സാധാരണക്കാർക്ക് ഉപകാരപ്രദമായ ഒരു ക്ഷേമപദ്ധതിയെക്കുറിച്ചു പോലും അസത്യം പ്രചരിപ്പിച്ചു സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് കോൺഗ്രസും സഖ്യകക്ഷികളും ബിജെപിയും സംയുക്തമായി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെന്‍ഷനെ കുറിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടിയായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
യുവ സംവിധായിക നയനസൂര്യയുടെ മരണകാരണം പരിക്കുകളല്ലെന്ന് ക്രൈംബ്രാഞ്ച് നിഗമനം
യുവ സംവിധായിക നയനസൂര്യയുടെ മരണകാരണം പരിക്കുകളല്ലെന്ന് ക്രൈംബ്രാഞ്ച് നിഗമനം. മയോകാർഡിയൽ ഇൻഫാർക്ഷനാണ് മരണകാരണമെന്ന് കണ്ടെത്തൽ. പത്തോളജി വിദഗ്ധരും ഈ നിഗമനത്തിലാണ്. 2019 ഫെബ്രുവരി 24നാണ് യുവ സംവിധായിക നയന സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലെ ഫ്‌ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസ്സായിരുന്നു. രണ്ട് മുതൽ ആറു മണിക്കൂർ വരെ സമയം എടുത്ത് മരണം സംഭവിച്ചതാണെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ നിഗമനം. മയോകാർഡിയൽ ഇൻഫാർക്ഷനിൽ അങ്ങനെ സംഭവിക്കാമെന്ന് ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തി. മരണകാരണം […]
അദാനി ഗ്രൂപ്പിന്റെ കടബാധ്യത 2.30 ലക്ഷം കോടി രൂപ!
അദാനി ഗ്രൂപ്പിന്റെ കടബാധ്യത കഴിഞ്ഞ വര്‍ഷം 21 ശതമാനം വര്‍ധിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ആഗോള ബാങ്കുകളില്‍ നിന്നുള്ള വായ്പാ വിഹിതം ഏകദേശം മൂന്നിലൊന്നായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നിലവില്‍ ഗ്രൂപ്പിന്റെ 29 ശതമാനം വായ്പകളും രാജ്യാന്തര ബാങ്കുകളില്‍ നിന്നാണ്. ഏഴ് വര്‍ഷം മുമ്പു വരെ ആഗോള ബാങ്കുകളെ വായ്പയ്ക്കായി അദാനി ഗ്രൂപ്പ് ആശ്രയിച്ചിരുന്നില്ല. അതേസമയം, കടം തിരിച്ചടയ്ക്കാനുള്ള ഗ്രൂപ്പിന്റെ ശേഷി ഉയര്‍ന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് അദാനി ഗ്രൂപ്പിനു കീഴിലുള്ള ഏഴ് ലിസ്റ്റഡ് […]
തൃശൂര്‍ പൂരത്തിന്റെ വരവറിയിച്ച് സംഗീത വീഡിയോ
തൃശൂര്‍ പൂരത്തോടനുബന്ധിച്ചൊരുക്കിയ സംഗീത വീഡിയോ ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുന്നു. പാലയ്ക്കത്താഴ ഫിലിംസിന്റെ ബാനറില്‍ ഒരുക്കിയ ഗാനം നടന്‍മാരായ സുരേഷ് ഗോപി, മധുപാല്‍, ജയരാജ് വാരിയര്‍, ജോബി കൊടകര, മണി താമര ഗായകന്‍ അനൂപ് ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഔദ്യോഗികമായി റിലീസ് ചെയ്തത്. ജിബി പാലയ്ക്കത്താഴെയാണ് പാട്ടിനു വരികള്‍ കുറിച്ചത്. കെ.ആര്‍.രാഹുല്‍ ഈണം പകര്‍ന്നു. അനൂപ് ശങ്കറും വിനു.വി.ജോര്‍ജും ചേര്‍ന്നാണു ഗാനം ആലപിച്ചത്. ജയരാജ് വാരിയര്‍, മനോജ് കുമാര്‍ കായംകുളം, വിനു.വി.ജോര്‍ജ് എന്നിവര്‍ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നു. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്ര […]
പാണ്ഡ്യന്മാരുടെ കഥ പറയുന്ന ചിത്രം ‘യാതിസൈ’ സ്‌നീക്ക് പീക്ക്
തമിഴകത്ത് എത്താനിരിക്കുന്ന പുതിയ പിരിയോഡിക്കല്‍ ഫിക്ഷന്‍ പ്രൊജക്റ്റാണ് ‘യാതിസൈ’. മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ ഫ്രാഞ്ചൈസി ചോളന്മാരുടെ കഥയാണ് പറയുന്നതെങ്കില്‍ ‘യാതിസൈ’ പാണ്ഡ്യ രാജവംശമാണ് കഥാപശ്ചാത്തലമാക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഓണ്‍ലൈനില്‍ വന്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ‘യാതിസൈ’യുടെ ഒരു സ്‌നീക്ക് പീക്ക് പുറത്തുവിട്ടിരിക്കുകയാണ്. ധരണി രസേന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് ‘യാതിസൈ’. വെറും അഞ്ച്- ആറ് കോടി മാത്രമാണ് ഈ ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തി മിത്രന്‍, സെയോണ്‍, രാജലക്ഷ്മി, ഗുരു സോമസുന്ദരം, […]
വെര്‍ട്ടസിന്റെ പുത്തന്‍ വകഭേദങ്ങളുമായി ഫോക്സ്വാഗണ്‍
വെര്‍ട്ടസിന്റെ പുത്തന്‍ വകഭേദങ്ങള്‍ പുറത്തിറക്കാന്‍ ഫോക്സ്വാഗണ്‍. ജൂണില്‍ പുതിയ നിറങ്ങളും സ്പെഷല്‍ എഡിഷനും 1.5 ടി.എസ്.ഐ മാനുവല്‍ വേരിയന്റും പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവില്‍ 7 സ്പീഡ് ഡി.എസ്.ജി ഗിയര്‍ ബോക്സാണ് നിലവില്‍ വെര്‍ട്ടസിന്റെ 1.5 എഞ്ചിനുള്ളത്. മാനുവല്‍ പതിപ്പ് പുറത്തിറങ്ങുന്നതോടെ ഈ കരുത്തുറ്റ എഞ്ചിനുള്ള വെര്‍ട്ടസിന്റെ വില കുറഞ്ഞ മോഡലായും ഇത് മാറും. സ്ലാവിയ, കുഷാക്, ടെയ്ഗൂണ്‍ തുടങ്ങിയ കാറുകളിലുള്ള 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സായിരിക്കും ഫോക്സ്വാഗണ്‍ വെര്‍ട്ടസിന് നല്‍കുക. 150എച്പിയും 250എന്‍എം ടോര്‍ക്കും […]
വീരസ്മൃതി
ഒരു അഭിഭാഷകന്റെ ജീവിതവൃത്തി കൃത്യതയുടെയും സത്യസന്ധതയുടെയും അര്‍പ്പണബോധത്തിന്റെയും പ്രതീകമായി മാറുന്നതിന്റെ ഉത്തമ ഉദാഹരണമാണ് അഡ്വ. കെ.ബി. വീരചന്ദ്രമേനോന്‍. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മകന്‍ കേരള ഹൈക്കോടതി സീനിയര്‍ അഡ്വ. വിജയഭാനു മുതല്‍ മുതിര്‍ന്ന ന്യായാധിപന്മാരും ജൂനിയേഴ്‌സും സഹപ്രവര്‍ത്തകരും നാട്ടുകാരും ജന്മനാട്ടിലുള്ളവരും സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തുള്ളവരും ചേര്‍ന്നൊരുക്കിയ അദ്ദേഹത്തെക്കുറിച്ചുള്ള സ്മൃതിരേഖകള്‍ പ്രസക്തമാകുന്നത്. വീരസ്മൃതിയിലൂടെ പങ്കുവെക്കുന്ന ഓര്‍മ്മശേഖരം അഡ്വ. കെ.ബി. വീരചന്ദ്രമേനോന്റെ അമ്പത്തിയൊമ്പത് വര്‍ഷത്തെ അഭിഭാഷകജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്. ‘വീരസ്മൃതി’. സമാഹരണം – ജൂനിയേഴ്‌സ് ഓഫ് അഡ്വ. കെ.ബി. വീരചന്ദ്രമേനോന്‍. ഗ്രീന്‍ […]
പുളിപ്പിച്ച ഭക്ഷണം മാനസികാരോഗ്യം മെച്ചപ്പെടുത്തും!
സമ്മര്‍ദ്ദത്തെ അകറ്റിനിര്‍ത്താനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും കഴിക്കുന്ന ഭക്ഷണത്തില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ സഹായിക്കും. ഭക്ഷണക്രമവു മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുകയാണ് പുതിയ ഒരു പഠനം. പുളിപ്പിച്ച ഭക്ഷണം കഴിക്കുന്നത് കൂടുതല്‍ പോസിറ്റീവ് ആകാനും തലച്ചോറിന്റെയും മനസ്സിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് പഠനം പറയുന്നത്. പുളിപ്പിച്ച് തയ്യാറാക്കുന്ന ഏകദേശം 200ഓളം വിഭവങ്ങള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. പഠനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഇവ കുടലിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിയെന്നാണ് പഠനം നടത്തുന്ന ഗവേഷകര്‍ പറയുന്നത്. […]
പുഴയിലൂടെ ബൈക്കോട്ടം
റോഡിലൂടെ അഭ്യാസ പ്രകടനങ്ങളുമായി ബൈക്ക് ഓടിക്കുന്നവരെ നാം കണ്ടിട്ടുണ്ട്. എന്നാല്‍, വെള്ളത്തിലൂടെ ബൈക്ക് ഓടിക്കുന്ന ഒരു അഭ്യാസ പ്രകടനം നമുക്കിവിടെ കാണാം. പുഴയിലൂടെ ബൈക്ക് ഓടിച്ച് മറുകര ചെന്നുകയറുന്ന ഒരാള്‍. ബൈക്ക് വെള്ളത്തില്‍ മുങ്ങിപ്പോകുമെന്നു തോന്നുമെങ്കിലും പുഴയേയും വഴിയാക്കിയ അഭ്യാസി ബൈക്കു കരയ്ക്കു കയറ്റുന്നതു കാണുമ്പോള്‍ ആരും പറഞ്ഞുപോകും, അമ്പമ്പോ എന്ന്. മോട്ടോര്‍ ഒക്ടേയ്ന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇങ്ങനെയൊരു വീഡിയോ പ്രചരിക്കുന്നത്. ഒരാള്‍ നേരെ പുഴയിലേക്ക് തന്റെ ബൈക്ക് ഓടിച്ചിറക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. മറുകരയിലേക്കു നേരെ […]
രാത്രി വാര്‍ത്തകള്‍
വന്ദേഭാരത് എക്‌സ്പ്രസ് കാസര്‍കോട് വരെ നീട്ടി. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെയാണ് നേരത്തെ അനുവദിച്ചിരുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് കാസര്‍കോട് വരെ നീട്ടിയെന്നു പ്രഖ്യാപിച്ചത്. രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തും. കണ്ണൂരില്‍നിന്ന് ഉച്ചക്കു രണ്ടിന് തിരിച്ച് 9.20 ന് തിരുവനന്തപുരത്ത് എത്തും. 78 സീറ്റ് വീതമുള്ള 12 ഇക്കോണമി ചെയര്‍കാര്‍ കോച്ചുകളാണുള്ളത്. 54 സീറ്റ് വീതമുള്ള രണ്ടു എക്‌സിക്യൂട്ടീവ് കോച്ചും ഉണ്ടാകും. 25 നു രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് […]
