ബിജെപി നേതാക്കൾ പ്രചരിപ്പിക്കുന്നതുപോലെയല്ല യാഥാർഥ്യം.പ്രസംഗത്തിലും പ്രചരണത്തിലും വേഗത കൂടിയാലും വന്ദേ ഭാരത് ട്രെയിനിന് അത്ര വേഗതയുണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിൽവർ പദ്ധതിക്ക് കേന്ദ്ര അംഗീകാരം വേണമെന്നും ചർച്ചകൾ ഇനിയും തുടരുമെന്നും കാനം രാജേന്ദ്രൻ കൂട്ടിചേർത്തു. കൂടാതെ മിൽമ ഒരു സഹകരണ പ്രസ്ഥാനമാണെന്നും വില നിശ്ചയിക്കാനുള്ള അധികാരം അവർക്കുണ്ടെന്നും സർക്കാരുമായി ആലോചിച്ചാണ് വില വർധന ഉണ്ടാകാറുള്ളതെന്നും മിൽമ വില വർധനയിൽ കാനം പറഞ്ഞു.
ബിജെപി നേതാക്കൾ പ്രചരിപ്പിക്കുന്നതുപോലെയല്ല യാഥാർഥ്യമെന്ന് കാനം രാജേന്ദ്രൻ
