികസനവും ഭാവിയും സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി. സാങ്കേതിക വിദ്യയിൽ ഊന്നിയുള്ള ഭാവി ഇന്ത്യയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിനെ അഭിനന്ദിച്ച ടിം കുക്ക് രാജ്യത്തുടനീളം വളരാനും നിക്ഷേപം നടത്താനും പ്രതിജ്ഞാബദ്ധമാണെന്നും ട്വിറ്റ് ചെയ്തു. വ‍‍ര്‍ഷങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ ഇലക്ടോണിക്സിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ്‍ പ്രവ‍ര്‍ത്തിച്ച പ്രധാനമന്ത്രിയെ ടിം അഭിനന്ദിച്ചു. ഇന്ത്യയിൽ വിവിധ മേഖലകളിൽ നിക്ഷേപം നടത്താനുള്ള താൽപര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചതായും ടിം […]

Posted inലേറ്റസ്റ്റ്

വിവാഹമോചനം ഫോട്ടോ ഷൂട്ട്

ആഘോഷങ്ങള്‍ക്കെല്ലാം ഇപ്പോള്‍ ഒരു ഫോട്ടോ ഷൂട്ട് നിര്‍ബന്ധമാണ്. വിവാഹനിശ്ചയം, വിവാഹം, ബേബി ഷവറിംഗ്, വളകാപ്പ്, പിറന്നാള്‍, ഹൗസ് വാമിംഗ് എന്നു തുടങ്ങി എല്ലാ ആഘോഷങ്ങള്‍ക്കും ഫോട്ടോ ഷൂട്ട് നിര്‍ബന്ധമാണ്. പോയ്പോയ് ഇപ്പോള്‍ മരണത്തിനും മൃതസംസ്‌കാര ചടങ്ങുകള്‍ക്കു പോലും ഫോട്ടോഷൂട്ട് ആഘോഷമുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുകയും ചെയ്യും. ഇപ്പോഴിതാ, ഒരു യുവതി വിവാഹമോചനത്തിനും ഫോട്ടോഷൂട്ട് നടത്തി ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ്. വിചിത്രമെന്നു പറയട്ടേ, ഈ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു. ലോറെന്‍ ബ്രൂക്ക് എന്ന യുവതിയാണു […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  ഇരുചക്ര വാഹനങ്ങളില്‍ ദമ്പതികള്‍ക്കു പുറമേ, ചെറിയ കുഞ്ഞുകൂടി യാത്ര ചെയ്താല്‍ പിഴശിക്ഷ. മോട്ടോര്‍ വാഹന, ട്രാഫിക് നിയമ ലംഘനങ്ങള്‍ പിടികൂടുന്ന കാമറ ശ്രംഖലകള്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കും. ഇരുചക്ര വാഹനങ്ങളില്‍ മൂന്നാമതൊരാള്‍ക്കു യാത്ര ചെയ്യാനാവില്ല. കുഞ്ഞിനെ മടിയിലിരുത്തിയാലും നിയമലംഘനമാകും. രണ്ടുപേര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം. കാറില്‍ കൈക്കുഞ്ഞുങ്ങള്‍ പിന്‍സീറ്റിലിരിക്കുന്നയാളുടെ സംരക്ഷണത്തിലാകണം. ഫോണില്‍ സംസാരിച്ചു വാഹനമോടിച്ചാല്‍ രണ്ടായിരം രൂപയാണു പിഴ. കാറില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. ഒന്നിലേറെ കാമറകളിലൂടെ നിയമലംഘനം നടത്തി കടന്നുപോയാല്‍ അത്രയും തവണ പിഴശിക്ഷ അടയ്‌ക്കേണ്ടിവരും. […]

Posted inബിസിനസ്സ്

ഇന്ത്യയിലെ ഏറ്റവും സമ്പന്ന നഗരം മുംബൈ തന്നെ!

ഇന്ത്യയിലെ ഏറ്റവും സമ്പന്ന നഗരമെന്ന ഖ്യാതി വീണ്ടും സ്വന്തമാക്കി മുംബൈ. ഇന്‍വെസ്റ്റ്‌മെന്റ് മൈഗ്രേഷന്‍ സ്ഥാപനമായ ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. സര്‍വേ പ്രകാരം 29 ബില്ല്യണെയേഴ്സ് (8200 കോടി രൂപ ആസ്തിയുള്ളവര്‍) ഉള്‍പ്പടെ 59,000 മില്ല്യണെയേഴ്സോടെ (8.2 കോടി രൂപ ആസ്തിയുള്ളവര്‍) മുംബൈ 21-ാം സ്ഥാനത്താണുള്ളത്. മുംബൈയ്ക്ക് ശേഷം 16 ബില്ല്യണെയേഴ്സുള്‍പ്പടെ 30,200 മില്ല്യണെയേഴ്സോടെ ഡല്‍ഹി പട്ടികയില്‍ 36-ാം സ്ഥാനത്തുണ്ട്. പിന്നാലെ 12,600 മില്ല്യണെയേഴ്സോടെ 60-ാം സ്ഥാനത്ത് ബംഗളുരുവും. 7 ബില്ല്യണെയേഴ്സുള്‍പ്പടെ 12,100 […]

Posted inവിനോദം

ഇര്‍ഫാന്‍ ഖാന്‍ ചിത്രം ‘ദി സോംഗ് ഓഫ് സ്‌കോര്‍പിയണ്‍സ്’

ഇര്‍ഫാന്‍ ഖാന്‍ അവസാനമായി അഭിനയിച്ച ചിത്രം ‘ദി സോംഗ് ഓഫ് സ്‌കോര്‍പിയണ്‍സ്’ തിയേറ്ററുകളിലേക്കെത്തുകയാണ്. 2017ല്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ലോകപ്രശസ്തമായ ലൊക്കാര്‍ണോ ചലച്ചിത്രോത്സവ വേദിയില്‍ വേള്‍ഡ് പ്രീമിയര്‍ ചെയ്തിരുന്നു. ഇര്‍ഫാന്റെ വിയോഗത്തിന് മൂന്നാണ്ട് പൂര്‍ത്തിയാവുന്ന ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ആദം എന്ന ഒട്ടക വ്യാപാരിയുടെ വേഷത്തിലാണ് സിനിമയില്‍ ഇര്‍ഫാന്‍ എത്തുന്നത്. വഹീദ റഹ്മാന്‍, ശശാങ്ക് അറോറ, കൃതിക പാണ്ഡെ, സാറ അര്‍ജുന്‍, ഷെഫാലി ഭൂഷണ്‍, തിലോത്തമ ഷോമെ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. […]

Posted inവിനോദം

പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ ട്രിബേക്ക ഫെസ്റ്റിവലില്‍

ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന പ്രഭാസ് നായകനായ ചിത്രം ‘ആദിപുരുഷ്’ ജൂണ്‍ 13ന് ട്രിബേക്ക ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യും. ‘ആദിപുരുഷ്’ റിലീസ് അറിയിച്ചിരിക്കുന്നത് ജൂണ്‍ 16ന് ആണ്. ‘ആദിപുരുഷ്’ എന്ന ചിത്രം മികച്ച ദൃശ്യ വിസ്മയമായിരിക്കും എന്നാണ് പ്രതീക്ഷകള്‍. ‘ആദിപുരുഷി’ല്‍ പ്രഭാസ് ‘രാഘവ’യാകുമ്പോള്‍ ‘ജാനകി’യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. നെറ്റ്ഫ്‌ലിക്‌സ് ‘ആദിപുരുഷ്’ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്ക്കാണ് ‘ആദിപുരുഷെ’ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയെന്ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മിൽമ റിച്ചിന്റെ വില വർധന പിൻവലിച്ചു

മിൽമ റിച്ചിന്റെ വില വർധന പിൻവലിച്ചു. മിൽമ സ്മാർട്ട് വില വർധന തുടരും. രണ്ട് രൂപയാണ് പാൽ  ലിറ്ററിന് കൂട്ടിയിരുന്നത്. എതിർപ്പുയ‍ര്‍ന്ന സാഹചര്യത്തിൽ പിൻവലിക്കുകയായിരുന്നു.മറ്റ് പാല് ഇനങ്ങളെ അപേക്ഷിച്ച് അഞ്ച് ശതമാനം ആവശ്യക്കാര്‍ മാത്രമാണ് ഈ രണ്ട് ഇനങ്ങൾക്കുമുള്ളതെന്നും അതുകൊണ്ട് പൊതുജങ്ങളെ വല്ലാതെ ബാധിക്കില്ലെന്നുമായിരുന്നു വിലവ‍‍ര്‍ധനയിൽ മിൽമ വിശദീകരണം നൽകിയിരുന്നത്.

Posted inഓട്ടോമോട്ടീവ്

ഫോക്സ്വാഗണ്‍ ഐഡി.7, ഒറ്റ ചാര്‍ജില്‍ 700 കിലോമീറ്റര്‍ വരെ!

ഫോക്സ്വാഗണ്‍ കമ്പനി തങ്ങളുടെ പുതിയ ആഡംബര ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചു. ഫോക്സ്വാഗണ്‍ ഐഡി.7 എന്നാണ് ഈ കാറിന്റെ പേര്. ഒറ്റ ചാര്‍ജില്‍ 700 കിലോമീറ്റര്‍ വരെ ഈ കാര്‍ ഓടുന്നു എന്നതാണ് പ്രധാന പ്രത്യേകത. പുതിയ ഫോക്സ്വാഗണ്‍ ഐഡി.7 പ്രോ, പ്രോ എസ് എന്നിങ്ങനെ രണ്ട് ട്രിം ഓപ്ഷനുകളില്‍ ലഭ്യമാണ്. അടിസ്ഥാന വേരിയന്റിന് 77 കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് ലഭിക്കുന്നു. 170 കിലോവാട്ട് ഡിസി ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. പ്രോ എസ് വേരിയന്റിന് 700 കിലോമീറ്റര്‍ റേഞ്ചുള്ള 86 […]

Posted inപുസ്തകങ്ങൾ

നിന്നില്‍ത്തന്നെ വിശ്വസിക്കുക

നിങ്ങള്‍ വിജയത്തിലേക്കുള്ള പാത തേടുകയാണോ? സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ കഴിവുകളും നൈപുണ്യങ്ങളും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ചിന്തിക്കാറുണ്ടോ? അങ്ങനെയെങ്കില്‍ ഈ പുസ്തകം നിങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ട് ജീവിതവിജയം കൈവരിക്കുവാനുള്ള പാഠങ്ങളാണ് ‘നിന്നില്‍ത്തന്നെ വിശ്വസിക്കുക’ എന്ന ഈ പുസ്തകത്തിലൂടെ ഡോ. ജോസഫ് മര്‍ഫി വെളിപ്പെടുത്തുന്നത്. ശരിയായ മാനസിക മനോഭാവത്തിലൂടെ ഉപബോധമനസ്സിനെ ഉത്തേജിപ്പിച്ചുകൊണ്ട് ഉയരങ്ങള്‍ കീഴടക്കുന്നത് എങ്ങനെയെന്ന് പുസ്തകം നിങ്ങളോട് പറയുന്നു. ഉപബോധമനസ്സിന്റെ അപരിമേയമായ ശക്തിയെക്കുറിച്ച് വിവരിക്കുന്ന നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തിയാല്‍ സമ്പന്നനാകൂ […]