ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സൈഫിയുടെ ഷഹീൻ ബാഗിലെ വീട്ടിൽ വീണ്ടും പരിശോധന നടത്തി കേരളാ പൊലീസ്. ക്രൈംബ്രാഞ്ച് എസ് പി എം ജെ സോജന്റെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യമായി പരിശോധന നടത്തിയത്.ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ഷാറൂഖിന്റെ ഷഹീൻ ബാഗിലെ വീട്ടിൽ കേരള പൊലീസ് വീണ്ടും പരിശോധനയ്ക്ക് എത്തിയത്. രാവിലെ ദില്ലിയിൽ എത്തിയ ക്രൈംബ്രാഞ്ച് എസ് പി എം ജെ സോജൻ ഷാറൂഖിൻ്റെ വീട്ടുകാരുടെ മൊഴിയെടുത്തു. ഷാറൂഖിൻ്റെ പിതാവിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. അയൽക്കാരുടെയും സുഹൃത്തുക്കുകളുടെയും മൊഴിയെടുത്തു. മൂന്നര മണിക്കൂറോളം ഷഹീൻ ബാഗിൽ പരിശോധന നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്. നിലവിൽ ഷാറൂഖിന് ഏതെങ്കിലും നിരോധിത സംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
ഷാറൂഖ് സൈഫിയുടെ ഷഹീൻ ബാഗിലെ വീട്ടിൽ വീണ്ടും പരിശോധന നടത്തി കേരളാ പൊലീസ്
