ഒരു അഗ്നിപര്‍വ്വതത്തിനു മുകളില്‍ ഒരു മാസം താമസിക്കാന്‍ ധൈര്യമുണ്ടോ? എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിച്ച് അഗ്നിയും ലാവയും പുറന്തള്ളുന്ന അഗ്നിപര്‍വതത്തിനു മുകളില്‍ താമസിക്കണമെങ്കില്‍ അസാമാന്യ ധൈര്യം വേണം. മെക്സിക്കോയിലെ സാള്‍ട്ടില്ലോ പ്രദേശത്തെ പെര്‍ല ടിജെറിന എന്ന മുപ്പത്തൊന്നുകാരി അങ്ങനെയൊരു സാഹസത്തിലാണ്. ലാറ്റിനമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ പിക്കോ ഡി ഒറിസാബയിലാണ് പെര്‍ള ടിജെറിന താമസമാക്കിയിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 18,491 അടി ഉയരത്തിലാണ് ഈ പര്‍വ്വതം. 32 ദിവസം അഗ്നിപര്‍വ്വതത്തിന് മുകളില്‍ അതിജീവിക്കുകയാണു പെര്‍ളയുടെ ലക്ഷ്യം. നമ്മുടെ ഉള്ളിലുള്ള ഭയം എന്ന വലിയ ശത്രുവിനെ ചെറുത്തു തോല്‍പ്പിക്കണം. പെര്‍ള പറയുന്നു. ഒരു മാസത്തെ സാഹസിക ജീവിതത്തിലൂടെ ലോക റിക്കാര്ഡിടാന് സാധിക്കുമെങ്കില്‍ അതും ആയി. പര്‍വതത്തിലെ ശക്തമായ വരണ്ട കാറ്റ്, കാലാവസ്ഥാ വ്യതിയാനം, ഹൈപ്പോഥെര്‍മിയ തുടങ്ങിയവയെ ഒക്കെ അതിജീവിച്ചുവേണം മലമുകളിലെ വാസം. ഏകാന്തതയെ അതിജീവിക്കാന്‍ കൂട്ടിനു ബൈബിള്‍ അടക്കമുള്ള പുസ്തകങ്ങളുണ്ട്. കൂടാതെ ധ്യാനവും ശീലിച്ചിട്ടുണ്ട്. ചെറിയ പ്രതിബന്ധങ്ങളും വെല്ലവിളികളും ഉണ്ടാകുമ്പോള്‍ തളര്‍ന്നു പോകുന്നവര്‍ക്ക് തന്റെ ഈ സാഹസിക യത്നം പ്രചോദനമാകണമെന്നാണ് പെര്‍ളയുടെ ആഗ്രഹം.
അഗ്നിപര്‍വതത്തില്‍ പാര്‍ക്കുന്ന സുന്ദരി
