Posted inബിസിനസ്സ്

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി വീണ്ടും യു.എസ്

വീണ്ടും രാജ്യത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ഉയര്‍ന്ന് യു.എസ്. വാണിജ്യ മന്ത്രാലയത്തിന്റെ താല്‍ക്കാലിക കണക്കുകള്‍ അനുസരിച്ച് ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 7.65 ശതമാനം വര്‍ധിച്ച് 12,855 കോടി ഡോളറായി (10.5 ലക്ഷം കോടി രൂപ). 2021-22 ല്‍ ഇത് 11,950 കോടി ഡോളറും 2020-21ല്‍ ഇത് 8,051 കോടി ഡോളറുമായിരുന്നു. യുഎസിലേക്കുള്ള കയറ്റുമതി 2021-22ല്‍ 7,618 കോടി ഡോളറില്‍ നിന്ന് 2022-23ല്‍ 2.81 ശതമാനം ഉയര്‍ന്ന് 7,831 കോടി […]

Posted inടെക്നോളജി

ഇനി ഡിലീറ്റ് ചെയ്ത മെസേജുകളും വായിക്കാം!

ചില സമയങ്ങളില്‍ വാട്‌സാപ്പില്‍ മെസേജ് വായിക്കുന്നതിന് സമയം കിട്ടുന്നതിന് മുന്‍പ് തന്നെ അയച്ചയാള്‍ മെസേജ് ഡിലീറ്റ് ചെയ്തെന്ന് വരാം. ഇത്തരത്തില്‍ ഡിലീറ്റ് ചെയ്ത സന്ദേശത്തിലെ ഉള്ളടക്കം അറിയാന്‍ വഴികളുണ്ട്. ഡേറ്റ പതിവായി ബാക്ക് അപ്പ് ചെയ്യുകയോ മുന്‍പത്തെ ബാക്ക് അപ്പില്‍ നിന്ന് മെസേജുകള്‍ വീണ്ടെടുക്കുകയോ ചെയ്താല്‍ ഡിലീറ്റ് ചെയ്ത മെസേജുകള്‍ വായിക്കാന്‍ സാധിക്കും. ഇതിനായി വാട്സ്ആപ്പ് സെറ്റിംഗ്സില്‍ കയറി ചാറ്റ്സ് തെരഞ്ഞെടുക്കണം. ചാറ്റില്‍ ചാറ്റ്സ് ബാക്ക് അപ്പ് എടുത്ത് അതിലെ മുന്‍പത്തെ ബാക്ക് അപ്പ് പരിശോധിച്ചാല്‍ ഡിലീറ്റ് […]

Posted inവിനോദം

അന്ന ബെനും അര്‍ജുന്‍ അശോകനും ‘ത്രിശങ്കു’ ടീസര്‍

അന്ന ബെനും അര്‍ജുന്‍ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിരിച്ചിത്രം ‘ത്രിശങ്കു’വിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ പ്രമേയവും താരങ്ങളെയും വ്യക്തമാക്കുന്ന ടീസറിന് മികച്ച അഭിപ്രായമാണ് കിട്ടുന്നത്. മേയ് 26 ന് ‘ത്രിശങ്കു’ തിയേറ്ററുകളിലെത്തും. നവാഗതനായ അച്യുത് വിനായകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘അന്ധാധൂന്‍’, ‘മോണിക്ക ഒ മൈ ഡാര്‍ലിംഗ്’ തുടങ്ങിയ സിനിമകളാല്‍ ശ്രദ്ധേയമായ മാച്ച്‌ബോക്സ് ഷോട്സ് മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമയാണ് ‘ത്രിശങ്കു’. ഇന്ത്യന്‍ നവതരംഗ സിനിമാ സംവിധായകന്‍ ശ്രീറാം രാഘവനാണ് മാച്ച്‌ബോക്സ് ഷോട്‌സിന്റെ മെന്റര്‍. മാച്ച്‌ബോക്സ് ഷോട്‌സിന്റെ ബാനറില്‍ […]

Posted inവിനോദം

ആസിഫ് അലി ചിത്രം ടുണീഷ്യയില്‍ പൂര്‍ത്തിയായി

ആസിഫ് അലി നായകനാകുന്ന ചിത്രത്തില്‍ അമലാ പോള്‍ നായികയാകുന്നു. നവാഗതനായ അര്‍ഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ചിത്രം അവതരിപ്പിക്കുന്നത് ജീത്തുവാണ്. ഷറഫുദ്ദീനും ആസിഫിനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. ആസിഫ് അലി ചിത്രത്തിന്റെ ചിത്രീകരണം ടുണീഷ്യയില്‍ പൂര്‍ത്തിയായെന്നാണ് പുതിയ റിപ്പോര്‍ട്ട്. രമേഷ് പി പിള്ളയും സുദന്‍ സുന്ദരം എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ആസിഫ് അലി നായകനായ ‘കൂമന്‍’ കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു റിലീസ് ചെയ്തത്. ‘കൂമന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. കെ […]

Posted inഓട്ടോമോട്ടീവ്

അഡ്വഞ്ചര്‍ എക്സ് പുറത്തിറക്കി കെടിഎം

390 അഡ്വഞ്ചറിന്റെ കൂടുതല്‍ താങ്ങാനാവുന്ന പതിപ്പ് ഓസ്ട്രിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ കെടിഎം ഇന്ത്യ ഔദ്യോഗികമായി പുറത്തിറക്കി. അഡ്വഞ്ചര്‍ എക്സ് എന്ന് വിളിക്കപ്പെടുന്ന ഇതിന്റെ വില 2.80 ലക്ഷം രൂപ മുതല്‍ ആണ്. ഇത് 390 അഡ്വഞ്ചറിനേക്കാള്‍ 59,000 രൂപ കുറവാണ്. നിലവിലെ 390 അഡ്വഞ്ചര്‍ 3.39 ലക്ഷം രൂപയ്ക്ക് വില്‍പ്പനയില്‍ തുടരും. രണ്ട് വിലകളും എക്‌സ്-ഷോറൂം വിലകള്‍ ആണ്. കെടിഎം ഇന്ത്യ 390 അഡ്വഞ്ചര്‍ എക്സില്‍ നിന്ന് കുറച്ച് ഫീച്ചറുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് ഓറഞ്ച്, ഡാര്‍ക്ക് […]

Posted inപുസ്തകങ്ങൾ

ലതപാചകം : നാട്ടിന്‍പുറത്തിന്റെ തനത് രുചി

വിവിധങ്ങളായ രുചികളുടെ ചേരുവകളാല്‍ സമ്പന്നമാണ് നമ്മുടെ നാട്ടുപാചകം. തലമുറകളായി മലയാളികള്‍ പിന്തുടര്‍ന്നുപോരുന്ന നാടന്‍ കറിക്കൂട്ടുകള്‍ക്കു പിന്നില്‍ ആരോഗ്യപരിപാലനത്തിന്റെയും ലാളിത്യത്തിന്റെയും അവബോധം മറഞ്ഞിരിക്കുന്നുണ്ട്. പ്രകൃതിയോടുള്ള സൗഹൃദവും അനുരഞ്ജനവും പുലര്‍ത്തിക്കൊണ്ടുതന്നെ നമ്മുടെ അടുക്കളകളില്‍ പഴയ തലമുറ സൃഷ്ടിച്ച രുചിയുടെ വിപ്ലവങ്ങളാണ് ഷെഫ് ലത ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. ലളിതവും രുചികരവുമായ വിഭവങ്ങള്‍ തയാറാക്കുവാന്‍ ഈ പുസ്തകം നിങ്ങളെ തീര്‍ച്ചയായും സഹായിക്കും. ‘ലതപാചകം : നാട്ടിന്‍പുറത്തിന്റെ തനത് രുചി’. ഡിസി ലൈഫ്. വില 399 രൂപ.  

Posted inആരോഗ്യം

ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷണം ലഭിക്കുന്നുണ്ടോ?

ആരോഗ്യകരമായ ഭക്ഷണശീലം എന്ന് കേള്‍ക്കുമ്പോള്‍ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നതിനെക്കുറിച്ചാണ് പലരും ആദ്യം ചിന്തിക്കുന്നത്. ഇതിനിടയില്‍ ശരീരത്തില്‍ ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന കാര്യം പലരും വിട്ടുപോകും. കൃത്യമായ രീതിയിലല്ലാതെ ഭക്ഷണം കുറയ്ക്കുന്നത് വേണ്ട പോഷകങ്ങള്‍ ലഭിക്കാതെ പല അസ്വസ്ഥതകള്‍ക്കും കാരണമാകും. ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നില്ലെന്ന് മനസ്സിലാക്കാന്‍ ശരീരം ചില സൂചനകള്‍ തരും. ഭക്ഷണം കുറയുന്നത് ഉറക്കത്തെ കാര്യമായി ബാധിക്കും. ഉറങ്ങാന്‍ കൂടുതല്‍ സമയമെടുക്കുന്നതും ആഴത്തിലുള്ള ഉറക്കം കിട്ടാത്തതിനുമെല്ലാം ഇത് കാരണമായേക്കാം. ആവശ്യത്തിന് കലോറിയും പോഷകങ്ങളും വിറ്റാമിനുമെല്ലാം ലഭിച്ചില്ലെങ്കില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതിപക്ഷ നേതാവിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് നോട്ടീസ്

മാർച്ച് പതിനഞ്ചിന് സ്പീക്കറുടെ  ഓഫിസിന് മുന്നിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിന് പ്രതിപക്ഷ നേതാവിന്റെ മൂന്നു പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് നോട്ടീസ് ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 7 പ്രതിപക്ഷ എംഎൽഎമാരുടെ പി എ മാർക്കും മാധ്യമപ്രവർത്തകർക്കും നിയമസഭാ സെക്രട്ടറിയേറ്റ് നോട്ടീസ് അയച്ചിരുന്നു.      

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എ ഐ ക്യാമറകള്‍ വഴി ഗതാഗത നിയമലംഘനത്തിന് ഇന്നു മുതൽ പിഴയീടാക്കും

ഇന്നുച്ചയ്ക്ക് മുഖ്യമന്ത്രി എഐ ക്യാമറകൾ ഉദ്ഘാടനം ചെയ്യും.  സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം വഴിയാണ് പിഴ ചുമത്താനുള്ള ചെല്ലാനുകള്‍ നൽകുന്നത്. കെൽട്രോണാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. കണ്‍ട്രോള്‍ റൂമിൻെറ പ്രവ‍‍ർത്തനവും ക്യാമറകളുടെ പരിപാലനവും കെൽട്രോണിൻെറ ചുമതലയാണ്.നിയമലംഘനം ക്യാമറ പിടികൂടിയാൽ ഉടൻ വാഹന ഉടമയുടെ മൊബൈലിലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളിൽ പോസ്റ്റിലൂടെ ഇ- ചെല്ലാനുമെത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് നോട്ടീസച്ച് തുടർ നടപടികളിലേക്ക് കടക്കും.ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമാകും പിഴയിൽ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജസ്റ്റിസ്‌ എസ്‌വി ഭട്ടിയെ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ

കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് മണികുമാർ കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന സാഹചര്യത്തിൽ ജസ്റ്റിസ്‌ എസ്‌വി ഭട്ടിയെ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. അതേസമയം മദ്രാസ് ഹൈക്കോടി ചീഫ് ജസ്റ്റിസായി എസ് മുരളിധറിനെ നിയമിക്കാനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയം തിരിച്ചു വിളിച്ചു. ശുപാർശയിൽ കേന്ദ്ര സർക്കാർ തീരുമാനം എടുക്കാത്ത സാഹചര്യത്തിലാണ് ശുപാർശ തിരിച്ചു വിളിച്ചത്.