ഉത്തര്‍പ്രദേശില്‍ മുന്‍ എംപിയും കൊലക്കേസ് പ്രതിയും അധോലോക നേതാവുമായ അതീഖ് അഹമ്മദിനെ കൊലപ്പെടുത്തിയ ഗുണ്ടാസംഘാംഗങ്ങള്‍ എത്തിയതു മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനെയാണെന്നു പോലീസ്. അതീഖിനേയും സഹോദരന്‍ അഷ്‌റഫിനേയും വെടിവച്ചു കൊന്നശേഷം അക്രമികള്‍ ജയ് ശ്രീറാം വിളിച്ചു. വെടിവച്ചുകൊന്ന ബജ്‌റംഗ്ദള്‍ നേതാവ് ലവ്ലേഷ് തിവാരി, അരുണ്‍ മൗര്യ, സണ്ണി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മൂവരും പ്രയാഗ് രാജിന് പുറത്തുള്ളവരാണ്. ഇന്നലെ രാത്രി പത്തിനു വന്‍ പൊലീസ് സുരക്ഷയോടെ മെഡിക്കല്‍ പരിശോധനയ്ക്കു പോകാനിറങ്ങുമ്പോഴാണ് ആതിഖ് അഹമ്മദിനും പോലീസിനും മുന്നില്‍ ഒരു […]
ബിജെപി ശ്രമം ആത്മാർത്ഥമാണോ എന്ന് സഭകൾ ചിന്തിക്കണമെന്ന് സീതാറാം യെച്ചൂരി
ക്രൈസ്തവർക്ക് നേരെ വർഷങ്ങളായി ആക്രമണങ്ങൾ അഴിച്ചു വിടുന്ന ബിജെപിയാണ് ഇപ്പോൾ സഹകരണത്തിനായി ക്രിസ്ത്യൻ ദേവാലയങ്ങളിൽ എത്തുന്നതെന്നും, ശ്രമം ആത്മാർത്ഥമാണോ എന്ന് സഭകൾ ചിന്തിക്കണമെന്നും ക്രൈസ്തവ വോട്ടുകളിൽ കടന്ന് കയറാൻ ബിജെപി നടത്തുന്ന നീക്കങ്ങളെ വിമർശിച്ചും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
അപക്വമായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് കെ.സി.ജോസഫ്
കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് തിരിച്ചറിയണം എന്നാണ് താൻ പറഞ്ഞതെന്നും, അപക്വമായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും കോൺഗ്രസ് നേതാവ് കെ.സി.ജോസഫ്.കുത്തിതിരുപ്പ് പരാമർശം കെപിസിസി പ്രസിഡന്റിന്റെ നാവു പിഴയായേ കാണുന്നുള്ളു. ഉമ്മൻചാണ്ടിയുടെ അസാന്നിധ്യം കോൺഗ്രസിനെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോസഫിന്റെ പരാമർശം അപക്വമാണെന്നായിരുന്നു ഇന്നലെ തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സുധാകരൻ പറഞ്ഞത്.
ഇനി കാമറക്കണ്ണില്‍, പിഴയ്ക്കു പഞ്ഞമുണ്ടാകില്ല
ഇനി നിങ്ങള്‍ കാമറകളുടെ നിരീക്ഷണത്തിലാണ്. സംസ്ഥാനത്തു പല ഭാഗങ്ങളിലായി സ്ഥാപിച്ച 726 കാമറക്കണ്ണുകള്‍ വ്യാഴാഴ്ച തുറക്കും. നിങ്ങള്‍ റേയ്ഞ്ച് റോവറിലോ ബെന്‍സിലോ പറക്കുന്നവരാകാം, മോട്ടോര്‍ വാഹന, ട്രാഫിക് നിയമം ലംഘിച്ചാല്‍ കാമറ രേഖപ്പെടുത്തും. പിടിവീഴും. വെറും കാമറയല്ല, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമുള്ള കാമറകളാണ്. നിയമലംഘനം കാമറ കണ്ടെത്തിയാല്‍ കൈയോടെ വാഹന നമ്പറിലേക്കും വാഹനമുടമയ്ക്കും പിഴ ചുമത്തുന്ന സംവിധാനമാണിത്. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹന യാത്ര, രണ്ടിലേറെ പേരുമായുള്ള ഇരുചക്ര വാഹന യാത്ര, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള കാര്‍ […]
പൊലീസോ ഗുണ്ടകളോ ആരെങ്കിലും തന്നെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുമെന്ന് അതിഖ് അഹമ്മദ് പറഞ്ഞിരുന്നു
പൊലീസോ ഗുണ്ടകളോ ആരെങ്കിലും തന്നെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുമെന്ന് അതിഖ് അഹമ്മദ് 2004-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. 19 വർഷം മുമ്പ് അതീഖ് അഹമ്മദ് പറഞ്ഞ വാക്കുകൾ സത്യമായി. ഗുണ്ടാ നേതാവായി അറിയപ്പെടുമ്പോഴും അലഹബാദിലെ സിറ്റി വെസ്റ്റ് മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു.
മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയാണ് അക്രമികള്‍ ആതിഖ് അഹമ്മദിനെയും സഹോദരനേയും കൊന്നതെന്ന് പൊലീസ്
അക്രമികള്‍ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയാണ് ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും വെടിയുതിര്‍ത്തത്, കൊന്ന ശേഷം അക്രമികള്‍ ജയ് ശ്രീറാം വിളിക്കുകയും ചെയ്‌തെന്നും, ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്നലെ രാത്രി പത്തുമണിയോടെ വന്‍ പൊലീസ് സുരക്ഷയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇരുവര്‍ക്കും നേരെ വെടിവെപ്പുണ്ടായത്.മാധ്യമങ്ങളോട് സംസാരിക്കാന്‍ തുടങ്ങുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയവര്‍ ആതിഖിന്റെ തലയോട് തോക്ക് ചേര്‍ത്ത് പിടിച്ച് വെടിയുതിര്‍ത്തതെന്ന് വീഡിയോകളില്‍ കാണാം. പിന്നാലെ അഷ്‌റഫിന് നേരെയും വെടിയുതിര്‍ത്തു. കൊലപാതകങ്ങള്‍ക്ക് പിന്നാലെ ഉത്തര്‍പ്രദേശില്‍ കനത്ത ജാഗ്രതാനിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ […]
ഏഴ് ജില്ലകളിൽ ജാഗ്രത നിർദേശം
പാലക്കാട്, കണ്ണൂർ, കോഴിക്കോട്,തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സാധാരണയെക്കാൾ 38 ശതമാനം കുറവ് വേനൽ മഴയാണ് ഇതുവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.പൊതുജനങ്ങള്‍ പകൽ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 16
◾പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സുരക്ഷാ വീഴ്ച സംഭവിച്ചെന്നും ഇക്കാര്യം പുറത്തു പറയരുതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആവശ്യപ്പെട്ടെന്നും ജമ്മു കാഷ്മീരിലെ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. 2500 ജവാന്‍മാരെ കൊണ്ടുപോകാന്‍ സിആര്‍പിഎഫ് അഞ്ചു വിമാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതു നിരസിച്ചു. വിമാനത്തില്‍ കൊണ്ടുപോയിരുന്നെങ്കില്‍ ആക്രമണം നടക്കില്ലായിരുന്നു. വീഴ്ച മറച്ചുവയ്ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ആവശ്യപ്പെട്ടതെന്നു മാലിക് ‘ദ് വയറി’ന് നല്‍കിയ അഭിമുഖത്തില്‍ […]
രാത്രി വാര്‍ത്തകള്‍
കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയ്ക്ക് സിറ്റിംഗ് മണ്ഡലമായ കോലാറില്‍ സീറ്റില്ല. 43 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബിജെപിയില്‍നിന്ന് രാജിവച്ച മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡിയ്ക്ക് അതാനി സീറ്റ് നല്‍കി. ബിഹാറിലെ മോതിഹാരിയില്‍ വിഷമദ്യം കഴിച്ച് 20 പേര്‍ മരിച്ചു. അമ്പതിലേറെപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരും. ടാങ്കില്‍ വിഷമദ്യം എത്തിച്ചു വിറ്റവരെന്നു സംശയിക്കുന്ന ഏഴു പേരെ അറസ്റ്റു ചെയ്തു. പാറ്റ്‌നയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ് മോതിഹാരി. പുല്‍വാമ ഭീകരാക്രമണത്തില്‍ […]
മധ്യാഹ്ന വാര്‍ത്തകള്‍
പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സുരക്ഷാ വീഴ്ച സംഭവിച്ചെന്നും ഇക്കാര്യം പുറത്തു പറയരുതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആവശ്യപ്പെട്ടെന്നും സമുന്‍ ജമ്മു കാഷ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ദ് വയറിന് നല്‍കിയ അഭിമുഖത്തിലാണ് ഈ ആരോപണം. പുല്‍വാമ ആക്രമണമുണ്ടായപ്പോള്‍ സത്യപാല്‍ ആയിരുന്നു ഗവര്‍ണര്‍. 2500 ജവാന്‍മാരെ കൊണ്ടുപോകാന്‍ സിആര്‍പിഎഫ് അഞ്ചു വിമാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതു നിരസിച്ചു. വിമാനത്തില്‍ കൊണ്ടുപോയിരുന്നെങ്കില്‍ ജവാന്മാരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. ആക്രമണം നടക്കില്ലായിരുന്നു. […]
