Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 11

◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസില്‍ മുഖ്യമന്ത്രി സ്വാധീനിച്ചതു പരാതിക്കാരന്‍ കണ്ടോയെന്നു ലോകായുക്ത ന്യായാധിപന്മാര്‍. റിവ്യു ഹര്‍ജി പരിഗണിക്കുന്നതിനിടെയാണു പരാതിക്കാരനായ ശശികുമാറിനെ രൂക്ഷമായി വിമര്‍ശിച്ചത്. തങ്ങളെ വിശ്വാസമില്ലെങ്കില്‍ എന്തിനാണു കേസുമായി വന്നതെന്ന് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് ചോദിച്ചു. ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുകയും ആള്‍ക്കൂട്ട അധിഷേപം നടത്തുകയുമാണ്. ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെയാണ് പറയുന്നത്. ലോകായുക്ത വിമര്‍ശിച്ചു. ◾ശബരിമലയിലെ കുത്തകകരാറില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവ്. കരാറുമായി ബന്ധപ്പെട്ടു സ്വമേധയാ എടുത്ത കേസിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിജെപി നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടികളിൽ സിപിഎമ്മിനും യുഡിഎഫിനും ആശങ്കയെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ

ബിജെപി നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടികളിൽ സിപിഎമ്മിനും യുഡിഎഫിനും ആശങ്കയെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ പറഞ്ഞു. റഷ്യയിൽ ഓർത്തഡോക്സ് പുരോഹിതന്മാരെയടക്കം ക്രിസ്ത്യാനികളെ കൊന്നൊടുക്കി. ദേവാലയങ്ങൾ തകർത്തു. ഇപ്പോഴത്തെ സ്നേഹം ഇരട്ടത്താപ്പാണ്. ക്രിസ്ത്യാനികൾക്കെതിരെ മാത്രമല്ല രാജ്യത്ത് ആക്രമണം. മതത്തിൻ്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആക്രമണം നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചതിൽ പിണറായിക്ക് പശ്ചാത്താപമുണ്ടൊയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ചോദിച്ചു. പാലാ ബിഷപ്പിനെതിരെ കേസ് എടുത്തതിൽ പശ്ചാത്താപമുണ്ടൊയെന്നും ,  ക്രിസ്തീയ സഭകളുമായി ബിജെപി […]

Posted inബിസിനസ്സ്

കോവിഡ് കാല ഇളവുകള്‍ അവസാനിപ്പിച്ച് റിസര്‍വ് ബാങ്ക്

കോവിഡ് കാലയളവില്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ഇളവുകള്‍ ഉടന്‍ അവസാനിക്കും. ഇളവുകള്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ബാങ്ക് വായ്പകളുടെ പലിശ നിരക്ക് വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റിസര്‍വ് ബാങ്ക് റിസ്‌ക് അനുമാന തോത് കോവിഡിന് മുന്‍പുള്ള 50 ശതമാനത്തിലേക്ക് പുനസ്ഥാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് 75 ലക്ഷത്തിന് മുകളില്‍ വായ്പ എടുക്കുന്നവര്‍ക്ക് ഇനി കൂടുതല്‍ പലിശ നല്‍കേണ്ടി വരുന്നതാണ്. നിലവില്‍, പലിശ നിരക്ക് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയിട്ടില്ല. അധികം വൈകാതെ തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. […]

Posted inടെക്നോളജി

‘ന്യൂ കോണ്‍ടാക്റ്റ്’ ഓപ്ഷന്‍ അവതരിപ്പിച്ച് വാട്‌സാപ്പ്

കോണ്‍ടാക്റ്റുകള്‍ ചേര്‍ക്കാനും എഡിറ്റ് ചെയ്യാനും സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ്. നിലവില്‍ പുതിയ കോണ്ടാക്റ്റ് ചേര്‍ക്കാനും എഡിറ്റ് ചെയ്യാനും വാട്‌സാപ്പിന് പുറത്തു കടന്നാല്‍ മാത്രമാണ് സാധിക്കുക. ഇതിനൊരു പരിഹാമാണ് വാട്‌സാപ്പ് ഒരുക്കുന്നത്. വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് പുതിയ കോണ്‍ടാക്റ്റുകള്‍ ചേര്‍ക്കാനും എഡിറ്റ് ചെയ്യാനുമുള്ള ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാണ്. ഇത് വരും ദിവസങ്ങളില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് വാബീറ്റാഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്‌സാപ്പിലെ കോണ്‍ടാക്റ്റ് ലിസ്റ്റ് ഓപ്പണ്‍ ചെയ്ത് ‘ന്യൂ […]

Posted inവിനോദം

സംയുക്ത നായികയായ ‘വിരൂപാക്ഷ’ ട്രെയിലര്‍

സംയുക്ത നായികയാകുന്ന ചിത്രം ‘വിരൂപാക്ഷ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. സായ് ധരം തേജ് നായകനാകുന്ന ചിത്രമാണ് ഇത്. കാര്‍ത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാടിനോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ 1990 കാലഘട്ടത്തില്‍ നടക്കുന്ന അത്യന്തം സംഭവബഹുമലമായ കാര്യങ്ങളാണ് സംയുക്ത പ്രധാന വേഷമിട്ട് എത്തുന്ന പുതിയ ചിത്രമായ ‘വിരൂപാക്ഷ’യില്‍ പറയുന്നത്. അജനീഷ് ലോകനാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്യാം ദത്ത് ആണ് ഛായാഗ്രാഹണം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലായിട്ടെത്തുന്ന വിരൂപാക്ഷയില്‍ അജയ്, […]

Posted inവിനോദം

‘അടി’യിലെ ലിറിക്കല്‍ വീഡിയോ ‘പണ്ടാറടങ്ങാന്‍’

അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ ചിത്രം ‘അടി’യിലെ പുതിയ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘പണ്ടാറടങ്ങാന്‍’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടുത്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും വേഷമിടുന്ന ചിത്രത്തിലെ ‘പണ്ടാറടങ്ങാന്‍’ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് […]

Posted inഓട്ടോമോട്ടീവ്

കുഞ്ഞന്‍ കോമറ്റിന്റെ ആദ്യ പ്രദര്‍ശനം ഏപ്രില്‍ 19ന്

എംജി മോട്ടറിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം കോമറ്റിന്റെ ആദ്യ പ്രദര്‍ശനം ഏപ്രില്‍ 19ന് നടക്കും. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് വാഹനം എന്ന ലേബലില്‍ വിപണിയിലെത്തുന്ന കോമറ്റിന്റെ വില വരും മാസങ്ങളില്‍ വില പ്രഖ്യപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 2.9 മീറ്റര്‍ നീളമുള്ള മൂന്നു ഡോര്‍ കാറില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാനാകും. ഇന്ത്യയിലെ ചൂടുള്ള സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് എയര്‍കോണ്‍, ബാറ്ററി തെര്‍മല്‍ മാനേജ്‌മെന്റ് സിസ്റ്റം എന്നിവയില്‍ മാറ്റം വരുത്തും എന്നാണ് എംജിയില്‍നിന്ന് ലഭിക്കുന്ന വിവരം. പത്തുലക്ഷം രൂപ […]

Posted inപുസ്തകങ്ങൾ

കുത്തിയെടുത്ത പാഠങ്ങള്‍

കഴിഞ്ഞ ഒന്നരനൂറ്റാണ്ടുകാലത്തെ കുട്ടനാടിന്റെ വികസനഅനുഭവം ചരിത്രവികാസക്രമത്തില്‍ ചേര്‍ത്തുവച്ചു നോക്കാനുള്ള ഒരു പരിശ്രമമാണ് ഈ പഠനം. കുട്ടനാടിന്റെ വികസന അനുഭവങ്ങള്‍ പരമാവധി വസ്തുനിഷ്ഠമായി ചേര്‍ത്തുവച്ചിരിക്കുന്നു. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലുണ്ടായ മാറ്റങ്ങള്‍ അവയുടെ പരിണതഫലങ്ങള്‍ , ഇതിന്റെ തുടര്‍ച്ചയായി രൂപപ്പെട്ട ഇന്നത്തെ കുട്ടനാടിന്റെ സാധ്യതകളും പരിമിതികളും , ഇങ്ങനെ കുട്ടനാട് സംബന്ധിച്ച ഏതാണ്ട് ഒരു പൂര്‍ണ രൂപം വായനക്കാരിലെത്തിക്കാന്‍ ഈ പുസ്തകം നിങ്ങളെ സഹായിക്കുന്നു. കുട്ടനാടിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും, ശാസ്ത്രീയവും പ്രായോഗികവുമായ ഇടപെടലുകള്‍ക്കും സഹായകമായ ഒരു പഠനമായി ഈ പുസ്തകത്തെ […]

Posted inആരോഗ്യം

ഓരോ ആറ് മിനിറ്റിലും ഒരാള്‍ക്ക് പാര്‍ക്കിന്‍സണ്‍സ് രോഗം!

ഏപ്രില്‍ 11ന് ലോക പാര്‍ക്കിന്‍സണ്‍സ് ദിനം. പുതിയ പഠനങ്ങളനുസരിച്ച്, ഓരോ ആറ് മിനിറ്റിലും ഒരാള്‍ക്ക് പാര്‍ക്കിന്‍സണ്‍സ് ഡിസീസ് (പിഡി) രോഗം നിര്‍ണയിക്കുന്നുണ്ട്. കേന്ദ്ര നാഡീവ്യൂഹ സംവിധാനത്തെ ബാധിക്കുക വഴി ഞരമ്പുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ് ഡിസീസ്. തലച്ചോറിലെ സുപ്രധാനമായ ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന ചില കോശങ്ങള്‍ക്ക് സംഭവിക്കുന്ന നാശമാണ് രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്. ശരീരചലനങ്ങളെ നിയന്ത്രിക്കുന്ന ഡോപാമിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ക്കാണ് പ്രധാനമായും ഇത്തരത്തില്‍ നാശം സംഭവിക്കുന്നത്. പാര്‍ക്കിന്‍സണ്‍സ് രോഗലക്ഷണങ്ങള്‍ ചിലരില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോടതി ഇടപെട്ടില്ലായിരുന്നില്ലെങ്കിൽ അരിക്കൊമ്പന്റെ കാര്യത്തിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് ഇപി ജയരാജൻ

കോടതി ഇടപെട്ടില്ലായിരുന്നില്ലെങ്കിൽ കാട്ടാന അരിക്കൊമ്പന്റെ കാര്യത്തിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും,കോടതി ഇടപെട്ടതോടെയാണ് അരിക്കൊമ്പൻ വിഷയം ആകെ കുഴഞ്ഞുമറിഞ്ഞതെന്നും ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ.വിഷയം സർക്കാരിന് വിട്ടുകൊടുക്കലാണ് കോടതി ചെയ്യേണ്ടത്. വനം വകുപ്പിന്റെ ഇടപെടലിൽ പോരായ്മ ഉണ്ടെങ്കിൽ മാത്രമേ കോടതി ഇടപെടേണ്ടതുള്ളൂവെന്നും ജയരാജൻ പറഞ്ഞു.കോടതി ഇടപെടലിൽ ജനങ്ങളിൽ നിന്ന് വിമർശനം ഉയരുന്നുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു.