ദുരന്ത നിവാരണ നിയമപ്രകാരം ബ്രഹ്മപുരത്ത് കൊച്ചി കോർപ്പറേഷനുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ഫയർ ഫോഴ്സ് മേധാവി ബി. സന്ധ്യ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. 2019ലും, 2020ലും ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായി. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപ്പാക്കിയില്ല. അസ്വാഭാവിക തീപിടിത്തിൽ സമഗ്ര പൊലീസ് അന്വേഷണം വേണമെന്നും.ബ്രഹ്മപുരത്ത് പൊലീസ് നിരീക്ഷണം കർശനമാക്കണമെന്നും ബി. സന്ധ്യ കത്തിൽ ആവശ്യപ്പെട്ടു.
കൊച്ചി കോർപ്പറേഷനെതിരെ ഫയർ ഫോഴ്സ് മേധാവി
