◾വന്ദേഭാരത് ട്രെയിനിന്റെ പരീക്ഷണ യാത്രയ്ക്കു റിക്കാര്‍ഡ് സമയം. തിരുവനന്തപുരത്തുനിന്ന് കണ്ണൂരില്‍ എത്തിയത് ഏഴു മണിക്കൂര്‍ പത്തു മിനിറ്റുകൊണ്ട്. കോട്ടയത്ത് 2.20 മണിക്കൂര്‍കൊണ്ടും എറണാകുളത്ത് 3.18 മണിക്കൂര്‍കൊണ്ടും ആറു മണിക്കൂര്‍കൊണ്ട് കോഴിക്കോടും എത്തി. ഷൊര്‍ണൂരില്‍ സ്റ്റോപ്പ് ഇല്ല. തിരുവനന്തപുരം- കണ്ണൂര്‍ രാജധാനിയുടെ യാത്രാസമയം എട്ടു മണിക്കൂറാണ്. ◾അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരേ കേരളം നല്‍കിയ അപ്പില്‍ സുപ്രീം കോടതി തള്ളി. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്മേലാണ് ആനയെ കുട്ടിലടയ്ക്കരുതെന്ന ഹൈക്കോടതി വിധി എന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് […]
ക്രെഡിറ്റ് കാര്‍ഡ് വഴി ചെലവിട്ടത് 14 ലക്ഷം കോടി രൂപ!
ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ചെലവുകള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 47 ശതമാനം വര്‍ധിച്ച് 14 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ന്നതായി റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കി. പ്രധാനമായും ഇ-കൊമേഴ്‌സ് ഇടപാടുകളുടെ വര്‍ധനവ് മൂലമാണ് ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ചെലവുകള്‍ വര്‍ധിച്ചത്. ഇത് മൊത്തത്തിലുള്ള ഇടപാടുകളുടെ 63 ശതമാനം വരും. മാര്‍ച്ചില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1,37,000 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 1.17 കോടി പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ ചേര്‍ത്തതായി ആര്‍.ബി.ഐ വ്യക്തമാക്കി. 2021-22 ല്‍ […]
50 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ചാറ്റ്ജി.പി.ടിക്ക് അരലിറ്റര്‍ വെള്ളം!
ചാറ്റ്ജി.പി.ടി പ്രവര്‍ത്തിപ്പിക്കുന്നതിന് വെള്ളമോ? സെക്കന്‍ഡുകള്‍ കൊണ്ട് വലിയ ലേഖനങ്ങളും പൈത്തണ്‍ കോഡുകളും സൃഷ്ടിച്ചു തരുന്ന ചാറ്റ്ജി.പി.ടി പ്രവര്‍ത്തിപ്പിക്കുന്നതിനായി ഡാറ്റാ സെന്ററുകള്‍ക്ക് ആവശ്യം വരുന്ന ജലത്തിന്റെ അളവ് നമുക്ക് വിശ്വസിക്കാന്‍ പറ്റാത്തത്രയും വലുതാണെന്ന് പഠനം. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ റിവര്‍സൈഡും യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ആര്‍ലിംഗ്ടണിലെ ഗവേഷകരും ചേര്‍ന്ന് നടത്തിയ പഠനം പറയുന്നത്, 20 മുതല്‍ 50 വരെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമുള്ള ലളിതമായ സംഭാഷണത്തിനായി ചാറ്റ്ജി.പി.ടി പ്രവര്‍ത്തിപ്പിക്കുന്നതിന് ഡാറ്റാ സെന്ററുകള്‍ 500 മില്ലീ ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുണ്ടെന്നാണ്. ഡാറ്റാ […]
അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരേ കേരളം നല്‍കിയ അപ്പില്‍ സുപ്രീം കോടതി തള്ളി
പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റാനുള്ള വിദഗ്ധസമിതി നിർദ്ദേശം യുക്തിസഹമെന്നും വിഷയത്തിൽ ഇടപെടാനില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടിച്ച് കോടാനാട്ടേക്ക് മാറ്റാൻ അനുവാദം തേടിയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റിയില്ലെങ്കിൽ പകരം യോജിച്ച സ്ഥലം സംസ്ഥാന സർക്കാർ കണ്ടെത്തണമെന്ന ഹൈക്കോടതി ഉത്തരവിലെ പരാമർശം ഉൾപ്പെടെ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഗൗരവകരമായ വിഷയമാണിതെന്നും സംസ്ഥാനം വലിയ പ്രതിസന്ധിയിലാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്മേലാണ് ഹൈക്കോടതി വിധി എന്നിരിക്കെ ഇതിൽ […]
വന്‍ മേക്കോവറില്‍ വിക്രം, ‘തങ്കലാന്‍’ മേക്കിംഗ് വീഡിയോ
ഇതുവരെ കാണാത്ത വന്‍ മേക്കോവറില്‍ വിക്രം ‘തങ്കലാന്‍’ എന്ന ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കഥാപാത്രത്തിനായി വിക്രം നടത്തുന്ന ഡെഡിക്കേഷനുകള്‍ വീഡിയോയില്‍ കാണാം. വിക്രമിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വീഡിയോ പുറത്തുവിട്ടത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ […]
ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി ‘ധൂമം’ ഫസ്റ്റ് ലുക്ക്
ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ധൂമം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സൂപ്പര്‍ ഹിറ്റ് ചിത്രം കെജിഎഫ് നിര്‍മ്മിച്ച ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൂസിയ, യു-ടേണ്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പവന്‍ കുമാറാണ് ധൂമത്തിന്റെ തിരക്കഥയും സംവിധാനവും. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ ‘ധൂമം’ റിലീസ് ചെയ്യും. ‘എല്ലാ പുകച്ചുരുളുകളിലും ഒരു രഹസ്യം മറഞ്ഞിരിപ്പുണ്ടാവും. മറഞ്ഞുപോവാന്‍ പാടില്ലാത്ത രഹസ്യങ്ങള്‍. ഈ സസ്പെന്‍സ്ഫുള്‍ ത്രില്ലിങ് ഡ്രാമക്കൊപ്പം ഹൃദയമിടിപ്പ് കൂട്ടുന്ന ഒരു […]
ഒകായയുടെ കിടിലന്‍ സ്‌കൂട്ടര്‍ ഫാസ്റ്റ് എഫ്2ടി
ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒകായ അവതരിപ്പിച്ച ഒരു കിടിലന്‍ സ്‌കൂട്ടറാണ് ഫാസ്റ്റ് എഫ്2ടി. ഒരിക്കല്‍ ഫുള്‍ ചാര്‍ജ് ചെയ്താല്‍ ഏകദേശം 80 കിലോമീറ്റര്‍ ഓടും ഈ സ്‌കൂട്ടര്‍. 85,008 ആയിരം രൂപ എക്സ്ഷോറൂം വിലയില്‍ ഈ സ്‌കൂട്ടര്‍ വിപണിയില്‍ ലഭ്യമാണ്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ ആണ് സ്‌കൂട്ടറിന്റെ പരമാവധി വേഗത. സ്‌കൂട്ടറിന്റെ ബാറ്ററി ഫുള്‍ ചാര്‍ജ് ആകാന്‍ ഏകദേശം അഞ്ച് മണിക്കൂര്‍ എടുക്കും. ഏകദേശം 2,000 വാട്ട് പീക്ക് പവര്‍ പുറപ്പെടുവിക്കുന്ന 1200 വാട്ട് മോട്ടോറാണ് സ്‌കൂട്ടറിന് […]
ഗഞ്ച
സ്ത്രീ എന്നത് പുരുഷനിര്‍മ്മിതമായ ഒരു നിര്‍വ്വചനത്തിലൊതുങ്ങി നില്‍ക്കേണ്ട ഒരു രൂപകമെല്ലന്നും സാമൂഹ്യ പരിപ്രേക്ഷ്യത്തില്‍ അവള്‍ക്ക് സ്വത്രന്തമാെയാരു ഇടമുണ്ടെന്നും സ്ഥാപിക്കുന്ന അനുഭവതീക്ഷ്ണങ്ങളായ രചനകള്‍. ഗഞ്ച, കുന്നിറങ്ങുന്ന സ്ത്രീ , രഹസ്യാത്മകം, നിശ്ശബ്ദസ്ഥലികള്‍, ലോലയുടെ കത്ത്, അമ്മയുടെ മകള്‍ തുടങ്ങി ശ്രദ്ധേയങ്ങളായ കഥകളുടെ സമാഹാരം. ‘ഗഞ്ച’. തനൂജ എസ് ഭട്ടത്തിരി. ഡിസി ബുക്‌സ്. വില 119 രൂപ.
ആശങ്കയുയര്‍ത്തി കോവിഡ് എക്‌സ്ബിബി 1.16 വകഭേദം
ഒരിടവേളയ്ക്കു ശേഷം ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ കുത്തനം ഉയരുന്നു. എക്‌സ്ബിബി 1.16 വകഭേദം മൂലം ഇപ്പോഴുണ്ടായിരിക്കുന്ന ഈ അതിതീവ്ര വ്യാപനത്തെ ആശങ്കയോടെയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ കാണുന്നത്. ബിഎ.2 വകഭേദത്തിന്റെ സമയത്തുണ്ടായ കോവിഡ് വ്യാപനവുമായിട്ടാണ് നിലവിലെ അവസ്ഥയെ പലരും താരതമ്യപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് ഇന്ത്യയില്‍ കോവിഡ് പരത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ രോഗവ്യാപനത്തിന് കാരണമാകുന്ന എക്‌സ്ബിബി 1.16 എക്‌സ്ബിബി 1.15 എന്ന ഒമിക്രോണ്‍ ഉപവകഭേദത്തോട് സാമ്യം പുലര്‍ത്തുന്നു. എന്നാല്‍ എക്‌സ്ബിബി.1, എക്‌സ്ബിബി 1.5 ഉപവകഭേദങ്ങളെ […]
പരീക്ഷണ ഓട്ടം പൂർത്തിയാക്കി വന്ദേഭാരത് എക്സ്പ്രസ് കണ്ണൂരിൽ എത്തി
പരീക്ഷണ ഓട്ടം പൂർത്തിയാക്കി വന്ദേഭാരത് എക്സ്പ്രസ് 12. 19ന് കണ്ണൂരിൽ എത്തി. ഏഴ് മണിക്കൂർ ഒമ്പത് മിനുട്ട് പിന്നിട്ടാണ് ട്രെയിൻ കണ്ണൂരിലെത്തിയത്. ട്രെയിൻ എത്തിയതോടെ സ്വീകരിക്കാൻ ബിജെപി പ്രവർത്തകരും വിവിധ സംഘടനകളും സ്റ്റേഷനുകളിൽ എത്തിയിരുന്നു. വന്ദേഭാരത് കണ്ണൂരിലെത്തിയതോടെ ലോക്കോ പൈലറ്റുമാരെ ബിജെപിയും മറ്റ് സങ്കടനകളും ചേർന്ന് സ്വീകരിച്ചു.
