അരിക്കൊമ്പന്റെ പുനരധിവാസ പദ്ധതി നടപ്പിലാക്കാൻ ഏറെ പ്രയാസമുണ്ടെന്നും, ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ വലിയ ജനകീയ പ്രതിഷേധമുണ്ടായി. ഈ സാഹചര്യത്തിൽ ജനങ്ങളെ പ്രകോപിപ്പിച്ച് നടപടിയുമായി മുന്നോട്ട് പോകുക എന്നത് പ്രയാസമുള്ള കാര്യമാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ.ഇന്ന് തന്നെ ഓൺലൈൻ ആയി സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിക്കും. അല്ലെങ്കിൽ തിങ്കളാഴ്ച തന്നെ ഹർജി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
അഡ്വ.സൈബി ജോസ് പണം ആവശ്യപ്പെട്ടതിനും, വാങ്ങിയതിനും തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്
വഞ്ചനാ കേസില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ നിലവിൽ തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്. പണം ആവശ്യപ്പെട്ടതിനും, വാങ്ങിയതിനും തെളിവില്ലെന്നാണ് പൊലീസിന്റെ റിപ്പോർട്ടില്‍ പറയുന്നത്. കുടുംബ കോടതി കേസിൽ നിന്നും പിന്മാറാൻ സൈബി അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നായിരുന്നു കോതമംഗലം സ്വദേശിയുടെ പരാതി. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും ചേരാനല്ലൂർ പോലീസ് അറിയിച്ചു.
സച്ചിൻ പൈലറ്റിനെതിരെ നടപടിയെടുക്കാതെ കോൺഗ്രസ്
ഉപവാസ സമരം നടത്തിയ സച്ചിൻ പൈലറ്റിനെതിരെ കോൺഗ്രസ് ഇതുവരെ നടപടി എടുത്തിട്ടില്ല.സച്ചിൻ പൈലറ്റിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് ഹൈക്കമാന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇന്നലെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയുമായി രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദർ സിങ് രൺധാവയും കെ സി വേണുഗോപാലും ചർച്ച നടത്തിയിരുന്നു. പൈലറ്റിനെതിരെ നടപടി ഉണ്ടാകുമെന്നാണ് രൺധാവ വ്യക്തമാക്കിയത്. എന്നാൽ കർണാടക തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ കടുത്ത നടപടി ഒഴിവാക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമമെന്നാണ് സൂചന.
വന്ദേ ഭാരത് കേരളത്തിലേക്ക്
ഈ മാസം ഇരുപത്തിയഞ്ചിന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ സമയക്രമവും സ്റ്റോപ്പുകളും റയിൽവേ മന്ത്രാലയം അന്തിമമായി നോട്ടിഫൈ ചെയ്യും. വന്ദേ ഭാരത് എക്സ്പ്രസ് പാലക്കാട് വഴിയാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തേക്ക് വന്ദേ ഭാരത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു.
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 14
◾കേരളത്തിന് വന്ദേ ഭാരത് ട്രെയിന്‍ വരുന്നു. ഈ മാസം 25 ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം -കണ്ണൂര്‍ വന്ദേ ഭാരത് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യും. തുടക്കത്തില്‍ ഷൊര്‍ണൂര്‍ വരെയാകും സര്‍വീസ്. നൂറു കിലോ മീറ്ററാകും വേഗത. ഏഴോ എട്ടോ സ്റ്റോപ്പുകള്‍ മാത്രമേ ഉണ്ടാകൂ. അതിവേഗം എത്താനാകുമെന്നതാണു നേട്ടം. ◾ലൈഫ് മിഷന്‍ കോഴക്കേസില്‍ ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തളളി. ശിവശങ്കര്‍ ഏറെ സ്വാധീനശേഷിയുളള വ്യക്തിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേരളത്തിലെ ഭരണകക്ഷിയില്‍ പ്രത്യേകിച്ച് മുഖ്യമന്ത്രിയുമായും ശിവശങ്കറിന് […]
ഗുണ്ടാ നേതാവും മുൻ എം.എൽ.എയുമായ അതിഖ് അഹമ്മദിന്റ മകനെ വധിച്ചു
ഗുണ്ടാ നേതാവും മുൻ എം.എൽ.എയുമായ അതിഖ് അഹമ്മദിന്റ മകനെ വധിച്ചു. യുപി പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് ആസാദ് അഹമ്മദിനെ കൊലപ്പെടുത്തിയത്. ഇയാളിൽ നിന്നും വിദേശനിർമ്മിത തോക്കുകൾ കണ്ടെടുത്തിട്ടുണ്ട്.ഝാൻസിയിൽ വച്ചാണ് യുപി പൊലീസുമായി ഏറ്റുമുട്ടൽ ഉണ്ടായത്. ആസാദ് അഹമ്മദിന്റെ കൂട്ടാളി ഗുലാമും കൊല്ലപ്പെട്ടവെന്നാണ് വിവരം. ഉമേഷ് പാൽ കൊലക്കേസിലെ പ്രതികളാണ് കൊല്ലപ്പെട്ട രണ്ടു പേരും. ഇരുവർക്കും ഉത്തർ പ്രദേശ് പൊലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
എലത്തൂർ ട്രെയിൻ തീവെയ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിക്കായി ജാമ്യാപേക്ഷ സമർപ്പിച്ചു
എലത്തൂർ ട്രെയിൻ തീവെയ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിക്കായി ജാമ്യാപേക്ഷ സമർപ്പിച്ചു. ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിലിലെ ചീഫ് ഡിഫൻസ് കൗൺസിൽ അഡ്വ പീതാംബരനാണ് മൂന്നാം ക്ലാസ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ ഈ മാസം 18 ന് പരിഗണിക്കാനായി മാറ്റി.പൊലീസ് കസ്റ്റഡിയിലുള്ള ഷാറൂഖുമായി തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേസിൽ കൂടുതൽ തെളിവ് കണ്ടെത്താനാണ് ശ്രമം. പ്രതിക്ക് കേരളത്തിൽ ആരെങ്കിലുമായി ബന്ധമുണ്ടോയെന്നതടക്കം കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
രാത്രി വാര്‍ത്തകള്‍
വാര്‍ധക്യ, വിധവാ, ഭിന്നശേഷി വിഭാഗങ്ങളിലെ നാലേമുക്കാല്‍ ലക്ഷം പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ വിഹിതം കുറയും. കേന്ദ്ര വിഹിതം സംസ്ഥാന സര്‍ക്കാര്‍ വഴി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതാണു കാരണം. സര്‍ക്കാര്‍ നല്‍കുന്ന 1600 രൂപയില്‍ 200 മുതല്‍ 500 വരെ രൂപ കുറയും. കേന്ദ്ര വിഹിതം രണ്ടു വര്‍ഷമായി കുടിശികയാണ്. ലൈഫ് മിഷന്‍ കോഴക്കേസില്‍ ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തളളി. ശിവശങ്കര്‍ ഏറെ സ്വാധീനശേഷിയുളള വ്യക്തിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. […]
52 വര്‍ഷം ത്രില്ലടിപ്പിച്ച കൊലയാളിത്തിമിംഗലം
അമ്പത്തിരണ്ടു വര്‍ഷത്തെ ഏകാന്ത തടവുവാസത്തിനിടെ അനേകായിരങ്ങളെ ത്രില്ലടിപ്പിച്ച ലോലിത എന്ന കൊലയാളിത്തിമിംഗലത്തിനു മോചനം. കൊലാളിത്തിമിംഗലം എന്നെല്ലാം പറയുമെങ്കിലും ഡോള്‍ഫിന്‍ കുടുംബത്തിലുള്ള ഓര്‍ക്കയാണ് ലോലിത. ആരേയും കൊന്നിട്ടുമില്ല. സ്വാഭാവിക ആവാസവ്യവസ്ഥയയായ കടലില്ല, കൃത്രിമ ജലാശയത്തിലാണ് ലോലിത 52 വര്‍ഷം കഴിച്ചുകൂട്ടിയത്. ഫ്ളോറിഡയിലുള്ള മയാമി സീ ക്വേറിയത്തിലായിരുന്നു ലോലിത. സീക്വേറിയത്തില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തി അനേകായിരം സന്ദര്‍ശകരെ സന്തോഷിപ്പിച്ചും വിസ്മയിപ്പിച്ചുമാണ് ലോലിത ഇത്രയുംകാലം കഴിച്ചുകൂട്ടിയത്. മെരുക്കി വളര്‍ത്തി അഭ്യാസിയാക്കിയ ഈ ഓര്‍ക്ക 57-ാം വയസിലാണു കടലിലേക്കുതന്നെ മടങ്ങുന്നത്. കടലിലെ നോര്‍ത്ത് പസഫിക് […]
പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രം കോടതി മടക്കി
പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രം കോടതി മടക്കി. തൊണ്ടിമുതലുമായി ബന്ധപ്പെട്ട രേഖകൾ വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കുറ്റപത്രം മടക്കിയത്. എസ്എഫ്ഐ നേതാക്കളായിരുന്നവരാണ് വിവാദമായ പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികൾ.രേഖകളിലെ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കുറ്റപത്രം മടക്കിയത്. തൊണ്ടി മുതൽ സംബന്ധിച്ച രേഖകളിലും തീയതികളിലും പിശകുണ്ടെന്ന് കോടതി പറഞ്ഞു. രേഖകളിൽ കൂടുതൽ വ്യക്തത വേണമെന്ന് കോടതി നേരത്തെയും നിർദേശിച്ചിരുന്നു. അടുത്തയാഴ്ച പുതുക്കിയ കുറ്റപത്രം […]
