◾ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറന്‍സ് അനുമതി. അധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷകരമായ വാര്‍ത്തയാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ചെറുവള്ളിയില്‍ ഒരു ഫീഡര്‍ വിമാനത്താവളം എന്ന ആശയത്തോടെ വിഭാവനം ചെയ്ത പദ്ധതി രാജ്യന്തര വിമാനത്താവളമാക്കാനാണു നീക്കം. ◾മില്‍മ പാലിനു വീണ്ടും വില കൂട്ടി. പച്ച, മഞ്ഞ കവറുകളിലെ പാലിനാണു വില കൂട്ടുന്നത്. 29 രൂപയായിരുന്ന മില്‍മ റിച്ചിന് 31 രൂപയാകും. 24 രൂപയുടെ മില്‍മ സ്മാര്ട്ടിന് 25 രൂപയാകും. കൂടുതല്‍ […]
ഒരു കാര്യത്തിലും പ്രതികരിക്കാത്ത പ്രധാനമന്ത്രിയാണ് രാജ്യത്തുള്ളതെന്ന് സീതാറാം യെച്ചൂരി
ഒരു കാര്യത്തിലും പ്രതികരിക്കാത്ത പ്രധാനമന്ത്രിയാണ് രാജ്യത്തുള്ളതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചു.പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് മുൻ കശ്മീർ ഗവർണർ സത്യപാൽ മാലികിന്റെ വെളിപ്പെടുത്തൽ ഗൗരവതരമെന്നും,ദേശസുരക്ഷയിൽ വിട്ടുവീഴ്ച പാടില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപെടാതിരിക്കാൻ നടപടി വേണമെന്നും,രാജ്യ സുരക്ഷയെയും ജവാൻമാരുടെ ജീവനും വെച്ച് കേന്ദ്ര സർക്കാർ കളിക്കുന്നത് രാജ്യത്തിന് ഭീഷണിയാണ്. രാജ്യത്ത് ജാതി സെൻസസ് നടത്തണം. സെൻസസ് നടത്തേണ്ടത് കേന്ദ്ര സർക്കാരാണ്. പതിവ് സെൻസസ് കൃത്യമായി നടത്തണം. ജാതി സെൻസസ് ഒഴിവാക്കാൻ പതിവ് സെൻസസ് കൂടി കേന്ദ്രം […]
വരുമാനത്തില്‍ വന്‍ കുതിപ്പുമായി റെയില്‍വേ
വരുമാനത്തില്‍ വന്‍ കുതിപ്പുമായി റെയില്‍വേ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനം 25 ശതമാനം വളര്‍ച്ച നേടി 2.40 ലക്ഷം കോടി രൂപയായി. മുന്‍ വര്‍ഷത്തേക്കാള്‍ 49,000 കോടി രൂപ കൂടുതല്‍ നേടിയാണ് വന്‍ കുതിപ്പ് നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചരക്ക് വരുമാനത്തിലും കുതിപ്പുണ്ടായി. മുന്‍വര്‍ഷത്തേക്കാള്‍ 15 ശതമാനം ഉയര്‍ന്ന് 1.62 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനം. യാത്രക്കാരുടെ വരുമാനം എക്കാലത്തെയും ഉയര്‍ന്ന 61 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 63,300 […]
റിയല്‍മി നാര്‍സോ എന്‍ 55 വിപണിയിലെത്തി
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി നാര്‍സോ ശ്രേണിയിലെ പുത്തന്‍ 4ജി മോഡലായ എന്‍ 55 വിപണിയിലിറക്കി. 4ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജും 6ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും എന്നിങ്ങനെ രണ്ട് പതിപ്പുകളുണ്ട്. പ്രൈം ബ്ലൂ, പ്രൈം ബ്ലാക്ക് നിറഭേദങ്ങളില്‍ ലഭിക്കും. 4ജിബി റാം മോഡലിന് 10,999 രൂപയും 6ജിബി മോഡലിന് 12,999 രൂപയുമാണ് വില.90 ഹെട്സ് റീഫ്രഷ് റേറ്റോട് കൂടിയ 6.72 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഐ.പി.എസ് ഡിസ്പ്ലേയാണുള്ളത്. ഗെയിമുകളും […]
‘നീലവെളിച്ച’ത്തിലെ ഗാനം ‘പൊട്ടിത്തകര്‍ന്ന കിനാവു കൊണ്ടൊരു..’
ടൊവിനോ തോമസ് ചിത്രം ‘നീലവെളിച്ച’ത്തിലെ പുതിയ ഗാനം റിലീസ ചെയ്തു. പഴയ ചിത്രത്തിലെ ‘പൊട്ടിത്തകര്‍ന്ന കിനാവു കൊണ്ടൊരു..’ എന്ന മനോഹര ഗാനത്തിന്റെ പുനഃരാവിഷ്കരണമാണ് ഈ ഗാനം. കെ എസ് ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പി ഭാസ്കരന് മാഷിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം എസ് ബാബുരാജ് ആണ്. എസ് ജാനകി ആയിരുന്നു പഴയ സിനിമയില്‍ ഈ ഗാനം ആലപിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ തിരThe song from ‘Neelavelichta’ is ‘Potitakarna Kinau Kondaru..’ക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് […]
ഗവർണർക്കെതിരായ പോരാട്ടത്തിൽ യോജിച്ച് പ്രവർത്തിക്കാൻ കേരളവും തമിഴ്നാടും തീരുമാനിച്ചു
ഗവർണർക്കെതിരായ നിലപാടിൽ പിന്തുണ തേടി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരള സർക്കാരിന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടി കത്തിലാണ് എല്ലാവിധ പിന്തുണയും ഇക്കാര്യത്തിൽ ഉറപ്പുനൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാടിനെ അറിയിച്ചത്. ഫെഡറൽ സംവിധാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നു കയറ്റം ഗവർണർമാർ നടത്തുന്നതായി കേരള,തമിഴ്നാട് മുഖ്യമന്ത്രിമാർ അഭിപ്രായപ്പെടുന്നു. ബില്ലുകളെ സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടും ഗവർണർമാർ ഒപ്പിടാത്ത സാഹചര്യമാണുള്ളതെന്നും ഇരുസർക്കാരുകളും പറയുന്നു.
സൈജു കുറുപ്പ് നായകനായി വെബ് സീരീസ് ‘ജയ് മഹേന്ദ്രന്’
സൈജു കുറുപ്പ് നായകനായി വെബ് സീരീസ് വരുന്നൂ. സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനല്‍ സീരീസിലാണ് സൈജു കുറുപ്പ് നായക വേഷത്തിലെത്തുന്നത്. ശ്രീകാന്ത് മോഹനാണ് സീരീസിന്റെ സംവിധാനം. ‘ജയ് മഹേന്ദ്രന്’ എന്ന് പേരിട്ടിരിക്കുന്ന പരമ്പര ഒരു രാഷ്ട്രീയപ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. രാഷ്ട്രീയ സ്വാധീനവും ആരെയും കൈയിലെടുക്കാനുള്ള കൗശലവും കൊണ്ട് തനിക്കാവശ്യമുള്ള എന്തും സാധിച്ചെടുക്കാന്‍ മിടുക്കുള്ള ഓഫിസര്‍ ‘മഹേന്ദ്രനാ’ണ് പരമ്പരയുടെ കേന്ദ്രകഥാപാത്രം. എന്നാല്‍ ഇതേ രാഷ്ട്രീയ തന്ത്രങ്ങളുടെ ഇരയായി ‘മഹേന്ദ്രനും’ മാറുന്നു. സ്വന്തം ജോലി സംരക്ഷിക്കാനും കൈമോശം വന്ന […]
വോള്‍വോയുടെ പുതിയ ഇലക്ട്രിക് എക്സ് സി 40 റിചാര്‍ജ്
വോള്‍വോ കാര്‍ ഇന്ത്യയുടെ പുതിയ പതിപ്പ് 200-ാമത് ഇലക്ട്രിക് എക്സ് സി 40 റിചാര്‍ജ് പുറത്തിറങ്ങി. ഇന്ത്യയില്‍ പ്രാദേശികമായി സംയോജിപ്പിച്ച ആദ്യത്തെ ലക്ഷ്വറി എസ്യുവി കൂടിയാണിത്. 2022 നവംബറിലാണ് എക്സ് സി40 റിചാര്‍ജ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. മികച്ച ഡിസൈന്‍, നൂതന സാങ്കേതികവിദ്യ, പാരിസ്ഥിതിക കാര്യക്ഷമത എന്നിവയില്‍ ഒന്നിലധികം ബഹുമതികള്‍ എക്സ് സി40 റിചാര്‍ജ് നേടിയിട്ടുണ്ട്. 2030 ഓടെ കലര്‍പ്പില്ലാത്ത ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം നല്‍കാനും ഹൈബ്രിഡുകള്‍ ഉള്‍പ്പെടെ ചൂടുപിടിക്കുന്ന എന്ജിന് ഘട്ടംഘട്ടമായി ഉപേക്ഷിക്കാനും കമ്പനി ആഗ്രഹിക്കുന്നു. കാര്‍ബണ്‍ […]
മലയാളത്തിന്റെ സുവര്‍ണ കഥകള്‍
സ്ത്രീപക്ഷജീവിതത്തിന്റെ സര്‍ഗ്ഗവൈഭവമാണ് മാനസിയുടെ കഥകള്‍. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ സങ്കടങ്ങള്‍ ഈ കഥകളുടെ അന്തര്‍ധാരയാണ്. നിലവിലിരിക്കുന്ന സകല ചട്ടക്കൂടുകളേയും ഭേദിച്ചാണ് ബിംബങ്ങളും പ്രമേയങ്ങളും ആഖ്യാനശൈലിയും കഥകളില്‍ രൂപപ്പെടുത്തുന്നത്. നിര്‍വചനങ്ങള്‍ക്കതീതമായ സ്നേഹവും പ്രണയവും പ്രണയനഷ്ടവും വിവാഹേതരബന്ധവും നിലനിന്നിരുന്ന പാരമ്പര്യനിഷേധവും ഈ കഥകളുടെ പ്രമേയങ്ങളാണ്. മനുഷ്യജീവിതത്തിന്റെ വ്യാകുലതകളും അടിച്ചമര്‍ത്തലുകളും സ്വാതന്ത്ര്യനിഷേധവും പ്രതികാരേച്ഛയും പ്രതിഫലിക്കുന്ന ഈ കഥകള്‍ കൃത്യമായ സമചതുരങ്ങളില്ലാത്ത സൃഷ്ടികളാണ്. ‘മലയാളത്തിന്റെ സുവര്‍ണ കഥകള്‍’. മാനസി. ഗ്രീന്‍ ബുക്സ്. വില 210 രൂപ.
വായു മലിനീകരണം കോവിഡ് വാക്സിന് പ്രതികരണം കുറയ്ക്കും
കോവിഡ് മഹാമാരിക്ക് മുന്‍പ് ഉയര്‍ന്ന തോതിലുള്ള വായു മലിനീകരണത്തിന് വിധേയരായവരില്‍ കോവിഡ്-19 വാക്സീനുകള്‍ ഉളവാക്കുന്ന ആന്റിബോഡി പ്രതികരണം കുറവായിരിക്കുമെന്ന് പഠനം. ഫൈന്‍ പര്‍ട്ടിക്കുലേറ്റ് മാറ്റര്‍(പിഎം2.5), നൈട്രജന്‍ ഡയോക്സൈഡ്, ബ്ലാക്ക് കാര്‍ബണ്‍ പോലുള്ള വായുവിലെ മാലിന്യങ്ങളുമായുള്ള സമ്പര്‍ക്കം IgG, IgM ആന്റിബോഡി പ്രതികരണങ്ങളില്‍ 10 ശതമാനം കുറവ് വരുത്തുമെന്നും സ്പെയ്നില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. സ്പെയ്നിലെ ബാര്‍സലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ 40നും 65നും ഇടയില്‍ പ്രായമുള്ള 927 പേര് പങ്കെടുത്തു. 2020ലും 21ലും […]
