Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്തെ ക്രൈസ്തവർക്ക് കാപട്യ നിലപാട് തിരിച്ചറിയാമെന്ന്  വിഡി സതീശൻ

സംസ്ഥാനത്തെ ക്രൈസ്തവർക്ക് കാപട്യ നിലപാട് തിരിച്ചറിയാമെന്ന്  വിഡി സതീശൻ. രാജ്യത്ത് ക്രൈസ്തവർക്ക് എതിരെ ആക്രമണങ്ങളും ക്രൈസ്തവ സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്യുന്നു. മതമേലധ്യക്ഷന്മാർക്ക് ബിജെപി അനുകൂല നിലപാടുണ്ടെന്ന് തോന്നുന്നില്ല. അങ്ങിനെ ഒരു നിലപാട് എടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ആട്ടിൻ തോലിട്ട ചെന്നായയെപ്പോലെയാണ് ബിജെപി നിലപാടെന്ന് ക്രൈസ്തവർക്കറിയാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറൻസ് അനുമതി ലഭിച്ചു

ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറൻസ് അനുമതി ലഭിച്ചു.വിനോദ സഞ്ചാരമേഖലയ്ക്കും പ്രത്യേകിച്ച്, അധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷകരമായ വാർത്തയാണിതെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ പറഞ്ഞു. ഇനി മുതൽ ശബരിമലയിലേക്ക് എത്തുന്ന വിദേശ തീർത്ഥാടകരുടെ എണ്ണം കൂടുമെന്ന് കരുതുന്നു. വിമാനത്താവളത്തെ ആശ്രയിക്കുന്ന 40 ശതമാനം ആളുകളും തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന 60 ശതമാനം പേരും നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ 30 കിലോ മീറ്റർ ചുറ്റളവിൽ നിന്നുള്ളവരാണ്.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറന്‍സ് അനുമതി. അധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷകരമായ വാര്‍ത്തയാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ചെറുവള്ളിയില്‍ നെടുമ്പാശേരിക്ക് ഒരു ഫീഡര്‍ വിമാനത്താവളം എന്ന ആശയത്തില്‍ വിഭാവനം ചെയ്ത പദ്ധതി രാജ്യന്തര വിമാനത്താവളമാക്കാനാണു നീക്കം. മഹാരാഷ്ട്രയില്‍ ഒളിച്ചുകളിയുമായി രാഷ്ട്രീയം. എന്‍സിപിയിലെ 52 എംഎല്‍എമാരില്‍ 40 പേരുമായി അജിത് പവാര്‍ ബിജെപി പക്ഷത്തേക്കു മാറിയേക്കും. ഒന്നും സംഭവിക്കില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ശിവസേന നേതാവ് ഉദ്ധവ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നാളെ മുതൽ പച്ച മഞ്ഞ കവറിലുള്ള മിൽമ പാലിന് വില കൂടും

നാളെ മുതൽ പച്ച മഞ്ഞ കവറിലുള്ള മിൽമ പാലിന് വില കൂടും. മിൽമാ റിച്ച് കവർ പാലിന് 30 രൂപയാകും. മിൽമ സ്മാർട്ട് കവറിന് 25 രൂപയായി വർദ്ധിക്കും. വലിയ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. എന്നാൽ ഈ വില കൂടലുകൊണ്ടൊന്നും നികത്താനാവാത്ത നഷ്ടമാണ് മിൽമ നേരിടുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡോ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് ചട്ടപ്രകാരമാണെന്ന് സംസ്ഥാന സർക്കാർ

സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലർ സ്ഥാനത്ത് ഡോ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് ചട്ടപ്രകാരമാണെന്ന് സംസ്ഥാന സർക്കാർ.അതേസമയം കണ്ണൂർ സർവകലാശാലയുടെ ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇതിൽ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ചട്ടപ്രകാരമല്ലെന്നാണ് വാദിക്കുന്നത്.പുനർനിയമനത്തിനുള്ള എല്ലാ അർഹതയും ഗോപിനാഥ് രവീന്ദ്രനുണ്ടെന്ന് സർക്കാർ പറയുമ്പോൾ യുജിസി ചട്ട  പ്രകാരമല്ല വി സി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതെന്നാണ് ഗവർണർ കുറ്റപ്പെടുത്തുന്നത്.

Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വാക്സിൻ മാറി കുത്തിവച്ച സംഭവത്തിൽ വീഴ്ച സംഭവിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ ആരോ​ഗ്യമന്ത്രി നിർദ്ദേശം നൽകി

ഇടപ്പള്ളി പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ നവജാത ശിശുവിന് വാക്സിൻ മാറി കുത്തിവച്ച സംഭവത്തിൽ വീഴ്ച സംഭവിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കാൻ ആരോ​ഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. എട്ട് ദിവസം പ്രായമുള്ള കുഞ്ഞിനു നല്‍കേണ്ട വാക്സിന് പകരം 45 ദിവസം പ്രായമായ കുഞ്ഞിനു നല്‍കേണ്ട വാക്സിനാണ് നല്‍കിയത്. വീഴ്ച തിരിച്ചറിഞ്ഞതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ നിന്നും മാവോയിസ്റ്റ് നേതാവ് പിടിയിലായി

പന്തീരാങ്കാവിൽ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ഒന്നരമാസമായി കഴിയുകയായിരുന്ന മാവോയിസ്റ്റ് നേതാവ് ജാർഖണ്ഡ് സ്വദേശി അജയ് പിടിയിലായി. കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. 2007 ൽ ജാർഖണ്ഡിൽ രൂപീകരിച്ച മാവോയിസ്റ്റ് അനുകൂല സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവാണ് അജയ് ഓജാൻ എന്ന് പൊലീസ് അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുൽവാമ വിഷയത്തിൽ അനുയോജ്യമായ നീക്കത്തിന് പ്രതിപക്ഷം

പുൽവാമ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രാഷ്ട്രപതിക്ക് പരാതി നൽകുന്നതടക്കം സംയുക്ത പ്രക്ഷോഭത്തിലേക്ക് വരെ നീങ്ങാനാണ് പ്രതിപക്ഷത്തിന്റെ ആലോചന.വിഷയം ശക്തമായി ഉന്നയിക്കണമെന്ന് കെസി വേണുഗോപാൽ ഉദ്ധവ് താക്കറെയുമായി നടത്തിയ ചർച്ചയിൽ ധാരണയായി. പുൽവാമ ഭീകരാക്രമണത്തിൽ ജവാൻമാർക്ക് ജീവൻ നഷ്ടമായതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാരിന്റേതെന്ന് മുൻ കരസേന മേധാവി ശങ്കർ റോയ് ചൗധരി പറഞ്ഞിരുന്നു. ദേശീയ സുരക്ഷാ ഏജൻസിക്കും ഇൻറലിജൻസ് വീഴ്ചയിൽ ഉത്തരവാദിത്വമുണ്ട്. സൈനിക കോൺവോയ് പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഹൈവേയിലൂടെ പോകരുതായിരുന്നു. വ്യോമ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഷാറൂഖ് സെയ്ഫിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും

ഷാറൂഖ് സെയ്ഫിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. കസ്റ്റഡി കാലാവധി നീട്ടാൻ അന്വേഷണ സംഘം അപക്ഷേ നൽകിയേക്കില്ല. ഇന്ന് രാവിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയിൽ ‌ഹാജരാക്കും. ഷാറൂഖ് സെയ്ഫിക്ക് വേണ്ടി ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ പി പീതാംബരൻ കോടതിയിൽ ഹാജരാകും. ഷാറൂഖിനായി ജാമ്യാപേക്ഷയും നൽകിയിരുന്നു. പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതിനാൽ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കില്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേന്ദ്ര വിഹിതം കിട്ടാതെ ഒട്ടേറെപ്പേർ

പെൻഷന്റെ സംസ്ഥാന സർക്കാർ വിഹിതം ലഭിച്ച പലരും കേന്ദ്ര സർക്കാരിന്റെ വിഹിതത്തിനായി വിഷു കഴിഞ്ഞിട്ടും കാത്തിരിക്കുകയാണ്. ചിലർക്ക് രണ്ട് മാസത്തെ പെൻഷന്റെ സംസ്ഥാന വിഹിതം ലഭിച്ചെങ്കിലും ഒരു മാസത്തെ കേന്ദ്ര വിഹിതമേ കിട്ടിയിട്ടുള്ളൂ. ചിലർക്കാകട്ടെ സംസ്ഥാന വിഹിതം കിട്ടിയെങ്കിലും ഇതുവരെ കേന്ദ്രവിഹിതം ഒട്ടും കിട്ടിയിട്ടില്ല. രണ്ടും കിട്ടാത്തവരുമുണ്ട്. വാർധക്യ, വിധവ, ഭിന്ന ശേഷി പെൻഷനുകളുടെ കേന്ദ്ര വിഹിതം സംസ്ഥാന സർക്കാർ വഴി നൽകുന്നത് ഈ മാസം മുതലാണു കേന്ദ്രം നിർത്തലാക്കിയത്. പകരം കേന്ദ്ര വിഹിതം കേന്ദ്ര സർക്കാർ […]