Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപയോഗം ജനങ്ങൾ കുറയ്ക്കണമെന്ന് മന്ത്രി

ഉയർന്ന വില കൊടുത്താണ് ഇന്നലെ വൈദ്യുതി വാങ്ങിയതെന്നും,പത്ത് രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതി 20 രൂപയ്ക്ക് വാങ്ങി.വൈദ്യുതി നിയന്ത്രണമില്ലാത്ത ഏക സംസ്ഥാനം കേരളമാണ്.ഉപയോഗം ക്രമാതീതമായി ഉയർന്നാൽ നിയന്ത്രണങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വരും.വൈകുന്നേരങ്ങളിലെ ഉപയോഗം ജനങ്ങൾ കുറയ്ക്കണമെന്നും വൈദ്യുതി ഉപയോഗം വർധിച്ചത് ബോർഡിനെ ആശങ്കപ്പെടുത്തുന്നുവെന്നും മന്ത്രി കെ. കൃഷ്ണൻ കുട്ടി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്ന് ജോണി നെല്ലൂർ

ജോണി നെല്ലൂർ കേരള കോൺഗ്രസ്‌ പാർട്ടി വിട്ടത് യുഡിഎഫിനെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം അസംതൃപ്തനായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വംവും ജോണി നെല്ലൂർ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 19

◾ലോകത്തെ ഏറ്റവും ജനങ്ങളുള്ള രാജ്യമെന്ന പദവിയിലേക്ക് ഇന്ത്യ. ജനസംഖ്യയില്‍ ജൂണ്‍ മാസത്തോടെ ഇന്ത്യ ചൈനയെ മറികടക്കും. ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയരും. ചൈനയുടെ ജനസംഖ്യ 142.57 കോടിയായിരിക്കും. ചൈനയേക്കാള്‍ 29 ലക്ഷം ജനം ഇന്ത്യയില്‍ കൂടുതലാകും. യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ സ്റ്റേറ്റ് ഓഫ് വേള്‍ഡ് പോപ്പുലേഷന്‍ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ജൂണില്‍ ആഗോള ജനസംഖ്യ 804.5 കോടിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ◾സ്വവര്‍ഗ വിവാഹങ്ങള്‍ക്കു നിയമസാധുത സംബന്ധിച്ച സുപ്രീം കോടതിയിലുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ […]

Posted inബിസിനസ്സ്

ഡിജിറ്റല്‍ പണമിടപാടുകള്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍!

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നടക്കുന്ന സംസ്ഥാനമെന്ന നേട്ടം കേരളത്തിന് സ്വന്തം. പേയ്മെന്റ് സേവന സ്ഥാപനമായ ‘വേള്‍ഡ്ലൈന്‍ ഇന്ത്യ’ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കേരളത്തിന് ഒന്നാംസ്ഥാനമുള്ളത്. കടകളിലും മറ്റും നടന്ന ഇടപാടുകള്‍ വിലയിരുത്തിയുള്ള റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ ഈ നേട്ടം. മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവയാണ് യഥാക്രമം മൂന്നുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍. ഏറ്റവുമധികം ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുന്ന 10 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മൂന്ന് നഗരങ്ങളുണ്ട്. ടോപ് 10 പട്ടികയില്‍ ഏറ്റവും കൂടുതല്‍ നഗരങ്ങളുള്ളതും […]

Posted inടെക്നോളജി

സോണി ബ്രാവിയ എക്‌സ്80എല്‍ ടിവി സീരീസുകള്‍ അവതരിപ്പിച്ചു

അത്യാകര്‍ഷകമായ പിക്ചര്‍ ക്വാളിറ്റി, അതിശയിപ്പിക്കുന്ന ശബ്ദ ഫീച്ചറുമായി സോണി ഇന്ത്യ ബ്രാവിയ എക്‌സ്80എല്‍ ടെലിവിഷന്‍ സീരീസുകള്‍ അവതരിപ്പിച്ചു. എക്‌സ്80എല്‍ സീരീസിലെ എക്‌സ്-ബാലന്‍സ്ഡ് സ്പീക്കര്‍ മികച്ച ശബ്ദാനുഭവമാണ് നല്‍കുന്നത്. പതിനായിരത്തിലധികം ആപ്പുകള്‍, ഗെയിമുകള്‍, എഴ് ലക്ഷത്തിലേറെ സിനിമകള്‍, ടിവി സീരീസുകള്‍ എന്നിവ ലഭ്യമാക്കുന്ന ഗൂഗിള്‍ ടിവിയിലൂടെ സ്മാര്‍ട് യൂസര്‍ എക്‌സ്പീരിയന്‍സും എക്‌സ്80എല്‍ സീരീസ് ഉറപ്പുനല്‍കുന്നു. ആപ്പിള്‍ എയര്‍പ്ലേ2, ഹോംകിറ്റ് എന്നിവയിലും ഇത് തടസമില്ലാതെ പ്രവര്‍ത്തിക്കും. ഹാന്‍ഡ്‌സ്ഫ്രീ വോയ്‌സ് സെര്‍ച്ച് ഫീച്ചര്‍ ഉപയോഗിച്ച് പ്രിയപ്പെട്ട ഷോകളും സിനിമകളും ടിവിയില്‍ പ്ലേ […]

Posted inവിനോദം

മമ്മൂട്ടിയും അഖില്‍ അക്കിനേനിയും ‘ഏജന്റ്’ ട്രെയ്‌ലര്‍

മമ്മൂട്ടിയും തെലുങ്ക് യുവതാരം അഖില്‍ അക്കിനേനിയും ഒരുമിക്കുന്ന പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഏജന്റിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ട്രെയ്‌ലര്‍ ചിത്രം മികച്ച തിയറ്റര്‍ അനുഭവമായിരിക്കുമെന്നും പ്രതീക്ഷ പകരുന്നുണ്ട്. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) തലവന്‍ കേണല്‍ മഹാദേവനായാണ് മമ്മൂട്ടി ഏജന്റില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനാണ് അഖില്‍ അക്കിനേനിയുടെ കഥാപാത്രം. പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമിട്ട് ബിഗ് ബജറ്റിലാണ് ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ […]

Posted inവിനോദം

വിക്രം നായകനായ ‘ധ്രുവ നച്ചത്തിരം’ റിലീസിന്

വിക്രം നായകനാകുന്ന ചിത്രം ‘ധ്രുവ നച്ചത്തിരം’ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പല കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോയ ചിത്രം പൂര്‍ത്തിയായിരിക്കുകയാണ്. സ്‌പൈ ത്രില്ലര്‍ ഗണത്തിലുള്ള ചിത്രം റിലീസിന് തയ്യാറായിരിക്കുകയാണ് എന്നും റിപ്പോര്‍ട്ട് വന്നിരുന്നു. ഋതു വര്‍മ്മ, ഐശ്വര്യ രാജേഷ്, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിര ചിത്രത്തിലുണ്ട്. വിക്രം ഒരു സീക്രട്ട് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വന സൗഹൃദ സദസ് പരിപാടിയിൽ തന്റെ പേരില്ല എന്ന വിമർശനവുമായി എം എം മണി

അരിക്കൊമ്പൻ വിഷയത്തിൽ സുപ്രീം കോടതിയിൽ പോയത് ഹൈക്കോടതി ഉത്തരവിന് ബലം നൽകി. ഇത് തന്നെയായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്നും എം എം മണി. വിഷയത്തിൽ താനെടുത്ത നിലപാടിൽ ഉദ്യോഗസ്ഥർക്ക് പകയാണ്. അതിന്റെ ഭാഗമായാണ് നോട്ടീസിൽ പേരു പോലും വെക്കാതിരുന്നെതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിലെ വന സൗഹൃദ സദസ് പരിപാടിയിൽ തന്റെ പേര് ഉൾപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എം എം മണിയുടെ വിമർശനം. പാർട്ടി ഏരിയ സെക്രട്ടറിയുടെ പേര് വരെ ഉൾപ്പെടുത്തി. തന്നെ അവഗണിച്ചുവെന്നും എം എം മണി […]

Posted inഓട്ടോമോട്ടീവ്

യമഹ ആര്‍3 യുടെ ബുക്കിംഗ് ആരംഭിച്ചു

പുതുതായി ലോഞ്ച് ചെയ്യാന്‍ പോകുന്ന യമഹ ആര്‍3 യുടെ ബുക്കിംഗ് ആരംഭിച്ചു. 5,000 രൂപ ടോക്കണ്‍ തുകയ്ക്കാണ് ചില ഡീലര്‍ഷിപ്പുകള്‍ ബുക്കിംഗ് തുറന്നത്. ഡെലിവറികള്‍ 2023 ജൂലൈ അവസാനമോ ആഗസ്ത് ആദ്യമോ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ യമഹ ആര്‍3യില്‍ 10,750ആര്‍പിഎമ്മില്‍ 42ബിഎച്പി കരുത്തും 9,000ആര്‍പിഎമ്മില്‍ 29.5എന്‍എം ടോര്‍ക്കും നല്‍കുന്ന 321സിസി, ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എന്‍ജിനാണ്. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതിനുള്ളത്. പുതിയ യമഹ ബൈക്കിന് മുന്നിലും പിന്നിലും യഥാക്രമം അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കും മോണോഷോക്ക് സസ്പെന്‍ഷനും സജ്ജീകരിച്ചിരിക്കുന്നു. […]

Posted inപുസ്തകങ്ങൾ

മൂകാംബികയുടെ സ്വപ്‌നങ്ങള്‍

മൂകാംബിക അതീന്ദ്രശക്തിയാല്‍ അനുഗൃഹീതയാണ്. മതത്തിന്റെയും ജീവിതത്തിന്റെയും സെക്‌സിന്റെയും അര്‍ത്ഥം അനാവരണം ചെയ്യാനും മനുഷ്യരാശിയുടെ സമഗ്രാനുഭവങ്ങള്‍ വിനിമയം ചെയ്യാനും ഈ ശക്തിവിശേഷം അവരെ പ്രാപ്തയാക്കുന്നു. അരയാല്‍ വൃക്ഷത്തിനു കീഴെയിരുന്ന്, നാടിന്റെ പഴയെ മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു അവര്‍. ഭൂതകാലത്തിന്റെ തിരശ്ശീല നീക്കിക്കാണിക്കുന്നു. നമ്മുടെ മിത്തോളജിയെ ക്രൂരമാംവിധം മൂല്യ നിര്‍ണ്ണയം ചെയ്യുന്നു; അതിലെ അസംബന്ധങ്ങളെയും അര്‍ത്ഥശൂന്യതയേയും നിഷ്‌ക്കരുണം പിച്ചിച്ചീന്തുന്നു. അവതാരങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം നിഷ് പ്രയോജനകങ്ങളാണ്. ദേവന്മാരെയും ദേവതകളെയും കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് ഏതാണ്ട് നിരീശ്വരത്തോളമടുക്കുന്നു. ജ്ഞാനപീഠ പുരസ്‌കാരം നേടിയ […]