Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കണ്ണൂരിൽ പെട്രോൾ വിതരണം പൂർണമായും മുടങ്ങി

വേതനവും ബോണസും വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ, ജില്ലയിൽ പെട്രോൾ പമ്പിലെ ജീവനക്കാർ അനിശ്ചിതകാല സമരം തുടങ്ങി. ഇതേ തുടർന്ന് കണ്ണൂ‍ർ ജില്ലയിൽ പെട്രോൾ വിതരണം പൂർണമായും മുടങ്ങി.തുറന്ന പമ്പുകൾ തൊഴിലാളികളെത്തി അടപ്പിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് വീണ്ടും സർക്കാരിനെ സമീപിച്ച് സഹോദരൻ

ഉമ്മൻചാണ്ടിയുടെ ചികിത്സാ പുരോഗതി സർക്കാർ രൂപീകരിച്ച മെഡിക്കൽ ബോർഡ് വിലയിരുത്തണമെന്ന ആവശ്യവുമായി സഹോദരൻ അലക്സ് വി ചാണ്ടി.അടുത്ത ബന്ധുക്കളുടെ നിലപാടുകൾ കാരണം ഉമ്മൻചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ലെന്നും ആരോഗ്യമന്ത്രിക്ക് അയച്ച പരാതിയിൽ സഹോദരൻ കുറ്റപ്പെടുത്തുന്നു. നിലവിൽ ഉമ്മൻചാണ്ടി ചികിസ്തയിലുള്ള ബാംഗ്ലൂർ എച്ച് സി ജി ആശുപത്രിയുമായി സർക്കാർ മെഡിക്കൽ ബോർഡ് ബന്ധപ്പെടണമെന്നും ഉമ്മൻചാണ്ടിയുടെ ഓരോ ദിവസത്തെയും ചികിത്സാ പുരോഗതി മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അറിയിക്കുന്ന രീതിയിലുള്ള സംവിധാനം ഉണ്ടാക്കണമെന്നും അലക്സ് വി ചാണ്ടി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിന്റെ വൈദ്യുതി ഉപയോഗം റെക്കോർഡിൽ

കെ എസ്ഇബിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ദിവസം കേരളം 95.614 ദശലക്ഷം യൂണീറ്റ് വൈദ്യുതി ഉപയോഗിച്ചു. ചൊവ്വാഴ്ച്ച രാവിലെ 7 മണി മുതൽ ഇന്നലെ രാവിലെ 7 മണി വരെയുള്ള ഉപയോഗമാണിത്. 2022 ഏപ്രിൽ 28 നു രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണീറ്റ് എന്ന റെക്കോർഡാണ് ഇന്നലെ മറികടന്നത്. അതോടൊപ്പം സംസ്ഥാനത്ത് ഇന്നും മിക്കയിടങ്ങളിലും 38 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നേക്കും. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണം.  സംസ്ഥാനത്ത് ഇന്നലെ 12 […]

Posted inഷോർട് ന്യൂസ്

പ്രഭാതവാര്‍ത്തകള്‍ | ഏപ്രില്‍ 13

◾ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ സ്ഥാപിച്ച 726 ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ഈ മാസം 20 നു പ്രവര്‍ത്തനം ആരംഭിക്കും. ഹെല്‍മെറ്റ് ഇല്ലാതെയുളള യാത്ര, രണ്ടിലധികം പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നത്, ലൈന്‍ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര, മൊബൈലില്‍ സംസാരിച്ചുള്ള ഡ്രൈവിംഗ് എന്നിവയെല്ലാം പിടിക്കപ്പെടും. സേഫ് കേരള പദ്ധതിക്കു കീഴില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കാമറകള്‍ സജ്ജമാക്കിയിട്ട് ഒരു വര്‍ഷത്തോളമായി. ◾പഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടു. മെസിനു സമീപത്തെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാലാരിവട്ടം പാലം അഴിമതി കേസിൽ വികെ ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി. കേസിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇബ്രാഹിം കുഞ്ഞാണ് ഇഡി അന്വേഷണത്തിനെതിരെ സ്റ്റേ വാങ്ങിയിരുന്നത്.

Posted inലേറ്റസ്റ്റ്

യുവതി വിളമ്പിയതു നല്ല പഞ്ചുള്ള ഇടി

  ഹോട്ടലില്‍ കൈയേറ്റത്തിനു വന്ന രണ്ടു പേരെ വെയ്റ്ററായ യുവതി തൊഴിച്ചു വീഴ്ത്തിയ വീഡിയോ വൈറലായിരിക്കുകയാണ്. ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ രണ്ടു പേര്‍. അവര്‍ മുഖാമുഖം ടേബിളിലിരുന്നു. ഓര്‍ഡറെടുക്കാന്‍ സുന്ദരിയായ വെയ്റ്റര്‍ അവര്‍ക്കരികിലേക്കു വന്നു. സംസാരിക്കുന്നതിനിടെ അതിഥികളില്‍ ഒരാള്‍ ആ യുവതിയുടെ കൈയില്‍ കയറിപ്പിടിച്ചു. ക്ഷുഭിതയായ അവള്‍ അയാളുടെ മുഖത്തു നല്ല പഞ്ചുള്ള രണ്ട് ഇടി വച്ചു നല്‍കി. അതോടെ അയാള്‍ താഴെ വീണു. ഇതുകണ്ടു കോപാക്രാന്തനായ മറ്റേ അതിഥി യുവതിയെ അക്രമിച്ചു. യുവതി അതു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഷാറൂഖ് സെയ്ഫിയുമായി കണ്ണൂർ  റെയിൽവെ സ്റ്റേഷനിലെത്തി തെളിവെടുപ്പ് ആരംഭിച്ചു

എലത്തൂരിലെ ട്രെയിൻ തീവെയ്പ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫിയുമായി കണ്ണൂർ  റെയിൽവെ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. പ്രതി തീയിട്ട കോച്ചിലെത്തിച്ചാണ് പൊലീസിന്റെ തെളിവെടുപ്പ് നടക്കുന്നത്. ഷാറൂഖിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ, കൃത്യത്തിന് ശേഷം ഇയാൾ ആരെങ്കിലുമായി സംസാരിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇയാളിൽ നിന്ന് ഉത്തരം ലഭിക്കേണ്ടതുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആർമി റിക്രൂട്ട്‌മെന്റിനുള്ള ഓൺലൈൻ പൊതുപ്രവേശന പരീക്ഷ ഏപ്രിൽ 17 മുതൽ 26 വരെ നടക്കും

ആർമി റിക്രൂട്ട്‌മെന്റിനുള്ള ഓൺലൈൻ പൊതുപ്രവേശന പരീക്ഷ ഏപ്രിൽ 17 മുതൽ 26 വരെ നടക്കും. ദക്ഷിണ കേരളത്തിലെ ഏഴ് ജില്ലകൾക്കായി കരസേനയിലേയ്ക്കുള്ള ഓൺലൈൻ പൊതു പ്രവേശന പരീക്ഷയാണ് നടക്കുക. കേന്ദ്ര ഡിഫൻസ് വിങ്ങാണ് ഇത് സംബന്ധിച്ച വാർത്താക്കുറിപ്പ് ഇറക്കിയത്. 2023 ഏപ്രിൽ 17 മുതൽ ഏപ്രിൽ 26 വരെ എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തെരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കാലവര്‍ഷത്തിന് മുന്നോടിയായി തിരുവനന്തപുരം ജില്ലയില്‍ വിപുലമായ മുന്നൊരുക്കങ്ങള്‍

കാലവര്‍ഷത്തിന് മുന്നോടിയായി തിരുവനന്തപുരം ജില്ലയില്‍ വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍ അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ വകുപ്പുകള്‍ നടത്തേണ്ട തയ്യാറെടുപ്പുകള്‍ യോഗത്തില്‍ വിശദീകരിച്ചു.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാനുള്ള കാമറകള്‍ ഈ മാസം 20 നു പ്രവര്‍ത്തനം ആരംഭിക്കും. ഇതിനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ അടക്കം രംഗത്തിറക്കിയുള്ള സേഫ് കേരള പദ്ധതിക്കു സര്‍ക്കാര്‍ അംഗീകാരം നല്‍കി. മോട്ടോര്‍ വാഹന വകുപ്പിന്റെ 726 ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ഈ മാസം 20 മുതല്‍ പ്രവര്‍ത്തിക്കും. മന്ത്രി ആര്‍ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എതിര്‍ സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്‍ നല്‍കിയ ഹര്‍ജി തള്ളി. ഹര്‍ജിയില്‍ മതിയായ വസ്തുതകള്‍ ഇല്ലെന്ന് ജസ്റ്റിസ് സോഫി തോമസ് […]