Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ അന്വേഷണം നടത്താൻ ലോകായുക്തക്ക് അധികാരമില്ലെന്ന് ഹൈക്കോടതി

രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ അന്വേഷണം നടത്താൻ ലോകായുക്തക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര വിഷയമാണ്. ഇതിൽ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഓർത്തഡോക്സ് സഭയ്ക്ക് ഏതെങ്കിലും രാഷ്ട്രീയപാർട്ടികളോട് അടുപ്പമോ വിരോധമോ ഇല്ലെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യുസ് ത്രിതിയൻ കാതോലിക്കാബാവാ

ഓർത്തഡോക്സ് സഭയ്ക്ക് ഏതെങ്കിലും രാഷ്ട്രീയപാർട്ടികളോട് അടുപ്പമോ വിരോധമോ ഇല്ലെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യുസ് ത്രിതിയൻ കാതോലിക്കാബാവാ. മതേതരത്വത്തിൽ പ്രവർത്തിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും സഭയുടെ സുഹൃത്തുക്കളാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മതേതരത്വത്തിനു ഏത് രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഭീഷണി ഉണ്ടായാലും അതിനെ സഭ എതിർക്കുമെന്നും കാതോലിക്കാബാവ പറഞ്ഞു. കുന്നംകുളം മെത്രാപ്പോലീത്ത ഗീവർഗീസ് മാർ യൂറിലോസിന്റെ ബിജെപി അനുകൂല പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഓർത്തഡോക്സ് സഭ അധ്യക്ഷന്റെ പ്രതികരണം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹർജിയിൽ ഇന്ന് കോടതി സ്റ്റേ നൽകിയില്ല

മാനനഷ്ട കേസിൽ വിചാരണ കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹർജിയിൽ ഇന്ന് വിശദമായി വാദം കേട്ടെങ്കിലും കോടതി സ്റ്റേ നൽകിയില്ല. കുറ്റക്കാരൻ എന്ന വിധിക്കെതിരായ അപ്പീലിൽ ഏപ്രിൽ 20ന് ഉത്തരവ് പറയാമെന്ന് കോടതി വ്യക്തമാക്കി. അപ്പീൽ ഹർജിയിൽ വാദം പൂർത്തിയായി. മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ട് വർഷം തടവ് ശിക്ഷ നടപ്പാക്കുന്നത് സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിന്റെ ജാമ്യ ഹർജി തളളി

ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിന്റെ ജാമ്യ ഹർജി തളളി. ഹൈക്കോടതിയുടേതാണ് ഉത്തരവ്. നിലവിൽ കാക്കനാട് ജയിലിലാണ് ശിവശങ്കർ കഴിയുന്നത്. ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15നാണ് ശിവശങ്കർ അറസ്റ്റിലാവുന്നത്. മൂന്നു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റുണ്ടായത്.കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിൽ നടന്ന ചോദ്യം ചെയ്യലിനൊടുവിൽ ഡൽഹിയിലെ ഉന്നത ഉദ്യോ​ഗസ്ഥരുമായി ചർച്ച ചെയ്ത ശേഷമാണ് അറസ്റ്റുണ്ടായത്. ജാമ്യം തേടി ശിവശങ്കർ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വിവരം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരാന്‍ സാധ്യത

ഇന്നും നാളെയും ( ഏപ്രിൽ 13&14) തൃശൂർ, പാലക്കാട്‌, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 39 °C വരെ ( സാധാരണയെക്കാൾ 3°C  മുതൽ 4°C വരെ  കൂടുതൽ ) ഉയരാൻ സാധ്യത. കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  മുന്നറിയിപ്പ് നല്‍കി.രാജ്യത്തും സംസ്ഥാനത്തും ഇന്നലെ റെക്കോർഡ് ചൂട് രേഖപ്പെടുത്തിയിരുന്നു.ഔദ്യോഗികമായി  സംസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന  ചൂട് ( 39°c) ഇന്നലെ  പാലക്കാടും, കരിപ്പൂർ വിമാനതാവളത്തിലും രേഖപെടുത്തി. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിശ്വാസികള്‍ക്കും ബിഷപ്പുമാര്‍ക്കും ഇടയില്‍ വിഭജനം സൃഷ്ടിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്ന് പി.കെ.കൃഷ്ണദാസ്

സഭ വിശ്വാസികള്‍ക്കും ബിഷപ്പുമാര്‍ക്കും ഇടയില്‍ വിഭജനം സൃഷ്ടിക്കാനാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് കുറ്റപ്പെടുത്തി.ബിഷപുമാര്‍ പറഞ്ഞാല്‍ വിശ്വാസികള്‍ അംഗീകരിക്കില്ല,എന്ന സതീശന്റെ പ്രസ്താവന സഭകള്‍ക്കും ക്രൈസ്തവ വിശ്വാസികള്‍ക്കും എതിരാണെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനിയും കർദിനാളും ബിജെപിയുടെ സമ്മർദ്ദത്തിന് വഴങ്ങുന്നു.ക്രിമിനൽ കേസ് നേരിടുന്ന കർദിനാൾ മോദി മികച്ച നേതാവാണെന്ന് പുകഴ്ത്തി.2014 ന് ശേഷം ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെയുണ്ടാകുന്ന അതിക്രമം കൂടി. ഛത്തീസ്ഗഡിൽ നിരവധി ക്രിസ്ത്യൻ വിഭാഗക്കാർക്ക് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ അന്വേഷണം നടത്താൻ ലോകായുക്തക്ക് അധികാരമില്ലെന്ന് ഹൈക്കോടതി

തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര വിഷയമാണ്. ഇതിൽ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 13

◾ഇന്ത്യ ബ്രൈറ്റ് സ്പോട്ട് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിന് ശേഷം ലോകത്ത് വിവിധ രാജ്യങ്ങള്‍ പ്രതിസന്ധി നേരിടുമ്പോഴും സമ്പദ് വ്യവസ്ഥകള്‍ തകരുമ്പോഴും ഇന്ത്യ ബ്രൈറ്റ് സ്പോട്ടായി തുടരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. തൊഴില്‍ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ◾ബിബിസിക്കെതിരെ വിദേശനാണയവിനിമയ ചട്ടപ്രകാരം കേസെടുത്ത് ഇഡി. സ്ഥാപനത്തിലെ രണ്ട് മുതിര്‍ന്ന ജീവനക്കാരോട് ഇഡി ഓഫീസില്‍ ഹാജരാകാനും ആവശ്യപ്പെട്ടു. ഇന്ത്യയില്‍ നിന്നും ബിബിസി നേടിയ ലാഭം വകമാറ്റിയതുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകളുണ്ടായെന്നാണ് ആദായ നികുതി വകുപ്പ് […]

Posted inബിസിനസ്സ്

ടി.സി.എസ് നാലാം പാദ ലാഭം 14.8 ശതമാനം

പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വിസസ് (ടി.സി.എസ്) നടപ്പു സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 14.8 ശതമാനത്തിന്റെ ലാഭ വര്‍ധന നേടി. മാര്‍ച്ചില്‍ 11,392 കോടിയാണ് കമ്പനിയുടെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 9,959 കോടിയായിരുന്നു ലാഭം. ഇന്ത്യയില്‍ ഉയര്‍ന്ന വിപണി മൂല്യമുള്ള സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ഒന്നാണ് ടി.സി.എസ്. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ ആകെ വരുമാനം 50,591 കോടിയായിരുന്നു. ഈ വര്‍ഷം ഇത് 59,162 കോടിയായി ഉയര്‍ന്നു. 16.9 ശതമാനമാണ് വര്‍ധന. ജൂണ്‍ ഒന്നിന് […]

Posted inടെക്നോളജി

യൂസര്‍മാര്‍ക്ക് പുതിയ ഓഫറുമായി ഓപണ്‍ എ.ഐ

ചാറ്റ്ജി.പി.ടിയുടെ സൃഷ്ടാക്കളായ ഓപണ്‍ എ.ഐ യൂസര്‍മാര്‍ക്ക് പുതിയ ഓഫറുമായി രംഗത്ത്. ഓപണ്‍എ.ഐയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റങ്ങളിലുള്ള കേടുപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 20,000 ഡോളര്‍ വരെ (16.39 ലക്ഷം രൂപ) പാരിതോഷികം നല്‍കുമെന്നാണ് വാഗ്ദാനം. ഗൂഗിളിനും മൈക്രോസോഫ്റ്റിനും മെറ്റയ്ക്കും പുറമേ ‘ബഗ് ബൗണ്ടി പ്രോഗ്രാ’മുമായി എത്തിയിരിക്കുകയാണ് ഓപണ്‍എ.ഐ. ഇനി ചാറ്റ്ജി.പി.ടിയിലുള്ള പിഴവുകളും ബഗ്ഗുകളും റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് 200 ഡോളര്‍ മുതല്‍ (16,000 രൂപ) പ്രതിഫലം ലഭിക്കും. ബഗുകളുടെ തീവ്രതയെ അടിസ്ഥാനമാക്കിയാണ് റിവാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നത്. യൂസര്‍മാര്‍ക്ക് അത്തരത്തില്‍ […]