ഇന്നുച്ചയ്ക്ക് മുഖ്യമന്ത്രി എഐ ക്യാമറകൾ ഉദ്ഘാടനം ചെയ്യും. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പ്രവർത്തിക്കുന്ന കണ്ട്രോള് റൂം വഴിയാണ് പിഴ ചുമത്താനുള്ള ചെല്ലാനുകള് നൽകുന്നത്. കെൽട്രോണാണ് ക്യാമറകള് സ്ഥാപിച്ചിരിക്കുന്നത്. കണ്ട്രോള് റൂമിൻെറ പ്രവർത്തനവും ക്യാമറകളുടെ പരിപാലനവും കെൽട്രോണിൻെറ ചുമതലയാണ്.നിയമലംഘനം ക്യാമറ പിടികൂടിയാൽ ഉടൻ വാഹന ഉടമയുടെ മൊബൈലിലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളിൽ പോസ്റ്റിലൂടെ ഇ- ചെല്ലാനുമെത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് നോട്ടീസച്ച് തുടർ നടപടികളിലേക്ക് കടക്കും.ബീക്കണ് ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്ക്ക് മാത്രമാകും പിഴയിൽ നിന്നും ഇളവുണ്ടാവുക.
എ ഐ ക്യാമറകള് വഴി ഗതാഗത നിയമലംഘനത്തിന് ഇന്നു മുതൽ പിഴയീടാക്കും
