2023ല്‍ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടിക പുറത്തുവിട്ട് ടൈം മാഗസിന്‍. ബോളിവുഡ് താരം ഷാരൂഖ് ഖാനും സംവിധായകന്‍ എസ്.എസ് രാജമൗലിയും പട്ടികയിലിടം നേടിയിട്ടുണ്ട്. എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി, ടെലിവിഷന്‍ അവതാരക പത്മ ലക്ഷ്മി എന്നിവരും പട്ടികയിലുണ്ട്. ലോകത്തെ സ്വാധീനിച്ച വ്യക്തികളെ കണ്ടെത്താന്‍ ടൈം മാഗസിന്‍ വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ഷാരൂഖ് ഖാനാണ് ഒന്നാമതെത്തിയത്. 12 ലക്ഷത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഷാരൂഖ് ഖാന്‍ നാല് ശതമാനം വോട്ട് നേടി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടന്റെ […]
ജിടി 63 എസ്ഇ പെര്‍ഫോമന്‍സ് പുറത്തിറക്കി
മെഴ്‌സിഡസ് എഎംജി ജിടി 63 എസ്ഇ പെര്‍ഫോമന്‍സ് പതിപ്പ് പുറത്തിറക്കി. 3.3 കോടി രൂപയാണ് ഇതിന്റെ പാന്‍ ഇന്ത്യ എക്‌സ്-ഷോറൂം വില. എഎംജി ജിടിയെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡല്‍. എന്നിരുന്നാലും, ചില ഡിസൈനുകളിലും ഇന്റീരിയര്‍ മാറ്റങ്ങളുമായും ഇത് വരുന്നു. പുതിയ മോഡലിന് പുതുക്കിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, റിയര്‍ ബമ്പറില്‍ ചാര്‍ജിംഗ് പോര്‍ട്ട്, പുതിയ എക്സ്ഹോസ്റ്റ് സിസ്റ്റം, പുതുതായി സ്‌റ്റൈല്‍ ചെയ്ത അലോയി വീലുകള്‍ (20 അല്ലെങ്കില്‍ 21 ഇഞ്ച്) എന്നിവ ലഭിക്കുന്നു. ക്യാബിനിനുള്ളില്‍, പെര്‍ഫോമന്‍സ് സെഡാന് […]
ഏതൊരു മനുഷ്യന്റെയും ജീവിതം
കടന്നുവന്ന വഴികളിലേക്കുള്ള ബെന്യാമിന്റെ തിരിഞ്ഞുനോട്ടമാണ് ഏതൊരു മനുഷ്യന്റെയും ജീവിതം. കുളനടയിലെ ബാല്യകാലം, ക്രിക്കറ്റ് കളി, കോയമ്പത്തൂര്‍ കാലം, പ്രവാസ ജീവിതം, ഏകാന്തത, വായന, എഴുത്ത് തുടങ്ങി ഇന്നോളമെത്തിനില്‍ക്കുന്ന തന്റെ ജീവിതത്തിലെ ഓര്‍മ്മകള്‍ മലയാളിയുടെ പ്രിയ എഴുത്തുകാരന്‍ പങ്കുവെക്കുന്നു. ജീവിതത്തിലെ യാദൃച്ഛികത ബെന്നി ഡാനിയേലിനെ ബെന്യാമിനാക്കിയ അനുഭവകഥയില്‍ അതിഭാവുകത്വങ്ങളേതുമേയില്ല; ഏതൊരു മനുഷ്യന്റെയും പോലെ സാധാരണമാണ്. ‘ഏതൊരു മനുഷ്യന്റെയും ജീവിതം’. ബെന്യാമിന്‍. മാതൃഭൂമി ബുക്‌സ്. വില: 260 രൂപ.
സ്‌ട്രെങ്ത് ട്രെയ്‌നിങ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഫലപ്രദം
ഭാരം ഉപയോഗിച്ച് ശരീരത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാന്‍ ചെയ്യുന്ന സ്‌ട്രെങ്ത് ട്രെയ്‌നിങ് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ബ്രസീലിലെ സാവോ പോളോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സസ് ഗവേഷകരാണ് ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയത്. ഇതിനായി 14 പഠനങ്ങളിലെ 253 പേരുടെ ഡേറ്റ താരതമ്യപ്പെടുത്തി. ഗവേഷണത്തില്‍ പങ്കെടുത്തവരുടെ ശരാശരി പ്രായം 59ന് മുകളിലായിരുന്നു. ഇവരില്‍ പലരും ഹൈപ്പര്‍ടെന്‍ഷന് മരുന്നുകള്‍ കഴിക്കുന്നവരുമാണ്. പല പ്രായവിഭാഗങ്ങളില്‍പ്പെട്ടവരുടെ രക്തസമ്മര്‍ദം […]
മധ്യാഹ്ന വാര്‍ത്തകള്‍
ദീര്‍ഘദൂര റൂട്ടുകളില്‍ സ്വകാര്യബസുകള്‍ക്കു സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. 140 കിലോമീറ്ററിനലേറെ ദൂരമുള്ള സ്ഥലങ്ങളിലേക്കു സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നതു വിലക്കിക്കൊണ്ട് ഗതാഗത വകുപ്പിന്റെ ഉത്തരവ് കോടതി തടഞ്ഞു. ഈ റൂട്ടുകളില്‍ നിലവിലുളള പെര്‍മിറ്റുകള്‍ക്ക് തല്‍ക്കാലം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേരളത്തിന് അനുവദിച്ച വന്ദേഭാരത് എസ്ക്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തി. വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിക്കും. 25 ന് പ്രധാനമന്ത്രി വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യും. ട്രെയിനിനെ വരവേല്‍ക്കാന്‍ നിരവധി പേര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. […]
തൃശ്ശൂർ,പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയാകാമെന്ന് മുന്നറിയിപ്പ്
തൃശ്ശൂർ,പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയാകാമെന്നും, ആലപ്പുഴ, കോട്ടയം, കണ്ണൂർ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയായി ഉയരാമെന്നുമാണ് കാലാവസ്ഥാ മുന്നറിയിപ്പ്.ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് ഈ ദിവസങ്ങളിൽ കേരളത്തിലും ചൂട് കൂടാൻ കാരണം. കടുത്ത ചൂടിൽ, അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പകൽ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം തുടർച്ചയായി ഏൽക്കുന്നത് നിർബന്ധമായും ഒഴിവാക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
പ്രധാനമന്ത്രി ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് സംസ്ഥാന സർക്കാരിന്റേയുമെന്ന് പ്രതിപക്ഷ നേതാവ്
നിയമസഭാ സ്പീക്കറുടെ ഓഫിസിന് മുന്നിലെ സംഘർഷം ചിത്രീകരിച്ചതിന് മാധ്യമങ്ങൾക്ക് നോട്ടീസ് നൽകിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി ഏകപക്ഷീയവും അപലപനീയവുമാണ്. ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് സംസ്ഥാന സർക്കാരിന്റേയും നയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
വന്ദേഭാരത് എസ്ക്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തി
വന്ദേഭാരത് എസ്ക്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തി. ട്രെയിനിനെ വരവേറ്റ് നിരവധി പേര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ബിജെപി പ്രവർത്തകർ ഉള്‍പ്പടെയുള്ള ആളുകള്‍ സ്വീകരിച്ചത്. ട്രെയിന്‍ വൈകീട്ട് തിരുവനന്തപുരത്തെത്തും. 25 ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. അതേസമയം, കേരളത്തിന് വന്ദേഭാരത് അനുവദിച്ചത് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചു. ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അറിയിപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
സ്വകാര്യബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി
സ്വകാര്യബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.140 കിലോമീറ്ററിന് മുകളിൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകുപ്പിന്‍റെ തീരുമാനം .ഈ റൂട്ടുകളിൽ നിലവിലുളള പെർമിറ്റുകൾക്ക് തൽക്കാലത്തേക്ക് തുടരാമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.നിലവിലുളള പെർമിറ്റ് പുതുക്കാനുളള നടപടികളും സ്വീകരിക്കാം.ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകൾ അടക്കമുളളവയ്ക്ക് ഉത്തരവ് തിരിച്ചടിയാകും.
അടുത്ത ദിവസങ്ങളിൽ കൊവിഡ് കേസുകൾ ഉയർന്നു നിൽക്കുമെങ്കിലും ഒരു തരംഗത്തിനുള്ള സാധ്യതയില്ലെന്ന് ആരോഗ്യ വിദഗ്ധർ
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 11000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11109 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനമായി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ദില്ലിയിലും മഹാരാഷ്ട്രയിലും , കേരളത്തിലും ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു.അടുത്ത പത്ത് മുതൽ പന്ത്രണ്ട് ദിവസം വരെ കൊവിഡ് കേസുകൾ ഉയർന്നു നിൽക്കുമെങ്കിലും ഒരു തരംഗത്തിനുള്ള സാധ്യത ആരോഗ്യ വിദഗ്ധർ തള്ളി. രണ്ടാഴ്ച്ചയ്ക്കപ്പുറം കേസുകൾ കുറയുമെന്നാണ് വിലയിരുത്തൽ.
