രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റ തിരക്കഥയില്‍ നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മദനോത്സവം’. ഇ സന്തോഷ് കുമാറിന്റെ ‘തങ്കച്ചന്‍ മഞ്ഞക്കാരന്‍’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ഒരു കോമഡി മാസ് എന്റര്‍ടെയ്‌നര്‍ ആണ്. വിഷു റിലീസ് ആയി ഏപ്രില്‍ 14 ന് ചിത്രം തിയറ്ററുകളില്‍ എത്തും. സുരാജ് വെഞ്ഞാറമൂട് ആലപിച്ച ചിത്രത്തിലെ ‘മദനന്‍ റാപ്പ്’ എന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തെത്തി. […]
സിറ്റിലൈന്‍ 10 സീറ്റര്‍ എംയുവി ഇന്ത്യന്‍ വിപണയിലെത്തി
ഫോഴ്സ് മോട്ടോഴ്സ് സിറ്റിലൈന്‍ 10 സീറ്റര്‍ എംയുവി ഇന്ത്യന്‍ വിപണയില്‍ അവതരിപ്പിച്ചു. 15.93 ലക്ഷം രൂപ വിലയില്‍ ആണ് വാഹനത്തെ രാജ്യത്ത് അവതരിപ്പിച്ചത്. വാണിജ്യ വാഹനമായി വില്‍ക്കുന്ന ട്രാക്സ് ക്രൂയിസറിനെ അടിസ്ഥാനമാക്കിയാണ് എംയുവി നിര്‍മ്മിച്ചിരിക്കുന്നത്. 13 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മൂന്നാം നിരയില്‍ സൈഡ് ഫെയ്സിംഗ് ജമ്പ് സീറ്റുകള്‍ക്ക് പകരം, മുന്‍വശത്തെ സീറ്റുകളുമായാണ് ഫോഴ്സ് സിറ്റിലൈന്‍ വരുന്നത്. സിറ്റിലൈനിനെ ക്രൂയിസറില്‍ നിന്ന് വേര്‍തിരിക്കുന്നതിന് ഒന്നിലധികം മാറ്റങ്ങളോടെ ഇത് ഒരു വേരിയന്റില്‍ ലഭ്യമാണ്. 8 സീറ്റുകള്‍ വരെ മാത്രമേ […]
ലളിതജീവിതം
ലാളിത്യമാണ് ഈ പുസ്തകത്തിന്റെ പ്രമേയം. സുഖങ്ങളെല്ലാം ത്യജിച്ച്, ആഘോഷങ്ങളും ആഹ്ലാദങ്ങളും വര്‍ജിച്ച് സന്ന്യാസതുല്യമായ ജീവിതം എന്നല്ല ലാളിത്യംകൊണ്ട് അര്‍ഥമാക്കുന്നത്. ഇല്ലായ്മയോ ദാരിദ്ര്യമോ സുഖങ്ങളേതുമില്ലാത്ത വരണ്ട ജീവിതമോ അല്ല. സാധാരണജീവിതങ്ങളില്‍ ആന്തരികമായി മാറ്റങ്ങളുണ്ടാവുകയും ആ മാറ്റങ്ങളിലൂടെ ജീവിതസങ്കീര്‍ണതയെ പ്രതിരോധിക്കുകയും ചെയ്യാനാകുമെന്ന വിശ്വാസമാണ് പുസ്തകത്തിന്റെ ആശയസത്ത. പാരിസ്ഥിതികഭവിഷ്യത്തുകളും സര്‍വനാശവും ക്ഷണിച്ചുവരുത്തുന്ന ലക്കില്ലാത്ത ഈ പോക്കിനെ പ്രതിരോധിക്കാന്‍ ലാളിത്യമാര്‍ന്ന നവജീവിതശൈലിക്ക് അദ്ഭുതകരമായ കഴിവുണ്ടെന്ന വിശ്വാസത്തിന്റെ വിപുലനമാണ് ഈ പുസ്തകം. നവജീവിതശൈലിയിലൂടെ മറ്റൊരു ജീവിതം സാധ്യമാണെന്ന് കാണിച്ചുതരുന്ന പുസ്തകം. ‘ലളിതജീവിതം’. കെ. ജയകുമാര്‍. […]
കോവിഡ് കേസുകള്‍ ഉയരുന്നു, ശ്വാസകോശത്തെ ശക്തിപ്പെടുത്താം
ഇന്ത്യയില്‍ വീണ്ടും കോവിഡ് 19 കേസുകള്‍ ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനൊപ്പം ഇന്‍ഫ്‌ളുവന്‍സ വൈറസായ എച്ച്3എന്‍2 വും വ്യാപകമായത് രോഗബാധിതരുടെ എണ്ണം ഉയര്‍ത്തുന്നുണ്ട്. രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളും പ്രതിരോധ മാര്‍ഗങ്ങളും എടുക്കുക മാത്രമാണ് ഏക പോംവഴി. കൊറോണ വൈറസും എച്ച്3എന്‍2വും പ്രധാനമായും ലക്ഷ്യമിടുന്നത് ശ്വാസകോശത്തെ ആയതിനാല്‍ ശ്വാസകോശത്തെ ശക്തിപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്. ശ്വസിക്കാന്‍ മാത്രമല്ല ശരീരത്തിലെ പിഎച്ച് തോത് ബാലന്‍സ് ചെയ്യാനും പ്രതിരോധ സംവിധാനത്തിനാവശ്യമായ കഫം നിര്‍മിക്കാനും ശ്വാസകോശം സഹായിക്കും. ഇനി പറയുന്ന ചില ജീവിതശൈലി മാറ്റങ്ങളിലൂടെയും ഭക്ഷണക്രമത്തിലൂടെയും […]
അപ്പീല്‍ നല്‍കി കേരളാ ബ്ലാസ്റ്റേഴ്‌സും കോച്ചും
അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്വീകരിച്ച നടപടിക്കെതിരെ അപ്പീല്‍ നല്‍കി കേരളാ ബ്ലാസ്റ്റേഴ്‌സും കോച്ച് ഇവാന്‍ വുകോമനോവിച്ചും. ബ്ലാസ്റ്റേഴ്‌സിന് നാല് കോടിയും കോച്ച് ഇവാന്‍ വുകോമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ക്ലബ്ബും പരിശീലകനും പരസ്യമായി ഖേദംപ്രകടിപ്പിച്ച ശേഷമാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരുവിനെതിരായ പ്ലേഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയ സംഭവത്തില്‍ ഇവാനെ വിലക്കിയതിന് പിന്നാലെ സൂപ്പര്‍ കപ്പില്‍ പുതിയ കോച്ചിന് കീഴിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. ഇവാന്റെ അസിസ്റ്റന്റായ ഫ്രാങ്ക് […]
യു പി സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി
ദേശീയ സുരക്ഷ നിയമം ചുമത്തലിൽ യുപി സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി.സർക്കാർ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിന് സമാജ് വാദി പാർട്ടി നേതാവിനെതിരെ എൻഎസ്എ ചുമത്തിയിരുന്നു. രാഷ്ട്രീയ സ്വഭാവമുള്ള കേസുകളിൽ ഇത് ചുമത്തുന്നത് ആശ്ചര്യമുണ്ടാക്കുന്നുവെന്ന് കോടതി പറഞ്ഞു. അനുചിതമായ നടപടി ക്രമമാണിത്. നിയമത്തെ ദുരുപയോഗം ചെയ്യൽ ആണെന്നും പറഞ്ഞ കോടതി സമാജ് വാദി പാർട്ടി നേതാവിനെതിരെ എൻഎസ്എ ചുമത്തിയത് റദ്ദാക്കുകയും ചെയ്തു.
ബിജെപി സ്ഥാനാർത്ഥി പട്ടികക്ക് പിന്നാലെ കർണാടകയിൽ പ്രതിഷേധം
കർണാടകയിൽ പ്രതിഷേധം.ബിജെപി സ്ഥാനാർത്ഥി പട്ടികക്ക് പിന്നാലെ രാംദുർഗ്, ജയനഗർ, ബെൽഗാം നോർത്ത് എന്നിവിടങ്ങളിൽ നേതാക്കളുടെ അണികൾ തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചു. അതേസമയം, ബിജെപി നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ഇന്ന് ജെ പി നദ്ദയെ കാണും. സീറ്റ് നഷ്ടമായ മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി പാർട്ടി വിട്ടേക്കുമെന്നാണ് സൂചന ലഭിക്കുന്നത്. ഇന്ന് അത്താനിയിൽ സാവഡി അനുയായികളുടെ യോഗം വിളിച്ചു ചേർക്കുന്നുണ്ട്. അനുയായികൾ പറയുന്നതനുസരിച്ച് മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് സാവഡി പറയുന്നത്.
തുടരന്വേഷണം റദ്ദാക്കിയതിനെതിരെ വെള്ളാപ്പള്ളി നടേശൻ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും
തുടരന്വേഷണം റദ്ദാക്കിയതിനെതിരെ വെള്ളാപ്പള്ളി നടേശൻ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും.എസ് എന്‍ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസിൽ തുടരന്വേഷണം നടത്താനുള്ള പൂര്‍ണ അവകാശം പൊലീസിനെന്നാണ് വാദം. ഇക്കാര്യത്തില്‍ ഹൈക്കോടതി അനാവശ്യ ഇടപെടൽ നടത്തി. തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കാൻ മജിസ്ട്രേറ്റിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ ഉന്നയിക്കും. അപ്പീല്‍ സുപ്രീംകോടതി തള്ളിയാല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വിടുതൽ ഹര്‍ജി നല്‍കും.
രാത്രി 10 മുതൽ രാവിലെ 6 വരെ സ്ത്രീകൾ പറയുന്നിടത്ത് ബസ് നിർത്തണമെന്ന ഉത്തരവിറക്കി മന്ത്രി ആൻറണി രാജു
ഒററയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകൾക്കു രാത്രി 10 മുതൽ രാവിലെ 6 വരെ അവർ ആവശ്യപ്പെടുന്നിടത്തു കെ എസ് ആർടിസി ബസ് നിർത്തി കൊടുക്കണമെന്നു ഗതാഗത വകുപ്പു ഉത്തരവിറക്കി. മിന്നൽ ബസുകൾ ഒഴികെ എല്ലാ സൂപ്പർ ക്ലാസ് ബസുകളും ഇത്തരത്തിൽ നിർത്തണം. മിന്നൽ ബസുകൾ ഒഴികെ എല്ലാ സർവീസുകളും രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്തു നിർത്തി കൊടുക്കണമെന്നു 2022 ജനുവരിയിൽ കെ എസ് ആർടിസി എംഡി കർശന നിർദേശം നൽകിയിരുന്നു എന്നാൽ പിന്നീടും സ്ത്രീകൾ രാത്രി ഒറ്റയ്ക്ക് യാത്ര […]
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 12
◾ഭാവിയില്‍ ബഹിരാകാശ യുദ്ധത്തിനു സാധ്യതയെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍. ബഹിരാകാശത്തും ചില രാജ്യങ്ങള്‍ സൈനികവത്കരണം നടത്തുന്നത് യുദ്ധസൂചനയാണു നല്‍കുന്നത്. റഷ്യയും ചൈനയും ആന്റി സാറ്റലൈറ്റ് പരീക്ഷണങ്ങള്‍ നടത്തിയതും ഇതിന്റെ ഭാഗമാണെന്നും ഇന്ത്യയും സമാന ശക്തി കൈവരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ◾തന്റെ പദവിയോ വീടോ ഇല്ലാതാക്കാം, എന്നാല്‍ ചോദ്യങ്ങള്‍ ഇല്ലാതാക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധി. ലോക്സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയതിനുശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുല്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു. ‘സത്യമേവ ജയതേ’ എന്ന പേരില്‍ നടത്തിയ സമ്മേളനത്തിനു മുന്നോടിയായി ആയിരങ്ങള്‍ […]
