Posted inആരോഗ്യം

ലോക കരള്‍ ദിനം, അറിഞ്ഞിരിക്കാം കരള്‍ രോഗ ലക്ഷണങ്ങള്‍

ഏപ്രില്‍ 19, ലോക കരള്‍ ദിനം. ശരീരത്തെ വിഷമുക്തമാക്കുക, ദഹനത്തെ സഹായിക്കുന്ന ബൈല്‍ ഉത്പാദിപ്പിക്കുക, ചയാപചയ പ്രക്രിയയെ നിയന്ത്രിക്കുക എന്നിങ്ങനെ പലവിധ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന സുപ്രധാന അവയവമാണ് കരള്‍. ഇതിനാല്‍ തന്നെ രോഗങ്ങളില്‍ നിന്ന് കരളിനെ മുക്തമാക്കി നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. കരളിനെ ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും വ്യാപകമായത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ആണ്. കരളില്‍ കൊഴുപ്പ് അമിതമായി അടിയുന്നതിനെ തുടര്‍ന്നാണ് ഈ രോഗമുണ്ടാകുന്നത്. ഫാറ്റി ലിവര്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ ആദ്യമൊന്നും പുറമേക്ക് പ്രകടമാകാറില്ല. എന്നാല്‍ […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  സ്വവര്‍ഗ വിവാഹങ്ങള്‍ക്കു നിയമസാധുത സംബന്ധിച്ച സുപ്രീം കോടതിയിലുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടി. പത്തു ദിവസത്തിനകം നിലപാട് അറിയിക്കണമെന്നാണു നിര്‍ദേശം. ഹര്‍ജികള്‍ക്കെതിരേ കക്ഷി ചേരാന്‍ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എല്ലാ സംസ്ഥാനങ്ങളെയും കക്ഷികളാക്കണമെന്നു കേന്ദ്രം പുതിയ സത്യവാങ്ങ്മൂലം സമര്‍പ്പിക്കുകയായിരുന്നു. അരിക്കൊമ്പനെ എങ്ങോട്ടു മാറ്റണമെന്നു സര്‍ക്കാരിനു തീരുമാനിക്കാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിഷയം കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ഉടനേ ടാസ്‌ക്ക് ഫോഴ്‌സ് രൂപീകരിക്കണം. കാട്ടാനയെ എങ്ങനെ മാറ്റുമെന്ന റിപ്പോര്‍ട്ട് വിദഗ്ദ്ധ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രമുഖ നേതാക്കളുൾപ്പെടെ കർണാടകയിൽ പത്രിക സമർപ്പിച്ചു

പ്രമുഖ നേതാക്കളുൾപ്പെടെ കർണാടകയിൽ പത്രിക സമർപ്പിച്ചു.  മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഷിഗാവിൽ പത്രിക നൽകി. വലിയ റോഡ് ഷോ ആയി നടൻ കിച്ച സുദീപിനൊപ്പം ബൊമ്മൈ ഇന്ന് മണ്ഡലം മുഴുവൻ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. സിദ്ദരാമയ്യ വരുണയിൽ പത്രിക നൽകി.  യെദിയൂരപ്പയ്ക്കൊപ്പമെത്തിയാണ് ബിജെപി നേതാവ് വിജയേന്ദ്ര പത്രിക നൽകിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൊച്ചി കോർപ്പറേഷനെതിരെ ഫയർ ഫോഴ്സ് മേധാവി

ദുരന്ത നിവാരണ നിയമപ്രകാരം ബ്രഹ്മപുരത്ത് കൊച്ചി കോർപ്പറേഷനുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ഫയർ ഫോഴ്സ് മേധാവി ബി. സന്ധ്യ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.  2019ലും, 2020ലും ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായി. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപ്പാക്കിയില്ല. അസ്വാഭാവിക തീപിടിത്തിൽ സമഗ്ര പൊലീസ് അന്വേഷണം വേണമെന്നും.ബ്രഹ്മപുരത്ത് പൊലീസ് നിരീക്ഷണം കർശനമാക്കണമെന്നും  ബി. സന്ധ്യ കത്തിൽ ആവശ്യപ്പെട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിജെപി നേതാക്കൾ പ്രചരിപ്പിക്കുന്നതുപോലെയല്ല യാഥാർഥ്യമെന്ന് കാനം രാജേന്ദ്രൻ

ബിജെപി നേതാക്കൾ പ്രചരിപ്പിക്കുന്നതുപോലെയല്ല യാഥാർഥ്യം.പ്രസംഗത്തിലും പ്രചരണത്തിലും വേഗത കൂടിയാലും വന്ദേ ഭാരത് ട്രെയിനിന് അത്ര വേഗതയുണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.  സിൽവർ പദ്ധതിക്ക് കേന്ദ്ര അംഗീകാരം വേണമെന്നും ചർച്ചകൾ ഇനിയും തുടരുമെന്നും കാനം രാജേന്ദ്രൻ കൂട്ടിചേർത്തു. കൂടാതെ മിൽമ ഒരു സഹകരണ പ്രസ്ഥാനമാണെന്നും വില നിശ്ചയിക്കാനുള്ള അധികാരം അവർക്കുണ്ടെന്നും സർക്കാരുമായി ആലോചിച്ചാണ് വില വർധന ഉണ്ടാകാറുള്ളതെന്നും മിൽമ വില വർധനയിൽ കാനം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അരിക്കൊമ്പനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പറമ്പിക്കുളത്ത് ഇന്ന് സത്യഗ്രഹ സമരം

നെൻമാറ എംഎൽഎ. കെ ബാബുവിന്റെ നേതൃത്വത്തിൽ അരിക്കൊമ്പനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പറമ്പിക്കുളത്ത് ഇന്ന് സത്യഗ്രഹ സമരം നടത്തും. പറമ്പിക്കുളം ഡിഎഫ്ഒ ഓഫീസിനു മുന്നിലാണ് ജനകീയ സമിതിയുടെ സമരം.  അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് ഇന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കാനിരിക്കെയാണ് സമരം ശക്തമാക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം പുരോഗമിക്കുന്നു

വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം പുരോഗമിക്കുന്നു. ട്രെയിൻ തൃശൂരെത്തി. തൃശൂർ എത്താൻ എടുത്ത സമയം നാല് മണിക്കൂർ പതിനേഴ് മിനിറ്റ് . തൃശൂർ എത്താൻ എടുത്തത് ആദ്യ യാത്രയേക്കാൾ പത്ത് മിനിറ്റ് കുറവ്.ട്രെയിൻ സര്‍വ്വീസ് കാസര്‍കോട് വരെ നീട്ടിയ പശ്ചാത്തലത്തിൽ അവിടെ വരെ പരീക്ഷണ ഓട്ടം നടത്താനാണ് സാധ്യത. ട്രെയിനിന്റെ വേഗതയും സുരക്ഷയും കൂടുതൽ ഉറപ്പാക്കാനാണ് വീണ്ടും പരീക്ഷണ ഓട്ടം നടത്തുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കാര്‍ത്തി ചിദംബരത്തിന്‍റെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

ഐഎന്‍എക്സ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം പി കാര്‍ത്തി ചിദംബരത്തിന്റെ  11.04 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് കണ്ടുകെട്ടി. കര്‍ണാടകയിലെ കൂര്‍ഗിലുള്ള സ്വത്ത് വകകള്‍ അടക്കമാണ് ചൊവ്വാഴ്ച ഇഡി കണ്ടുകെട്ടിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകനായ കാര്‍ത്തി തമിഴ്നാട്ടിലെ ശിവഗംഗയില്‍ നിന്നുള്ള ലോക് സഭാ എംപി കൂടിയാണ്. ഇന്ദിരാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥയിലുള്ള ഐ.എൻ.എക്സ് മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് പി.ചിദംബരം ധനമന്ത്രിയായിരിക്കെ കാര്‍ത്തി ചിദംബരം കോഴവാങ്ങി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രഹ്മപുരത്തു മാലിന്യം കത്തിയുണ്ടായ ചാരം13000 ടൺ

ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഏകദേശം 12800 – 13000 ടൺ ചാരമുണ്ടായിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ട് . തീപിടിച്ച ഭാഗത്ത് ഏകദേശം 1.05 ലക്ഷം ടൺ മാലിന്യം കത്താതെ കിടക്കുന്നുണ്ടെന്നും പഠനത്തിൽ കണ്ടെത്തി. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻറർ ഡി സി പ്ലിനറി സയൻസ് ആൻറ് ടെക്നോളജിയുടെ പഠന റിപ്പോർട്ട് ദേശീയ ഹരിത ട്രൈബ്യൂണലിനു സമർപ്പിച്ചു. വിഷ പദാർത്ഥങ്ങളടങ്ങിയ ചാരം കലർന്ന ഈ മണ്ണ് താഴ്ന്ന സ്ഥലങ്ങൾ നികത്താനായി ഉപയോഗിക്കരുതെന്നും പകരം ശാസ്ത്രീയമായി ക്യാപ്പിങ്ങ് നടത്തണമെന്നും […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 19

◾ഏകീകൃതൃ സിവില്‍ കോഡ് നടപ്പാക്കാന്‍ കളമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മന്ത്രി അമിത് ഷാ, കേന്ദ്ര നിയമമന്ത്രി, സോളിസിറ്റര്‍ ജനറല്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി. നേരത്തെ ഈ വിഷയം കേന്ദ്രം നിയമകമ്മീഷനു വിട്ടിരുന്നു. പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഏക വ്യക്തിനിയമം നടപ്പാക്കാനാണ് നീക്കം. ◾സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ച 726 കാമറകള്‍ നാളെ മിഴി തുറക്കും. മോട്ടോര്‍ വാഹന, ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കു കൈയോടെ പിഴശിക്ഷ […]