യുവ സംവിധായിക നയനസൂര്യയുടെ മരണകാരണം പരിക്കുകളല്ലെന്ന് ക്രൈംബ്രാഞ്ച് നിഗമനം. മയോകാർഡിയൽ ഇൻഫാർക്ഷനാണ് മരണകാരണമെന്ന് കണ്ടെത്തൽ. പത്തോളജി വിദഗ്ധരും ഈ നിഗമനത്തിലാണ്. 2019 ഫെബ്രുവരി 24നാണ് യുവ സംവിധായിക നയന സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസ്സായിരുന്നു. രണ്ട് മുതൽ ആറു മണിക്കൂർ വരെ സമയം എടുത്ത് മരണം സംഭവിച്ചതാണെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ നിഗമനം. മയോകാർഡിയൽ ഇൻഫാർക്ഷനിൽ അങ്ങനെ സംഭവിക്കാമെന്ന് ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തി. മരണകാരണം ആത്മഹത്യ എന്നോ കൊലപാതകമെന്നോ നിഗമനത്തിൽ എത്തിയില്ല. രേഖകൾ പരിശോധിച്ച് ഇരുപത് ദിവസത്തിനുള്ളിൽ മെഡിക്കൽ ബോർഡ് അവലോകന റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ട് കേസിൽ നിർണായകമാകും.
യുവ സംവിധായിക നയനസൂര്യയുടെ മരണകാരണം പരിക്കുകളല്ലെന്ന് ക്രൈംബ്രാഞ്ച് നിഗമനം
