Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 16

◾ഉത്തര്‍പ്രദേശില്‍ മുന്‍ എംപിയും കൊലക്കേസ് പ്രതിയും അധോലോക നേതാവുമായ ആതിഖ് അഹമ്മദിനെ കൊലപ്പെടുത്തിയ ഗുണ്ടാസംഘാംഗങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനെയാണ് എത്തിയതെന്നു പോലീസ്. ആതിഖിനേയും സഹോദരന്‍ അഷ്റഫിനേയും വെടിവച്ചു കൊന്നശേഷം അക്രമികള്‍ ജയ് ശ്രീറാം വിളിച്ചു. വെടിവച്ചുകൊന്നതിന് ബജ്റംഗ്ദള്‍ നേതാവ് ലവ്‌ലേഷ് തിവാരി, അരുണ്‍ മൗര്യ, സണ്ണി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മൂവരും പ്രയാഗ് രാജിന് പുറത്തുള്ളവരാണ്. ◾ഇന്നലെ രാത്രി പത്തിനു വന്‍ പൊലീസ് സുരക്ഷയോടെ മെഡിക്കല്‍ പരിശോധനയ്ക്കു പോകാനിറങ്ങുമ്പോഴാണ് ആതിഖ് അഹമ്മദിനും പോലീസിനും മുന്നില്‍ ഒരു സംഘം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ചോദ്യം ചെയ്യൽ തുടരുന്നു

മദ്യനയക്കേസിൽ ചോദ്യം ചെയ്യലിനായി അരവിന്ദ് കെജ്‌രിവാൾ സിബിഐ ആസ്ഥാനത്തെത്തി. രണ്ടു മണിക്കൂറിലേറെയായി ചോദ്യം ചെയ്യൽ തുടരുകയാണെന്ന് റിപ്പോർട്ട് . പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപി സിബിഐയോട് തന്നെ അറസ്റ്റ് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട് എങ്കിൽ ഉറപ്പായും അറസ്റ്റ് ഉണ്ടാകുമെന്ന് കെജ്‌രിവാൾ പ്രതികരിച്ചിരുന്നു.. ബിജെപി താൻ അഴിമതിക്കാരൻ ആണെന്ന് പറയുന്നു. താൻ ഇൻകം ടാക്സിൽ കമ്മീഷണർ ആയിരുന്നു. വേണമെങ്കിൽ കോടികൾ സമ്പാദിക്കാമായിരുന്നു. താൻ അഴിമതിക്കാരൻ ആണെങ്കിൽ ലോകത്തിൽ ആരും സത്യസന്ധരല്ലെന്നും, സിബിഐ യുടെ ചോദ്യങ്ങൾക്ക് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വന്ദേഭാരതും കെറെയിലും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് എംവി ഗോവിന്ദന്‍

വന്ദേ ഭാരത് ട്രെയിന്‍, കെറെയിലിന് ബദല്‍ അല്ലെന്നും,വന്ദേഭാരതും കെറെയിലും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഉന്നത ശ്രേണിയിലുള്ളവര്‍ക്ക് മാത്രമല്ല കെറെയില്‍, എല്ലാ ജനവിഭാഗത്തിനും വേണ്ടിയുള്ളതാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. കെറെയില്‍ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. പദ്ധതി ഇന്നല്ലെങ്കില്‍ നാളെ നടപ്പിലാക്കും. കേരളത്തിന് അനിവാര്യമാണ് കെറെയില്‍. പദ്ധതി കേരളത്തെ ഒരു വലിയ നഗരമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.    

Posted inബിസിനസ്സ്

മാര്‍ച്ചില്‍ മ്യൂച്വല്‍ ഫണ്ടുകളിലേക്ക് എത്തിയത് 14,276 കോടി രൂപ!

മ്യൂച്വല്‍ഫണ്ടുകളില്‍ തവണകളായി നിക്ഷേപിക്കാവുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനിന് ഇന്ത്യയില്‍ പ്രിയമേറുന്നു. 14,276 കോടി രൂപയാണ് എസ്.ഐ.പികളിലൂടെ മാര്‍ച്ചില്‍ മ്യൂച്വല്‍ഫണ്ടുകളിലേക്ക് എത്തിയതെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ (ആംഫി) റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇത് എക്കാലത്തെയും ഉയരമാണ്. ഫെബ്രുവരിയില്‍ ലഭിച്ചത് 13,686 കോടി രൂപയായിരുന്നു. ആകെ എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം ഫെബ്രുവരിയിലെ 6.28 കോടിയില്‍ നിന്നുയര്‍ന്ന് മാര്‍ച്ചില്‍ 6.35 കോടിയിലുമെത്തി. 21 ലക്ഷം പുതിയ എസ്.ഐ.പി അക്കൗണ്ടുകളാണ് മാര്‍ച്ചില്‍ തുറന്നത്. ഫെബ്രുവരിയിലെ പുതിയ അക്കൗണ്ടുകള്‍ 20.65 ലക്ഷമായിരുന്നു. എസ്.ഐ.പികളിലെ […]

Posted inടെക്നോളജി

മൂന്ന് സുരക്ഷാ ഫീച്ചറുകള്‍ പ്രഖ്യാപിച്ച് വാട്‌സ്ആപ്പ്

യൂസര്‍മാര്‍ക്കായി മൂന്ന് മികച്ച സുരക്ഷാ ഫീച്ചറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. ‘അക്കൗണ്ട് പ്രൊട്ടക്റ്റ്’, ‘ഡിവൈസ് വെരിഫിക്കേഷന്‍’, ‘ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകള്‍’ എന്നിവയാണ് പുതിയ സെക്യൂരിറ്റി ഫീച്ചറുകള്‍. അക്കൗണ്ട് പ്രൊട്ടക്റ്റ് – വാട്ട്സ്ആപ്പ് അക്കൗണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണിലേക്ക് മാറ്റുമ്പോള്‍ അത് ചെയ്യുന്നത് ഉടമയായ നിങ്ങള്‍ തന്നെയാണോ എന്ന് പരിശോധിച്ചുറപ്പിക്കാനായി വാട്‌സ്ആപ്പ് അവതരിപ്പിക്കുന്ന ഫീച്ചറാണിത്. ഇനി നിങ്ങളുടെ അക്കൗണ്ട് പുതിയ ഡിവൈസിലേക്ക് മാറ്റുമ്പോള്‍ പഴയ ഫോണില്‍ ഒരു സന്ദേശം ലഭിക്കും. അവിടെ സമ്മതം കൊടുത്താല്‍ മാത്രമേ പുതിയ ഫോണിലേക്ക് സന്ദേശങ്ങളും ഫയലുകളും […]

Posted inവിനോദം

എആര്‍ റഹ്മാന്‍ പാടി അഭിനയിച്ച ‘പിഎസ് 2’ ആന്തം സോംഗ്

എആര്‍ റഹ്മാന്‍ പാടി അഭിനയിച്ച ‘പിഎസ് 2’ ആന്തം സോംഗ് പുറത്തിറങ്ങി. ചിത്രത്തിന്റെ തീമിം ആസ്പദമാക്കിയ സെറ്റില്‍ ചിത്രത്തിന്റെ സംഗീത സംവിധായകനായ എആര്‍ റഹ്മാന്‍ പാടി അഭിനയിക്കുന്ന രംഗങ്ങളാണ് ഈ മ്യൂസിക്ക് വീഡിയോയില്‍ ഉള്ളത്. ശിവ ആനന്ദ് ആണ് ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്. ഷാദ് അലിയാണ് ഈ വീഡിയോ സംവിധാനം. അതേ സമയം പൊന്നിയിന്‍ സെല്‍വന്‍ 2 4ഡിഎക്‌സിലും റിലീസ് ചെയ്യും എന്നതാണ് മറ്റൊരു അപ്‌ഡേറ്റ്. 3ഡിയേക്കാള്‍ മുകളില്‍ തിയറ്റര്‍ അനുഭവത്തിന്റെ അടുത്ത തലം പ്രദാനം ചെയ്യുന്ന […]

Posted inവിനോദം

‘പാച്ചുവും അത്ഭുതവിളക്കും’ ഒഫീഷ്യല്‍ ടീസര്‍

ഫഹദ് നായകനാകുന്ന ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു. നവാഗതനായ അഖില്‍ സത്യന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഞാന്‍ പ്രകാശന്‍’, ‘ജോമോന്റെ സുവിശേഷങ്ങള്‍’ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു. ‘ദാറ്റ്‌സ് മൈ ബോയ്’ എന്ന ഡോക്യുമെന്ററിയും അഖില്‍ സത്യന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് അഖില്‍ തന്നെയാണ്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ‘പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. […]

Posted inഓട്ടോമോട്ടീവ്

ലാവ ബ്ലൂ കളര്‍ ഓപ്ഷനില്‍ സ്‌കോഡ കുഷാക്ക്

സ്‌കോഡ ഓട്ടോ പുതിയ ലാവ ബ്ലൂ കളര്‍ ഓപ്ഷനില്‍ കുഷാക്ക് മിഡ്സൈസ് എസ്യുവി അവതരിപ്പിച്ചു. എസ്യുവി മോഡല്‍ ലൈനപ്പിന് സാധാരണ മോഡലിനെ അപേക്ഷിച്ച് കുറച്ച് ബാഹ്യ, ഇന്റീരിയര്‍ മെച്ചപ്പെടുത്തലുകളുള്ള ഒരു പ്രത്യേക പതിപ്പും ലഭിക്കുന്നു. 150 ബിഎച്ച്പിക്കും 250 എന്‍എമ്മിനും പര്യാപ്തമായ 1.5 എല്‍, 4 സിലിണ്ടര്‍ ടിഎസ്ഐ ടര്‍ബോ പെട്രോള്‍ എഞ്ചിനിലാണ് സ്‌കോഡ കുഷാഖ് ലാവ ബ്ലൂ എഡിഷന്‍ ലഭ്യമാക്കുന്നത്. വാങ്ങുന്നവര്‍ക്ക് 6-സ്പീഡ് മാനുവല്‍, 7-സ്പീഡ് ഉടഏ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്നിവയില്‍ നിന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകള്‍ […]

Posted inപുസ്തകങ്ങൾ

മുതലലായിനി

നെയ്യാര്‍തീരത്തെ ഒരു ഗ്രാമത്തില്‍ ഭീതിവിതയ്ക്കുന്ന അക്രമകാരികളായ മുതലകളെക്കുറിച്ചു പഠിക്കാന്‍ ഓസ്ട്രേലിയയില്‍നിന്നെത്തുന്ന രഘുവരന്‍ എന്ന ജന്തുശാസ്ത്രജ്ഞനിലൂടെ നന്മതിന്മകളെ വേറിട്ടരീതിയില്‍ വ്യാഖ്യാനിക്കുന്ന രചന. എപ്പോഴും ദൂരൂഹതയുടെ ഇരുട്ടിലിരുന്ന് ചുറ്റുപാടുമുള്ള കാര്യങ്ങള്‍ ഒരു വെളിപാടുപോലെ കൃത്യമായി അറിയുന്ന അന്ധയായ അമ്മച്ചിയമ്മ, ഏതോ അദൃശ്യനിയമാവലിയനുസരിച്ച് ഒരു നിയോഗംപോലെ പലരും വന്നു താമസിച്ചുപോകുന്ന നിലംപൊത്താറായ തീര്‍ത്ഥന്‍കരതറവാട്, വഴുക്കുന്ന കല്‍പ്പടവുകള്‍ ഇറങ്ങിച്ചെല്ലുന്ന നിലവറയ്ക്കുള്ളിലെ നിധികാക്കാന്‍ ചുറ്റിലും ഇഴഞ്ഞുനീങ്ങുന്ന എണ്ണമറ്റ മുതലകള്‍… ഭീതിയുടെ സ്പര്‍ശമുള്ള ഭ്രമാത്മകലോകവും ജന്മരഹസ്യത്തിന്റെ പൊരുള്‍ തേടുന്ന നായകനിലൂടെ അന്വേഷണാത്മതകയുടെ ഉദ്വേഗവും ഒരുമിക്കുന്ന അപൂര്‍വ്വനോവല്‍. […]

Posted inആരോഗ്യം

ചൂട് കനക്കുന്നു, കഴിക്കാം ഈ ഭക്ഷണങ്ങള്‍!

ചൂട് കൂടുന്നതിന് അനുസരിച്ച് ഇതിനോടനുബന്ധമായ ആരോഗ്യപരമായ വെല്ലുവിളികളും കൂടിവരും. ചില ഭക്ഷണങ്ങള്‍ ചൂട് കൂടിയ കാലാവസ്ഥയില്‍ പതിവായി കഴിക്കുന്നത് മൂലം സൂര്യാഘാതമേല്‍ക്കുന്നതിനെ പ്രതിരോധിക്കാന്‍ നമ്മുടെ ശരീരത്തിന് ഒരളവ് വരെ സാധിക്കും. തീര്‍ച്ചയായും വേനലാകുമ്പോള്‍ ഏവരും ഡയറ്റിലുള്‍പ്പെടുത്തുന്ന ഒന്നാണ് കക്കിരി. ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാരണം കക്കിരിയില്‍ 96 ശതമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ചൂട് കൂടുമ്പോള്‍ ശരീരത്തിലെ ജലാംശം മുഴുവന്‍ ഇല്ലാതായിപ്പോകുന്നതാണ് നമുക്ക് പ്രതിസന്ധിയാകുന്നത്. എന്നാല്‍ കക്കിരി പോലുള്ള ഭക്ഷണങ്ങള്‍ ഈ പ്രതിസന്ധിയില്ലാതാക്കാന്‍ സഹായിക്കുന്നു. വേനലാകുമ്പോള്‍ […]