◾മഹാരാഷ്ട്രയില്‍ വീണ്ടും രാഷ്ട്രീയ നാടകങ്ങള്‍. എന്‍സിപി നേതാവ് അജിത്കുമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നേക്കും. മുഖ്യമന്ത്രി ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെയ്ക്കു പകരം അജിത് പവാറിനെ മുഖ്യമന്ത്രിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിയുടെ പിന്തുണയുണ്ടാകില്ലെന്ന് ശരത് പവാര്‍ വ്യക്തമാക്കിയെന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം വെളിപെടുത്തിയിരുന്നു. ◾പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി കേരളത്തിലേക്ക്. ജാമ്യവ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ചു. ജൂലൈ പത്തുവരെ കേരളത്തില്‍ തുടരാം. കര്‍ണാടക പൊലീസിന്റെ സുരക്ഷയിലാകും മദനി കേരളത്തില്‍ എത്തുക. ചികിത്സയടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അബ്ദുള്‍ നാസര്‍ […]
മഹാരാഷ്ട്രയിൽ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി
മഹാരാഷ്ട്രയിൽ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി. അമ്പതിലേറെ പേർ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. പൊരിവെയിലിൽ നിൽക്കുന്ന ജനങ്ങളെ പ്രശംസിച്ച് അമിത് ഷാ നടത്തിയ പ്രസംഗം പങ്കുവച്ച് കോൺഗ്രസ് വിമർശനം ഉന്നയിച്ചു. സർക്കാർ സ്പോൺസേഡ് ദുരന്തമാണ് നടന്നതെന്ന് എൻസിപിയും ആരോപിച്ചു.മഹാരാഷ്ട്ര സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ മഹാരാഷ്ട്രാ ഭൂഷൺ സമ്മാനിക്കുന്ന ചടങ്ങാണ് വൻ ദുരന്തത്തിലേക്ക് എത്തിയത്. പരിപാടിക്കായി ലക്ഷക്കണക്കിന് ജനങ്ങളെത്തിയെങ്കിലും കൊടും ചൂടിൽ സൗകര്യങ്ങളൊന്നും ചെയ്ത് നൽകിയില്ല. രാവിലെ […]
വെളിച്ചം, അന്യഗ്രഹജീവി വാഹനത്തില്‍ നിന്ന്
അന്യഗ്രഹ ജീവികളെക്കുറിച്ചും അവരുടെ പറക്കും തളികകളെക്കുറിച്ചുമുള്ള കഥകള്‍ക്കു ലോകമെങ്ങും നല്ല പ്രചാരമാണ്. അത്തരം വിശേഷങ്ങള്‍ കാണാനും കേള്‍ക്കാനും ആര്‍ക്കും ഒരു മടുപ്പും ഉണ്ടാകാറില്ല. ഇതാ, ആകാശത്ത് അസാധാരണമായ വെളിച്ചം. വെറും വെളിച്ചമല്ല, വലിയൊരു വാഹനത്തില്‍നിന്നുള്ള വെളിച്ചം പോലെ ഒന്നാണത്. എന്തായിരിക്കും അത്. അന്യഗ്രഹ ജീവികളുടെ വാഹനം എന്നാണ് കണ്ടവരെല്ലാം പറയുന്നത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ‘വൗ ടെറിഫയിംഗ്’ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. എവിടെ നിന്നുള്ള വീഡിയോയാണെന്നു വെളിപെടുത്തിയിട്ടില്ല. മേഘാവൃതമായ ആകാശത്ത് വളരെ […]
മുഹമ്മദ് ഷാഫി അയച്ച ശബ്ദസന്ദേശം പുറത്ത്
തട്ടിക്കൊണ്ടുപോകലിനിരയായി ക്വട്ടേഷന്‍ സംഘത്തില്‍ നിന്നും രക്ഷപെട്ട ശേഷം താമരശേരി സ്വദേശി മുഹമ്മദ് ഷാഫി അയച്ച ശബ്ദസന്ദേശം പുറത്ത്. എല്ലാവരും ചേര്‍ന്ന് തന്നെ ചതിച്ചെന്നാണ് ഷാഫിയുടെ ശബ്ദസന്ദേശം. തന്റെ പേരില്‍ കേസൊന്നുമില്ല. സ്വന്തം ജ്യേഷ്ഠന്‍ പോലും തന്നെ പരിഗണിച്ചില്ലെന്നും ഷാഫി ശബ്ദസന്ദേശത്തില്‍ പറയുന്നു.നിലവില്‍ മുഹമ്മദ് ഷാഫിയെ പൊലീസ് വടകര എസ്പി ഓഫീസില്‍ എത്തിച്ചിരിക്കുകയാണ്. ക്വട്ടേഷന്‍ സംഘത്തില്‍ നിന്ന് രക്ഷപെട്ടെത്തിയ ഷാഫിയെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം ഇയാളെ മൈസൂരുവിലാണ് ഉപേക്ഷിച്ചത്. തുടര്‍ന്ന് ബസ് മാര്‍ഗം […]
വസ്ത്ര കയറ്റുമതിയെ പിന്നിലാക്കി ഇലക്ട്രോണിക്സ്
മൊബൈല്‍ ഫോണുകളുടെ കയറ്റുമതിയിലുണ്ടായ വന്‍ വര്‍ധനവില്‍ ഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് ഉത്പ്പന്നങ്ങളുടെ കയറ്റുമതി ഉയര്‍ന്നു. ഇന്ത്യയില്‍ നിന്നുള്ള പരമ്പരാഗത റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതിയെ പിന്തള്ളികൊണ്ടാണ് ഇലക്ട്രോണിക്സ് ഉത്പ്പന്നങ്ങളുടെ കയറ്റുമതി മുന്നിലെത്തിയത്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇലക്ട്രോണിക്സ് ഉത്പ്പന്നങ്ങളുടെ കയറ്റുമതി 50 ശതമാനത്തിലേറെ ഉയര്‍ന്ന് 2,360 കോടി ഡോളറായി. ഇതില്‍ മൊബൈല്‍ ഫോണ്‍ കയറ്റുമതി 1,100 കോടി ഡോളറിലധികം വരും. കയറ്റുമതിയില്‍ ആറാം സ്ഥാനത്താണ് ഇലക്ട്രോണിക്സ് ഉത്പ്പന്നങ്ങള്‍. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതി ഒരു […]
‘കഠിന കഠോരമീ അണ്ഡകടാഹം’ ട്രെയ്‌ലര്‍
ബേസിലിനെ നായകനാക്കി മുഹഷിന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘കഠിന കഠോരമീ അണ്ഡകടാഹം’. പെരുന്നാള്‍ റിലീസ് ആയി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. കൊവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലമാക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത് പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷദ് ആണ്. കോഴിക്കോട് ആണ് സിനിമയുടെ പശ്ചാത്തലം. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം ആണ് നിര്‍മ്മാണം. ഏപ്രില്‍ 21ന് തിയറ്ററുകളില്‍ എത്തും. സംഗീത സംവിധാനം ഗോവിന്ദ് വസന്തയാണ്. ജയ ജയ ജയ […]
ട്രാന്‍സ്‌ജെന്‍ഡറുകളുടെ കഥ പറയുന്ന ‘അന്തരം’ ടീസര്‍
ചരിത്രത്തില്‍ ആദ്യമായി മികച്ച ട്രാന്‍സ്‌ജെന്‍ഡര്‍ അഭിനേത്രിക്കുള്ള കേര സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നേഹ നായികയായ ‘അന്തര’ത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. മ്യൂസിക് 247 ലൂടെയാണ് ടീസര്‍ പുറത്തിറങ്ങിയത്. 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ നേഹക്കൊപ്പം ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലെ ആക്ടിവിസ്റ്റും’ എഴുത്തുകാരിയും അഭിനേതാവുമായ എ രേവതിയാണുള്ളത്. പൊതു സമൂഹത്തില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം നേരിടുന്ന അവഗണനകളുടെ പൊളിറ്റിക്‌സ് വരച്ച് കാട്ടുന്നതാണ് ‘അന്തര’ത്തിന്റെ ടീസര്‍. ഫോട്ടോ ജേര്‍ണലിസ്റ്റായ പി അഭിജിത്ത് സംവിധാനം ചെയ്ത ‘അന്തര’ത്തിലെ മികച്ച പ്രകടനത്തിനാണ് ചെന്നൈ […]
ലംബോര്‍ഗിനി ഉറുസ് എസ് ഇന്ത്യന്‍ വിപണിയിലെത്തി
പ്രീമിയം സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി പുത്തന്‍ മോഡലായ ഉറുസ് എസ് ഇന്ത്യന്‍ വിപണിയിലെത്തിച്ചു. ഇറ്റാലിയന്‍ കമ്പനിയായ ലംബോര്‍ഗിനിയുടെ സൂപ്പര്‍ എസ്യുവിയായ ഉറുസിന്റെ അണ്‍ഹിഞ്ച്ഡ് വേര്‍ഷനാണ് ഉറുസ് എസ്. പെര്‍ഫോര്‍മന്റെ കാര്യത്തില്‍ അതിശയിപ്പിക്കുന്ന വാഹനമാണ് ഉറുസ് എസ്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്. 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി8 എന്‍ജിന്‍. ഇത് 666 പിഎസ് അഥവാ 657 ബിഎച്ച്പി പവറും 850 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. ഉറുസിനെക്കാള്‍ ഏകദേശം 47 കിലോഗ്രാം അധികം ഭാരമുണ്ട് ഉറുസ് […]
ചിച്ചിലി
ഉടലും ഉയിരും ഒന്നാകുന്ന നൂറ് പ്രണയകവിതകളുടെ സമാഹാരം. പ്രണയത്തിന്റെ വ്യത്യസ്തമാനങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന ഈ കവിതകളോരോന്നും വൈകാരികതയുടെ ഹൃദയമൊഴികളായല്ല, ഉടലിന്റെയും ഉയിരിന്റെയും സാത്മീകരണത്തില്‍നിന്ന് ഉടലെടുക്കുകയും ഉയിരെടുക്കുകയും ചെയ്യുന്ന വൈചാരികവാങ്മയങ്ങളായാണ് ആവിഷ്‌കരിക്കപ്പെടുന്നത്. ‘ചിച്ചിലി’. ലീന മണിമേഖലൈ. ഡിസി ബുക്‌സ്. വില 180 രൂപ.
പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും മരുന്ന് ജീരകം!
ജീരകം പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. മഗ്നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ സി, വിറ്റാമിന്‍ എ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. ശരീരത്തിലെ കൊഴുപ്പു നീക്കുക, ദഹനം ശക്തിപ്പെടുത്തുക, വയറിന്റെ നല്ല ആരോഗ്യത്തിന് തുടങ്ങിയ പല ആരോഗ്യ ഗുണങ്ങളും ഈ ഇത്തിരി കുഞ്ഞന്‍ ജീരകത്തിനുണ്ട്. ഇത് പല രീതിയിലാണ് ഉപയോഗിക്കേണ്ടതെന്ന് മാത്രം. എഴുന്നേറ്റ് മറ്റെന്തെങ്കിലും കഴിക്കും മുമ്പ് ഒരു കപ്പ് വെള്ളത്തില് ഒരു സ്പൂണ്‍ നിറയെ ജീരകമിട്ട്, ഇത് തിളപ്പിച്ച് കുടിക്കുകയാണ് വേണ്ടത്. […]
