Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയ്‌ക്കെതിരെ യുഎപിഎ ചുമത്തി പൊലീസ്

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയ്‌ക്കെതിരെ യുഎപിഎ ചുമത്തി പൊലീസ്. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് യുഎപിഎ ചുമത്തിയത്. തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതോടെയാണ് പ്രതിയ്‌ക്കെതിരെ യുഎപിഎ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം. പ്രതിയ്‌ക്കെതിരെ ഷഹീന്‍ബാഗ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുഎപിഎ ചുമത്തിയത്.

Posted inബിസിനസ്സ്

ആഭ്യന്തര പാസഞ്ചര്‍ ട്രാഫിക്കില്‍ 60 ശതമാനം വളര്‍ച്ച

ഇന്ത്യന്‍ വ്യോമയാന വ്യവസായം രംഗത്ത് മുന്നേറ്റം തുടരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രകടനമാണ് വ്യോമയാന വ്യവസായം കാഴ്ചവച്ചത്. പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആഭ്യന്തര പാസഞ്ചര്‍ ട്രാഫിക് 60 ശതമാനമാണ് ഉയര്‍ന്നത്. ഇതോടെ, ആഭ്യന്തര പാസഞ്ചര്‍ ട്രാഫിക് 13.60 കോടിയിലെത്തി. ആഭ്യന്തര യാത്രയ്ക്കായി കഴിഞ്ഞ വര്‍ഷം 8.52 കോടി യാത്രക്കാരാണ് ഇന്ത്യന്‍ വിമാനക്കമ്പനികളെ ആശ്രയിച്ചത്. അതേസമയം, മാര്‍ച്ച് മാസത്തിലെ മാത്രം […]

Posted inവിനോദം

നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ‘ജാനകി ജാനേ’ രണ്ടാം ടീസര്‍

നവ്യാ നായര്‍ പ്രധാന കഥാപാത്രമാകുന്ന ‘ജാനകി ജാനേ’ രണ്ടാം ടീസര്‍ പുറത്തിറങ്ങി. നര്‍മ്മത്തിന് പ്രാധാന്യം നല്‍കി കൊണ്ടുള്ളതാണ് ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവ്യയാണ്. ഉണ്ണി മുകുന്ദന്‍ എന്ന കഥാപാത്രമായി സൈജു കുറുപ്പും ഉണ്ട്. അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഷറഫുദ്ദീന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോണി ആന്റണി, കോട്ടയം നസീര്‍ നന്ദു, പ്രമോദ് വെളിയനാട്, ജോര്‍ജ് കോരാ, ജോര്‍ഡി. പൂഞ്ഞാര്‍, സ്മിനു സിജോ, […]

Posted inവിനോദം

‘തീപ്പൊരി ബെന്നി’യിലെ അര്‍ജുന്‍ അശോകന്റെ ഫസ്റ്റ് ലുക്ക്

‘തീപ്പൊരി ബെന്നി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. അര്‍ജുന്‍ അശോകന്‍ ഒരു കുല പഴവുമായി നടന്നു വരുന്ന ഈ ലുക്ക് ഏറെ കൗതുകം പകരുന്നതാണ്. ഒരു കര്‍ഷക ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ ചിത്രത്തിന് ഏറ്റവും അനുയോജ്യമായ ഒരു പോസ്റ്റര്‍. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ നിര്‍മിച്ച് ജോജി തോമസ്സും രാജേഷ് മോഹനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ വട്ടക്കുട്ടയില്‍ ചേട്ടായിയുടേയും മകന്‍ […]

Posted inഓട്ടോമോട്ടീവ്

ഏഥറിന്റെ പുതിയ ബേസ് വേരിയന്റ് എത്തി

ഒല എസ്1 പ്രോ എന്ന മോഡലിനു വലിയ വിലക്കുറവ് പ്രഖ്യാപിച്ച് 5 ദിവസങ്ങള്‍ക്കുള്ളിലാണ് ഏഥര്‍ പുതിയ ബേസ് വേരിയന്റ് വിപണിയിലെത്തിച്ചത്. അതും കേവലം 1 ലക്ഷം രൂപയില്‍ താഴെ മാത്രം വിലയില്‍. 450എക്സ് എന്ന മോഡലാണ് ഏറ്റവും കുറഞ്ഞ വകഭേദം എന്ന നിലയില്‍ കഴിഞ്ഞ ദിവസം വിപണിയിലെത്തിച്ചത്. ഉത്സവ സീസണുകള്‍ മുന്നില്‍കണ്ടു തന്നെയാണ് ഏഥര്‍ പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. അടിസ്ഥാന മോഡലിന് 98,079 രൂപയാണ് വില. പുതിയ മോഡലില്‍ പഴയ മോഡലുകളെ അപേക്ഷിച്ച് ഒരേയൊരു റൈഡ് […]

Posted inപുസ്തകങ്ങൾ

അത്ഭുതവാനരന്മാര്‍

വിനോദയാത്രാ സംഘത്തിലെ കുട്ടികളാണ് അപ്പുക്കുട്ടനും ഗോപിയും. കൂട്ടം തെറ്റിയ ഇരുവരും ഇരുട്ടില്‍ വഴിയറിയാതെ അലഞ്ഞു. ഒടുവില്‍ അവര്‍ എത്തിച്ചേര്‍ന്നത് കാട്ടിലെ പഞ്ചവന്‍ കോട്ടയിലാണ്. അവിടത്തെ ഡോ. റാണ എന്ന ശാസ്ത്രജ്ഞന്‍ തന്റെ പരീക്ഷണത്തിന് അവരെ വിധേയരാക്കി കുരങ്ങിന്റെ ആത്മാവ് നല്‍കി. എന്നാല്‍ മിടുമിടുക്കരായ അപ്പുക്കുട്ടനും ഗോപിയും അവിടെനിന്നും രക്ഷപ്പെട്ട് പല സ്ഥലങ്ങളിലൂടെ സ്വന്തം നാട്ടിലെത്തുകയും മനുഷ്യജീവിതത്തിലേക്ക് മടങ്ങിവരുകയും ചെയ്യുന്നു. കൈരളി ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റിന്റെ അവാര്‍ഡും ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്. ‘അത്ഭുതവാനരന്മാര്‍’. നാലാം പതിപ്പ്. കെ.വി രാമനാഥന്‍. […]

Posted inആരോഗ്യം

വേനല്‍ക്കാല ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍

സംസ്ഥാനത്ത് വേനല്‍ചൂട് ക്രമാതീതമായി ഉയരുകയാണ്. ഈ വേനല്‍ചൂടില്‍ വിവിധ ചര്‍മ്മ പ്രശ്‌നങ്ങള്‍ അലട്ടാം. ചൊറിച്ചില്‍, തിണര്‍പ്പ് അങ്ങനെ പലതും. ചര്‍മ്മ പ്രശ്‌നങ്ങളെ ചികിത്സിക്കുന്നതിനുള്ള ഏറ്റവും മികച്ച ഔഷധസസ്യങ്ങളിലൊന്നാണ് ചന്ദനം. കാരണം ഇത് ചര്‍മ്മത്തെ ശമിപ്പിക്കുകയും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ളതുമാണ്. ചന്ദനപ്പൊടി, വെള്ളം അല്ലെങ്കില്‍ റോസ് വാട്ടര്‍ എന്നിവയില്‍ മിക്‌സ് ചെയ്ത് ചര്‍മ്മത്തില്‍ പുരട്ടുക. കറ്റാര്‍വാഴ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ക്ക് പേരുകേട്ട ഒരു ആയുര്‍വേദ സസ്യമാണ്. ഇത് ചുണങ്ങിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. മുള്‍ട്ടാണി മിട്ടിയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വന്ദേ ഭാരത് വരുന്നത് സന്തോഷകരം, പക്ഷെ കെ-റെയിലിന് ബദലാകില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്

വൈകിയാണെങ്കിലും വന്ദേ ഭാരത് വരുന്നത് സന്തോഷകരം, പക്ഷെ കെ-റെയിലിന് ബദലാകില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളമാണ് ഏറ്റവുമധികം ടിക്കറ്റ് എടുത്ത് യാത്ര ചെയുന്ന ജനങ്ങളുള്ള സംസ്ഥാനം. മറ്റ് പലയിടത്തും ആളുകൾ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാറില്ലെന്ന് റെയിൽവേ തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ വരുമാനം നൽകുന്ന കേരളത്തിൽ അതിനനുസരിച്ചുള്ള ട്രെയിനുകൾ പുതിയത് ലഭിക്കുന്നില്ല. ബോഗികൾ പലതും തൊടാൻ പേടിയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  ഉത്തര്‍പ്രദേശില്‍ മുന്‍ എം പി ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷറഫിനെയും പൊലീസ് കസ്റ്റഡിയില്‍ വെടിവച്ചു കൊന്നതു പ്രശസ്തിക്കു വേണ്ടിയാണെന്നു പ്രതികള്‍ പറഞ്ഞെന്നു പോലീസ്. ഉത്തര്‍പ്രദേശിലെ അധോലോക സംഘമാകാനാണ് കൊലപാതകത്തിലൂടെ തങ്ങള്‍ ശ്രമിച്ചതെന്നു പ്രതികള്‍ പറഞ്ഞെന്നാണു പൊലീസിന്റെ വിശദീകരണം. കേസില്‍ അഞ്ച് പേര്‍ക്കെതിരെയാണ് കേസ്. കസ്റ്റഡിയിലുള്ള മൂന്നു പേരെ കൂടാതെ തിരിച്ചറിയാത്ത രണ്ടു പേരെയും പ്രതിയാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം യുപി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. യുപിയില്‍ നിരോധനാജ്ഞ തുടരുകയാണ്. ആതിഖ് അഹമ്മദിനേയും സഹോദരനേയും വെടിവച്ചുകൊല്ലാന്‍ പ്രതികള്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അതീഖിന്റെയും സഹോദരന്റെയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെയും  ഉപമുഖ്യമന്ത്രിമാരുടെയും നാളത്തെ പൊതുപരിപാടികളും റദ്ദാക്കി. അതീഖ് അഹമ്മദ് സഹോദരൻ എന്നിവരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.  കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രയാഗ് രാജിലെ ജില്ലാ കോടതിയിലാണ് ഇവരെ ഹാജരാക്കിയത്. അതീഖിന്റെയും സഹോദരന്റെയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. അതീഖിൻ്റെ കൊലപാതകത്തില്‍ ജൂഡീഷ്യൽ കമ്മീഷന് നേതൃത്വം നൽകുക മുൻ അലഹബാദ് ഹൈക്കോടതി ജഡ്ജി അരവിന്ദ് കുമാർ ത്രിപാഠി, റിട്ട ഐപിഎസ് ഉദ്യോഗസ്ഥൻ സുബേഷ് കുമാർ, മുൻ ജഡ്ജി […]