◾ഇന്നു വിഷു. എല്ലാവര്‍ക്കും ഡെയ്ലി ന്യൂസിന്റെ വിഷു ആശംസകള്‍. വിഷു പ്രമാണിച്ച് ഇന്നു സായാഹ്ന വാര്‍ത്തകള്‍ക്ക് അവധി. ◾ഡല്‍ഹി മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരേ സിബിഐയുടെ കുരുക്ക്. ചോദ്യം ചെയ്യാന്‍ നാളെ 11 നു ഹാജരാകാണമെന്ന് ആവശ്യപ്പെട്ട് സിബിഐ കേജരിവാളിനു നോട്ടീസ് നല്‍കി. വിജയ് നായരുടെ ഫോണ്‍ വഴി കെജ്രിവാള്‍ മദ്യവ്യവസായികളുമായി ചര്‍ച്ച നടത്തിയെന്നു നേരത്തെ സിബിഐക്കു മൊഴി ലഭിച്ചിരുന്നു. കെജ്രിവാളിന്റെ സ്റ്റാഫംഗങ്ങളെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. ◾ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ഇന്ത്യയുടെ സൈനിക അഭ്യാസം. […]
ഇന്ത്യയുടെ ഇറക്കുമതി പങ്കാളിത്തത്തില്‍ നാലാമതായി റഷ്യ
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഇറക്കുമതി പങ്കാളിത്തത്തില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന് റഷ്യ. 16 രാജ്യങ്ങളെ പിന്തള്ളിയാണ് റഷ്യ ഈ സ്ഥാനത്തേക്ക് എത്തിയത്. പ്രധാനമായും ക്രൂഡ്, പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിയാണ് ഇതിനു സഹായകമായത്. ഇന്ത്യയുടെ ഇറക്കുമതി വിപണിയില്‍ റഷ്യയുടെ പങ്ക് 1.6 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. അതേസമയം ചെനയുടെ ഇന്ത്യയുമായുള്ള ഇറക്കുമതി പങ്കാളിത്തം 15.43 ശതമാനത്തില്‍ നിന്ന് 13.79 ശതമാനമായി ചുരുങ്ങിയെങ്കിലും ഒന്നാം സ്ഥാനം നിര്‍ത്തി. ചൈനയില്‍ നിന്നുള്ള ഇറക്കുമതി 4.16 ശതമാനം വളര്‍ന്ന് […]
‘മലൈക്കോട്ടൈ വാലിബന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുന്ന ‘മലൈക്കോട്ടൈ വാലിബന്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. തീപ്പൊരി ലുക്കില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കിടയില്‍ തരംഗമായി. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം തന്നെയാകും എന്ന പ്രതീക്ഷ നിലനിര്‍ത്തിയാണ് കഥാനായകന്റെ രൂപം വെളിപ്പെടുത്തുന്ന പോസ്റ്റര്‍ എത്തിയിരിക്കുന്നത്. മലൈക്കോട്ടൈ വാലിബന്‍ ചിത്രത്തിന്റെ ഷെഡ്യൂള്‍ നേരത്തെ രാജസ്ഥാനില്‍ പൂര്‍ത്തിയായിരുന്നു. ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി, ബംഗാളി നടി കഥാ നന്ദി, മനോജ് മോസെസ്, ഡാനിഷ് സേഠ്, […]
പട്ടത്തോടൊപ്പം പറന്നു പറന്ന്
ലോകമെങ്ങും ഏറ്റവും ആകര്‍ഷകമായ വിനോദമാണ് പട്ടം പറത്തല്‍. ചെറിയ പട്ടം മുതല്‍ വിമാനത്തോളം വലുപ്പമുള്ള പട്ടങ്ങളുണ്ട്. ഓരോ പ്രദേശത്തേയും സംസ്‌കാരത്തെ വിളംബരം ചെയ്യുന്ന ഇനം പട്ടങ്ങളുമുണ്ട്. ചിലയിടങ്ങളില്‍ പട്ടം പറത്തല്‍ വെറും വിനോദം മാത്രമല്ല, സാഹസിക അഭ്യാസം കൂടിയാണ്. പട്ടം പറത്തുന്നതില്‍ എന്തു സാഹസികത എന്നു ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ചൈനയിലെ ഈ പട്ടംപറത്തല്‍ കാഴ്ച. കാറ്റിന്റെ ഗതിവേഗത്തിനനുസരിച്ച് ഉയര്‍ന്നു പറക്കുന്ന വൈവിധ്യമുള്ള നിരവധി പട്ടങ്ങള്‍ ചൈനയില്‍ പ്രചാരത്തിലുണ്ട്. ചൈനയിലെ താങ്ഷാന്‍ നഗരത്തിലെ കടല്‍ത്തീരത്തുള്ള വിനോദ കേന്ദ്രത്തില്‍ പട്ടം […]
‘ഉസ്‌കൂള്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനങ്ങളെത്തി
‘കവി ഉദ്ദേശിച്ചത്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം.തോമസ് കുട്ടി സംവിധാനം ചെയ്യുന്ന ‘ഉസ്‌കൂള്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനങ്ങളെത്തി. ‘കണ്ണല്ല, കണ്ണല്ല.. കത്തുന്ന കല്ലാണ്’, ‘ഒരേ മുഖം ഇമകളിലതിശയം പാകി…’ എന്നീ ഗാനങ്ങളാണ് പ്രേക്ഷകര്‍ക്കരികിലെത്തിയത്. മനു മഞ്ജിത് വരികള്‍ കുറിച്ച് സാമുവല്‍ എബി ഈണം പകര്‍ന്ന ‘കണ്ണല്ല, കണ്ണല്ല.. കത്തുന്ന കല്ലാണ്’ എന്ന ഗാനം സിയ ഉല്‍ ഹഖ് ആലപിച്ചിരിക്കുന്നു. ഷഹബാസ് അമന്‍ ആണ് ‘ഒരേ മുഖം’ എന്ന ഗാനം ചിട്ടപ്പെടുത്തി ആലപിച്ചത്. വിനായക് ശശികുമാര്‍ […]
ലംബോര്‍ഗിനി 2022ല്‍ ഇന്ത്യയില്‍ വിറ്റഴിച്ചത് 92 കാറുകള്‍
പ്രമുഖ ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി 2022ല്‍ ഇന്ത്യയില്‍ വിറ്റഴിച്ചത് 92 കാറുകള്‍. കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വില്‍പ്പന നേട്ടമാണിത്. 2021ലെ 69 കാറുകളെ അപേക്ഷിച്ച് 33 ശതമാനമാണ് വര്‍ദ്ധന. 2020ല്‍ 37, 2019ല്‍ 52 എന്നിങ്ങനെയായിരുന്നു ലംബോര്‍ഗിനി ഇന്ത്യയില്‍ രേഖപ്പെടുത്തിയ വില്‍പ്പനക്കണക്ക്. 2023ലും മികച്ച വളര്‍ച്ച കമ്പനി ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി ഉറൂസ് എസ് ഇന്ത്യന്‍ വിപണിയിലിറക്കി. ഇന്ത്യയില്‍ ലംബോര്‍ഗിനി മോഡലുകളില്‍ ഏറ്റവും സ്വീകാര്യതയുള്ള ഉറൂസിന്റെ രണ്ടാം പതിപ്പാണിത്. 4.18 കോടി […]
പ്രമുഖരുടെ ആത്മഹത്യയ്ക്ക് ഒരു ആമുഖം
സമകാലീന രാഷ്ട്രീയ പരിസരങ്ങളുടെ പരിച്ഛേദമാകുന്ന കഥകള്‍. സാധാരണക്കാരുടെ ജീവിതങ്ങളും രാഷ്ട്രീയനിലപാടുകളുംകൊണ്ടുള്ള ചിത്രസന്നിവേശങ്ങള്‍. പ്രവാസവും അതിജീവനവും കഥാത്മകതയുടെ പ്രത്യേകതകള്‍. കാലത്തെ അടയാളപ്പെടുത്തുന്ന അതിജീവനത്തിന്റെ ഭാഷ. പോര്‍ട്രെയിറ്റ്, ശിവകാമി, പഴങ്കഥ, ഒരേ ഒരു നക്ഷത്രം, ദ്വീപ്, പക്കര്‍മുക്ക്, പൂ പാവാട തുടങ്ങിയ കഥകളിലൂടെ, ചിത്രകലയുടെ സൂക്ഷ്മചാരുതയുള്ള പതിന്നാല് കഥകളുടെ സമാഹാരം. ‘പ്രമുഖരുടെ ആത്മഹത്യയ്ക്ക് ഒരു ആമുഖം’. പൊന്ന്യം ചന്ദ്രന്‍. ഗ്രീന്‍ ബുക്‌സ്. വില 142 രൂപ.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നോട്ടീസ് നൽകി സിബിഐ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നോട്ടീസ് നൽകി സിബിഐ. ഡൽഹി മദ്യനയക്കേസിൽ ചോദ്യം ചെയ്യുന്നതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 16ാം തീയതി ഞായറാഴ്ച ഹാജരാകാനാണ് കെജ്‍രിവാളിന് നിർദ്ദേശം. കെജ്‍രിവാളിന് എതിരെ നേരത്തെ മൊഴി ലഭിച്ചിരുന്നു. കെജ്‌രിവാളിൻ്റെ സ്റ്റാഫിനെ മാസങ്ങൾക്ക് മുൻപ് സിബിഐ ചോദ്യം ചെയ്തിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ മലയാളി വിജയ് നായരുടെ ഫോൺ വഴി കെജ്‌രിവാൾ മദ്യവ്യവസായികളുമായി ചർച്ച നടത്തി എന്നാണ് മൊഴി ലഭിച്ചത്.
നിര്‍ജലീകരണം ഒഴിവാക്കാന്‍ വെള്ളം കുടിക്കാം
കേരളം പൊള്ളുകയാണ്. പല ജില്ലകളിലും അതി കഠിനമായ ചൂടാണ്. കഠിനമായ ചൂട് ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാക്കുന്നു. ശരീരത്തില്‍ നിന്നു ജലം അമിതമായി വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതാണ് കാരണം. കൂടാതെ നേരിട്ടുള്ള ബാഷ്പീകരണം വഴിയും ധാരാളം ജലം നഷ്ടപ്പെടുന്നുണ്ട്. നിര്‍ജലീകരണം മിക്കവാറും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെങ്കിലും ഏറ്റവും ആദ്യം ബാധിക്കുന്നത് മൂത്രസഞ്ചാരത്തെയും വൃക്കകളെയുമാണ്. മൂത്രത്തിന്റെ അളവുകുറയുന്നത് മൂത്രത്തില്‍ അണുബാധ ഉണ്ടാകുന്നതിനുള്ള സാധ്യത പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കാന്‍ ഇതുകാരണമാകും. ധാരാളം വെള്ളം കുടിക്കുക മാത്രമേയുള്ളൂ പോംവഴി. ഒരു […]
വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്ത് എത്തി
വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്ത് എത്തി. കൊച്ചുവേളിയിലെ പ്രത്യേക യാർഡിലാണ് എത്തിയിരിക്കുന്നത്. കേരളത്തിന് അനുവദിച്ച വന്ദേഭാരത് എസ്ക്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിനിനെ വരവേറ്റ് നിരവധി പേര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ജീവനക്കാരെ ബിജെപി പ്രവർത്തകർ ഉള്‍പ്പടെയുള്ള ആളുകള്‍ സ്വീകരിച്ചത്. 25 ന് പ്രധാനമന്ത്രി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും.
