ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സൈഫിയുടെ ഷഹീൻ ബാഗിലെ വീട്ടിൽ വീണ്ടും പരിശോധന നടത്തി കേരളാ പൊലീസ്. ക്രൈംബ്രാഞ്ച് എസ് പി എം ജെ സോജന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യമായി പരിശോധന നടത്തിയത്.ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ഷാറൂഖിന്‍റെ ഷഹീൻ ബാഗിലെ വീട്ടിൽ കേരള പൊലീസ് വീണ്ടും പരിശോധനയ്ക്ക് എത്തിയത്. രാവിലെ ദില്ലിയിൽ എത്തിയ ക്രൈംബ്രാഞ്ച് എസ് പി എം ജെ സോജൻ ഷാറൂഖിൻ്റെ വീട്ടുകാരുടെ മൊഴിയെടുത്തു. ഷാറൂഖിൻ്റെ പിതാവിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. അയൽക്കാരുടെയും […]
അഗ്‌നിപര്‍വതത്തില്‍ പാര്‍ക്കുന്ന സുന്ദരി
ഒരു അഗ്നിപര്‍വ്വതത്തിനു മുകളില്‍ ഒരു മാസം താമസിക്കാന്‍ ധൈര്യമുണ്ടോ? എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിച്ച് അഗ്‌നിയും ലാവയും പുറന്തള്ളുന്ന അഗ്‌നിപര്‍വതത്തിനു മുകളില്‍ താമസിക്കണമെങ്കില്‍ അസാമാന്യ ധൈര്യം വേണം. മെക്സിക്കോയിലെ സാള്‍ട്ടില്ലോ പ്രദേശത്തെ പെര്‍ല ടിജെറിന എന്ന മുപ്പത്തൊന്നുകാരി അങ്ങനെയൊരു സാഹസത്തിലാണ്. ലാറ്റിനമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ പിക്കോ ഡി ഒറിസാബയിലാണ് പെര്‍ള ടിജെറിന താമസമാക്കിയിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 18,491 അടി ഉയരത്തിലാണ് ഈ പര്‍വ്വതം. 32 ദിവസം അഗ്നിപര്‍വ്വതത്തിന് മുകളില്‍ അതിജീവിക്കുകയാണു പെര്‍ളയുടെ ലക്ഷ്യം. നമ്മുടെ ഉള്ളിലുള്ള […]
‘വിവ കേരളം’ കാമ്പയിനിലൂടെ രണ്ടര ലക്ഷത്തോളം പേര്‍ക്ക് അനീമിയ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
വിളര്‍ച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ‘വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ രണ്ടര ലക്ഷത്തോളം പേര്‍ക്ക് അനീമിയ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 15 മുതല്‍ 59 വയസുവരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ കാമ്പയിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ മറഞ്ഞിരുന്ന അനേകം പേരുടെ അനീമിയ കണ്ടെത്താനും ചികിത്സ നല്‍കാനും സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ഈ കാമ്പയിനിലൂടെ 5,845 […]
രാത്രി വാര്‍ത്തകള്‍
തന്റെ പദവിയോ വീടോ ഇല്ലാതാക്കാം, എന്നാല്‍ ചോദ്യങ്ങള്‍ ഇല്ലാതാക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധി. ലോക്‌സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയതിനുശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുല്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു. ‘സത്യമേവ ജയതേ’ എന്ന പേരില്‍ നടത്തിയ സമ്മേളനത്തിനു മുന്നോടിയായി ആയിരങ്ങള്‍ പങ്കെടുത്ത റാലിയിലും രാഹുലും പ്രിയങ്കാ ഗാന്ധിയും പങ്കെടുത്തു. എംപി സ്ഥാനം കേവലം ഒരു സ്ഥാനം മാത്രമാണ്. വയനാട്ടുകാര്‍ക്കൊപ്പം നില്‍ക്കാന്‍ സ്ഥാനമാനങ്ങള്‍ വേണമെന്നില്ല. താന്‍ എന്തു തെറ്റാണ് ചെയ്തത്? പാര്‍ലമെന്റില്‍ അദാനിയുമായി മോദിക്കും സര്‍ക്കാരിനുമുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചു. പ്രധാനമന്ത്രിക്കു മറുപടിയില്ല. കേന്ദ്ര മന്ത്രിമാര്‍ […]
രാജസ്ഥാനില്‍ ഏകദിന ഉപവാസം നടത്തി സച്ചിന്‍ പൈലറ്റ്
കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് രാജസ്ഥാനില്‍ ഏകദിന ഉപവാസം നടത്തി സച്ചിന്‍ പൈലറ്റ്. ബിജെപിയുടെ അഴിമതിക്കെതിരെ നാല് വർഷമായിട്ടും നടപടിയെടുക്കാത്തതിനാലാണ് സമരം നടത്തിയതെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. സർക്കാർ ഇതുവരെ നടപ്പാക്കിയ ജനകീയ പദ്ധതികള്‍ വിവരിച്ചുള്ള വീഡിയോ ഇറക്കിയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തിരിച്ചടിച്ചത്.വസുന്ധര രാജെ സർക്കാരിന്‍റെ കാലത്തെ അഴിമതികള്‍ക്കെതിരെ സർക്കാരില്‍ നിന്ന് നടപടി ആവശ്യപ്പെട്ടാണ് ജയ്പൂരില്‍ സച്ചിൻ പൈലറ്റ് ഉപവാസ സമരം നടത്തിയത്. സമരം ബിജെപിക്കെതിരെയാണെങ്കിലും ഉന്നം വെച്ചത് അശോക് ഗെലോട്ടിനെയായിരുന്നു. അച്ചടക്ക ലംഘനമാകുമെന്ന കോണ്‍ഗ്രസ് […]
യുപിഐ ഇടപാടും ഇനി ഇഎംഐ ആയി അടച്ചുതീര്‍ക്കാം
യുപിഐ ഇടപാടുകള്‍ ഇഎംഐ ആയി അടച്ചുതീര്‍ക്കാന്‍ കഴിയുന്ന സേവനം അവതരിപ്പിച്ച് പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുപിഐ ഇടപാടുകള്‍ ഇഎംഐ ആയി അടച്ചുതീര്‍ക്കാന്‍ കഴിയുന്ന സേവനമാണ് ബാങ്ക് അവതരിപ്പിച്ചത്. അക്കൗണ്ടില്‍ പണമില്ലെങ്കിലും തുക ഇഎംഐ ആയി അടച്ചുതീര്‍ത്താല്‍ മതി. എല്ലാത്തരം പര്‍ച്ചെയ്സുകള്‍ക്കും ഇത് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. പതിനായിരം രൂപയിലധികമുള്ള പര്‍ച്ചെയ്സുകള്‍ മൂന്ന്, ആറ്, ഒന്‍പത് മാസ ഗഡുക്കളായി അടച്ചുതീര്‍ക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഭാവിയില്‍ ഇഎംഐ ഓപ്ഷന്‍ ഉപയോഗിച്ച് […]
110 കോടി രൂപ കളക്ഷനുമായി ‘ദസറ’യുടെ മുന്നേറ്റം
നാനിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ‘ദസറ’ മികച്ച പ്രകടനമാണ് ബോക്സ് ഓഫീസില്‍ കാഴ്ചവെയ്ക്കുന്നത്. ലോകമെമ്പാടും 110 കോടി രൂപ കളക്ഷന്‍ നേടിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. നോര്‍ത്ത് അമേരിക്കയില്‍ രണ്ട് മില്യണ്‍ ഡോളറാണ് ചിത്രം നേടിയത്. 65 കോടി ബജറ്റിലൊരുങ്ങിയ ചിത്രം സിങ്കരേണി കല്‍ക്കരി ഖനികളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. നാനി ധരണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോയുടെ വില്ലന്‍ വേഷവും ശ്രദ്ധേയമാണ്. സമുദ്രക്കനി, സായ് കുമാര്‍, ഷംന കാസിം, […]
ധോണി ചിത്രം ‘എല്‍ജിഎം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി നിര്‍മ്മിക്കുന്ന ‘എല്‍ജിഎം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ധോണി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചത്. രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടെയ്നറായ എല്‍ജിഎമ്മില്‍ ഹരീഷ് കല്യാണ്‍, നാദിയ, ഇവാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ യോഗി ബാബു, മിര്‍ച്ചി വിജയ് തുടങ്ങിയവരും ചിത്രത്തിന്റെ പ്രധാന ഭാഗമാകുന്നു. സംവിധായകന്‍ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് […]
അഞ്ച് ലക്ഷം യൂണിറ്റുകള്‍ പിന്നിട്ട് ടാറ്റാ നെക്സോണ്‍
ടാറ്റാ നെക്സോണ്‍ അഞ്ച് ലക്ഷം യൂണിറ്റുകള്‍ എന്ന പ്രധാന ഉല്‍പ്പാദന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നതായി കമ്പനി അറിയിച്ചു. ഒരു സബ്-കോംപാക്റ്റ് എസ്യുവിയായ ടാറ്റ നെക്സോണ്‍ പ്രോട്ടോടൈപ്പ് രൂപത്തില്‍ 2014 ദില്ലി ഓട്ടോ എക്സ്പോയില്‍ ആണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 2017 ല്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യപ്പെട്ടു . അതിനുശേഷം, അതിന്റെ സെഗ്മെന്റിലെ ഏറ്റവും ജനപ്രിയവും പ്രബലവുമായ എസ്യുവികളിലൊന്നാണിത്. നിലവില്‍, എസ്യുവിയുടെ വില ആരംഭിക്കുന്നത് അടിസ്ഥാന വേരിയന്റിന് 7.80 ലക്ഷം രൂപ മുതലാണ്. ടോപ്പ്-സ്‌പെക്ക് വേരിയന്റിന് 14.35 ലക്ഷം രൂപയാണ് വില. […]
മൊഴിയാഴം
ഒരു ജപമാലയിലെന്നപോലെ ജീവിതം എന്ന രസച്ചരടിലെ നൂറ്റിയെട്ടു വചനങ്ങള്‍. ഇതില്‍ സന്തോഷവും ദുഃഖവും തത്ത്വചിന്തയും പ്രണയവും ഹാസ്യവും എല്ലാമുണ്ട്. ജീവിതം ഇത്രയും സരളമാണെന്ന് ഉറക്കെപ്പറഞ്ഞ് പൊട്ടിച്ചിരിക്കാന്‍, ജീവിതഭാരം ഇറക്കിവെച്ച് നടുനിവര്‍ത്താന്‍ പര്യാപ്തമായ വാക്കുകള്‍… മനനങ്ങള്‍… ‘മൊഴിയാഴം’. ഷൗക്കത്ത്. മാതൃഭൂമി ബുക്‌സ്. വില 161 രൂപ.
