Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്ഥാനാർത്ഥി നിർണയത്തിലെ പരാതിയെ തുടർന്ന് പ്രാഥമിക അംഗത്വം രാജിവച്ച് ലക്ഷ്മൺ സാവഡി

സ്ഥാനാർത്ഥി നിർണയത്തിലെ പരാതിയെ തുടർന്ന് പാർട്ടിയിലെ പ്രാഥമിക അംഗത്വം ലക്ഷ്മൺ സാവഡി രാജിവച്ചു.നാലാം യെദിയൂരപ്പ മന്ത്രിസഭയിൽ 2019 മുതൽ 2021 വരെ ഉപമുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായിരുന്നു സാവഡി.സീറ്റ് കിട്ടാത്തതാണ് രാജിക്ക് കാരണമെന്ന് സ്ഥിരീകരിച്ചു. യെദിയൂരപ്പയുടെ വിശ്വസ്തനായ ഇദ്ദേഹം ബെലഗാവിയിലെ മുതിർന്ന ലിംഗായത്ത് നേതാവാണ്. അന്ന് കുമത്തള്ളിക്ക് സീറ്റ് നൽകിയപ്പോൾ 2023-ൽ തനിക്ക് സീറ്റ് നൽകുമെന്ന് ബിജെപി നേതൃത്വം ഉറപ്പ് നൽകിയതാണെന്നും സാവഡി പറയുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയുടെ പരാതിയിൽ സ്വപ്നയ്ക്കെതിരെ എടുത്ത കേസ് സ്റ്റേ ചെയ്തു

സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തു.സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയുടെ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെയും, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും സ്വപ്ന സുരേഷ് സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുന:പരിശോധന ആവശ്യപ്പെട്ട് പരാതിക്കാരൻ സമർപ്പിച്ച ഹർജി ലോകായുക്ത തള്ളി

വിധിയിൽ പുന:പരിശോധന ആവശ്യപ്പെട്ട് പരാതിക്കാരൻ സമർപ്പിച്ച ഹർജി ലോകായുക്ത ഇന്ന് വിശദമായി വാദം കേട്ട ശേഷം തള്ളി. ലോകായുക്തയിലും ഉപലോകായുക്തയിലും ആരാണ് ഭിന്ന വിധി പുറപ്പെടുവിച്ചതെന്ന പരാതിക്കാരന്റെ ചോദ്യത്തിന് മറുപടിയൊന്നും ലോകായുക്ത നൽകിയതുമില്ല.വിശദമായ ഉത്തരവ് ലോകായുക്ത പിന്നീട് ഇറക്കും. ഇത് ലഭിച്ച ശേഷം ഹൈക്കോടതിയെ സമീപിക്കുന്നതടക്കം തീരുമാനിക്കുമെന്ന്, നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും പരാതിക്കാരൻ ശശികുമാർ വ്യക്തമാക്കി.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തൃശ്ശൂരിലെ നഴ്സുമാരുടെ സമരം വിജയിച്ചു

ആകെയുള്ള 30 ആശുപത്രികളിൽ 29 മാനേജ്മെന്റുകളും ഇന്നലെ തന്നെ വേതനം വർധിപ്പിച്ചിരുന്നു.ഒരാശുപത്രി മാത്രമാണ് ഇന്നലെ വേതനം വർധിപ്പിക്കാതിരുന്നത്. ഇതോടെ സമരം രണ്ടാം ദിവസത്തിലേക്ക് നീണ്ടു. രാവിലെ 11 മണിക്ക് നടന്ന സമരത്തിൽ ഇവിടെയും വേതനം വർധിപ്പിക്കാൻ ധാരണയായി. ഇതോടെ യു എൻ എ യുടെ നേതൃത്വത്തിൽ നടത്തിയ സമരം വൻ വിജയമായി.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വൈദ്യസഹായവും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച് ഇന്ത്യക്ക് യുക്രെയിൻ കത്ത് അയച്ചു

വൈദ്യസഹായവും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച് ഇന്ത്യക്ക് യുക്രെയിൻ കത്ത് അയച്ചു. ഇന്ത്യയിലെ ജി20 യോഗത്തിൽ യുക്രൈൻ പ്രസിഡന്റിനെ കൂടി പങ്കെടുപ്പിക്കണമെന്നും അഭ്യർഥിച്ചു. യുക്രൈൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വഴിയാണ് സെലൻസ്കി ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്. യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുന്നതിനിടെയാണ് സെലൻസ്കി സഹായം തേടിയത്.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി ഹൈക്കോടതി

സ്വർണം, ഡോളർ കടത്ത് ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി. എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണൻ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ കോടതിയാണ് ഹർജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. ഹർജി നിലനിൽക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി ശരിവെച്ചു. അന്വേഷണം ശരിയായ രീതിയിലല്ല എന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് […]

Posted inബിസിനസ്സ്

ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 5.9 ശതമാനമാക്കി ഐ.എം.എഫ്

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വളരെ ശക്തമാണെന്നും ഉയര്‍ന്ന വളര്‍ച്ചാ നിരക്കുമായി അത് ആഗോള സമ്പദ്വ്യവസ്ഥയിലെ പ്രധാന ആകര്‍ഷക കേന്ദ്രങ്ങളിലൊന്നായി തുടരുന്നുവെന്നും അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) ഡിവിഷന്‍ മേധാവി ഡാനിയല്‍ ലീ. ഐ.എം.എഫ് 2023-24 ലെ വളര്‍ച്ചാ പ്രവചനം 6.1 ശതമാനത്തില്‍ നിന്ന് 5.9 ശതമാനമായി താഴ്ത്തി. എന്നാല്‍ ഗണ്യമായ ഇടിവുണ്ടായിട്ടും, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരുന്നുവെന്ന് വേള്‍ഡ് എക്കണോമിക് ഔട്ട്ലുക്ക് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 2020-2021 പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നുവെന്നാണ് അനുമാനം. അടുത്ത വര്‍ഷം പ്രതീക്ഷിത […]

Posted inടെക്നോളജി

ലാവ പുതിയ ബ്ലേസ് 2 ഇന്ത്യയില്‍ അവതരിപ്പിച്ചു

നോയിഡ ആസ്ഥാനമായുള്ള ടെക് കമ്പനിയായ ലാവ പുതിയ ബ്ലേസ് 2 ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ സ്മാര്‍ട് ഫോണിന്റെ വില 8,999 രൂപയാണ്. ഏപ്രില്‍ 18 ന് ആമസോണ്‍, ലാവ ഇന്ത്യ വഴിയാണ് വില്‍പന. എന്നാല്‍, പുതിയ ലാവ ബ്ലേസ് 2ന് 5ജി ഇല്ല. 5ജി ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ഇപ്പോഴും 10000 രൂപയ്ക്ക് മുകളില്‍ വില നല്‍കണം. പ്രീമിയം ഗ്ലാസ് ഫിനിഷും പഞ്ച്-ഹോള്‍ ഡിസ്പ്ലേയും ഇതിന്റെ സവിശേഷതയാണ്. ഈ സെഗ്മെന്റിലെ സ്മാര്‍ട് ഫോണുകളില്‍ ഇത് അസാധാരണമാണ്. ലാവ ബ്ലേസ് 2ല്‍ […]

Posted inവിനോദം

‘ദ മാര്‍വല്‍സി’ന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി

2023 നവംബറില്‍ ഇറങ്ങുന്ന ഏറ്റവും പുതിയ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സ് ചിത്രമായ ‘ദ മാര്‍വല്‍സി’ന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. മിസ് മാര്‍വല്‍ എന്ന ഹിറ്റായ മാര്‍വല്‍ സീരിസിന്റെ തുടര്‍ച്ച എന്ന പോലെയാണ് ചിത്രം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നിക്ക് ഫ്യൂറിയെ മിസ് മാര്‍വലായ കമലാ ഖാന്‍ കാണുന്നതും. ക്യാപ്റ്റന്‍ മാര്‍വല്‍ കമല ഖാന്റെ വീട്ടില്‍ കുടുങ്ങിയതും, മോണിക്ക റാംബോ മറ്റൊരു സ്‌പേസിലേക്ക് എത്തുന്നതും എല്ലാം ട്രെയിലറില്‍ കാണിക്കുന്നുണ്ട്. കൊറിയന്‍ സിനിമകളിലൂടെ ശ്രദ്ധേയനായ ദക്ഷിണ കൊറിയന്‍ താരവുമായ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഒന്നര പേജ് ജഡ്ജ്മെന്റിന് എന്തിനാണ് ഒരു കൊല്ലം കാത്തിരുന്നതെന്ന് വിഡി സതീശൻ

ഇരിക്കുന്ന പദവിക്ക് യോജിക്കാത്തതാണ് പരാമർശമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.ലോകായുക്ത ഹർജിക്കാരനെതിരെ നടത്തിയ പരാമർശം തികഞ്ഞ അനൗചിത്യമാണെന്നും, പിൻവലിച്ച് മാപ്പ് പറയണമെന്നും സതീശൻ പറഞ്ഞു. വിധിയെ വിമർശിക്കുന്നതിൽ തെറ്റില്ല. ഒന്നര പേജ് ജഡ്ജ്മെന്റിന് എന്തിനാണ് ഒരു കൊല്ലം കാത്തിരുന്നത്. ലോകായുക്തയിൽ ചെല്ലുന്നവരെ പേപ്പട്ടി എന്ന് വിളിക്കാൻ ഒരു അവകാശവുമില്ല. ഈ പ്രസ്താവനയോടെ ഹർജിക്കാരന്റെ വിശ്വാസതയല്ല തകർന്നതെന്നും സതീശൻ പറഞ്ഞു. കഴിഞ്ഞ ദിവസം ലോകായുക്ത പരാതിക്കാരനെതിരെ വിമർശനമുന്നയിച്ചിരുന്നു.