ഒററയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകൾക്കു രാത്രി 10 മുതൽ രാവിലെ 6 വരെ അവർ ആവശ്യപ്പെടുന്നിടത്തു കെ എസ് ആർടിസി ബസ് നിർത്തി കൊടുക്കണമെന്നു ഗതാഗത വകുപ്പു ഉത്തരവിറക്കി. മിന്നൽ ബസുകൾ ഒഴികെ എല്ലാ സൂപ്പർ ക്ലാസ് ബസുകളും ഇത്തരത്തിൽ നിർത്തണം. മിന്നൽ ബസുകൾ ഒഴികെ എല്ലാ സർവീസുകളും രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്തു നിർത്തി കൊടുക്കണമെന്നു 2022 ജനുവരിയിൽ കെ എസ് ആർടിസി എംഡി കർശന നിർദേശം നൽകിയിരുന്നു എന്നാൽ പിന്നീടും സ്ത്രീകൾ രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സാഹചര്യങ്ങളുണ്ടാകുമ്പോൾ സ്റ്റോപ്പിൽ മാത്രമേ ഇറക്കൂ എന്നു കണ്ടക്ടർ നിർബന്ധം പിടിക്കുകയും സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിടുകയും ചെയ്യുന്നുവെന്ന പരാതികൾ വരുന്നതിനാലാണ് പ്രത്യേക ഉത്തരവിറക്കാൻ മന്ത്രി ആൻറണി രാജു നിർദേശം നൽകിയത്
രാത്രി 10 മുതൽ രാവിലെ 6 വരെ സ്ത്രീകൾ പറയുന്നിടത്ത് ബസ് നിർത്തണമെന്ന ഉത്തരവിറക്കി മന്ത്രി ആൻറണി രാജു
