റോഡിലൂടെ അഭ്യാസ പ്രകടനങ്ങളുമായി ബൈക്ക് ഓടിക്കുന്നവരെ നാം കണ്ടിട്ടുണ്ട്. എന്നാല്‍, വെള്ളത്തിലൂടെ ബൈക്ക് ഓടിക്കുന്ന ഒരു അഭ്യാസ പ്രകടനം നമുക്കിവിടെ കാണാം. പുഴയിലൂടെ ബൈക്ക് ഓടിച്ച് മറുകര ചെന്നുകയറുന്ന ഒരാള്‍. ബൈക്ക് വെള്ളത്തില്‍ മുങ്ങിപ്പോകുമെന്നു തോന്നുമെങ്കിലും പുഴയേയും വഴിയാക്കിയ അഭ്യാസി ബൈക്കു കരയ്ക്കു കയറ്റുന്നതു കാണുമ്പോള്‍ ആരും പറഞ്ഞുപോകും, അമ്പമ്പോ എന്ന്. മോട്ടോര്‍ ഒക്ടേയ്ന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇങ്ങനെയൊരു വീഡിയോ പ്രചരിക്കുന്നത്. ഒരാള്‍ നേരെ പുഴയിലേക്ക് തന്റെ ബൈക്ക് ഓടിച്ചിറക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. മറുകരയിലേക്കു നേരെ ഓടിക്കാതെ പുഴയിലൂടെ അല്പം വളഞ്ഞുകൊണ്ടാണ് ബൈക്ക് ഓടിക്കുന്നത്. ബൈക്കിന്റെ പകുതിയിലേറേയും ഭാഗം പുഴവെള്ളത്തില്‍ മുങ്ങിയിട്ടും ഓഫാകാതെ ബൈക്കുമായി അയാള്‍ മുന്നേറി. ഇനിയും മുന്നോട്ടുപോയാല്‍ മുങ്ങിപ്പോകുമോയെന്നും ബൈക്ക് ഓഫായിപ്പോകുമോയെന്നുമെല്ലാം കാണുന്നവര്‍ക്കു നെഞ്ചിടിപ്പുണ്ടാക്കുന്ന ഒരു ബൈക്കുയാത്ര. എന്നാല്‍ ഒരു ചഞ്ചലപ്പുമില്ലാതെ നിത്യാഭ്യാസിയേപ്പോലെ വളരെ ഈസിയായിട്ടാണ് അയാള്‍ തന്റെ ബൈക്ക് പുഴയിലൂടെ ഓടിച്ച് മറുകരയിലേക്കു ചെന്നു കയറിയത്. ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ അസാധ്യമായതൊന്നുമില്ല. പക്ഷേ ഇത്തരം അതിബുദ്ധി ആപത്താണ്. അപകടകരമായ അഭ്യാസം അനേകായിരങ്ങളാണു ട്വിറ്ററില്‍ കണ്ടത്. ആരും അനുകരിക്കരുതാത്ത അഭ്യാസംതന്നെ. അതുകൊണ്ടാണോയെന്ന് അറിയില്ല, വീഡിയോക്കു പശ്ചാത്തല സംഗീതമാക്കിയിരിക്കുന്നത് മായിരേ എന്ന ഗാനമാണ്.
പുഴയിലൂടെ ബൈക്കോട്ടം
