പന്തീരാങ്കാവിൽ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ഒന്നരമാസമായി കഴിയുകയായിരുന്ന മാവോയിസ്റ്റ് നേതാവ് ജാർഖണ്ഡ് സ്വദേശി അജയ് പിടിയിലായി. കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. 2007 ൽ ജാർഖണ്ഡിൽ രൂപീകരിച്ച മാവോയിസ്റ്റ് അനുകൂല സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവാണ് അജയ് ഓജാൻ എന്ന് പൊലീസ് അറിയിച്ചു.
ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ നിന്നും മാവോയിസ്റ്റ് നേതാവ് പിടിയിലായി
