കർണാടകയിൽ പ്രതിഷേധം.ബിജെപി സ്ഥാനാർത്ഥി പട്ടികക്ക് പിന്നാലെ രാംദുർഗ്, ജയനഗർ, ബെൽഗാം നോർത്ത് എന്നിവിടങ്ങളിൽ നേതാക്കളുടെ അണികൾ തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചു. അതേസമയം, ബിജെപി നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ഇന്ന് ജെ പി നദ്ദയെ കാണും. സീറ്റ് നഷ്ടമായ മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി പാർട്ടി വിട്ടേക്കുമെന്നാണ് സൂചന ലഭിക്കുന്നത്. ഇന്ന് അത്താനിയിൽ സാവഡി അനുയായികളുടെ യോഗം വിളിച്ചു ചേർക്കുന്നുണ്ട്. അനുയായികൾ പറയുന്നതനുസരിച്ച് മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് സാവഡി പറയുന്നത്.
ബിജെപി സ്ഥാനാർത്ഥി പട്ടികക്ക് പിന്നാലെ കർണാടകയിൽ പ്രതിഷേധം
