ദേശീയ സുരക്ഷ നിയമം ചുമത്തലിൽ യുപി സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി.സർക്കാർ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിന് സമാജ് വാദി പാർട്ടി നേതാവിനെതിരെ എൻഎസ്എ ചുമത്തിയിരുന്നു. രാഷ്ട്രീയ സ്വഭാവമുള്ള കേസുകളിൽ ഇത് ചുമത്തുന്നത് ആശ്ചര്യമുണ്ടാക്കുന്നുവെന്ന് കോടതി പറഞ്ഞു. അനുചിതമായ നടപടി ക്രമമാണിത്. നിയമത്തെ ദുരുപയോഗം ചെയ്യൽ ആണെന്നും പറഞ്ഞ കോടതി സമാജ് വാദി പാർട്ടി നേതാവിനെതിരെ എൻഎസ്എ ചുമത്തിയത് റദ്ദാക്കുകയും ചെയ്തു.
യു പി സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി
