Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 11

◾സംസ്ഥാനത്ത് അര്‍ഹരായവര്‍ക്കു പട്ടയം നല്‍കാനുള്ള പരിശോധനകള്‍ക്കായി വില്ലേജ് തോറും ജനകീയ സമതികള്‍ രൂപീകരിക്കുന്നു. പട്ടയ മിഷന്റെ ഭാഗമായുള്ള സമിതികളില്‍ വില്ലേജ് ഓഫീസര്‍ കണ്‍വീനറാകും. എംഎല്‍എയോ എംഎല്‍എയുടെ പ്രതിനിധിയോ, തദ്ദേശ സ്ഥാപന അധ്യക്ഷന്‍, മെമ്പര്‍, അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാകും സമിതി. അപ്പീലുകള്‍ തഹസില്‍ദാര്‍ അധ്യക്ഷനായ താലൂക്കു സമിതികള്‍ പരിശോധിക്കും. ◾ട്രെയിന്‍ തീവയ്പു കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിക്ക് ഉടനീളം സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം. ആരും സഹായിച്ചിട്ടില്ലെന്നാണ് പ്രതി ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഷൊര്‍ണൂരിലെ പെട്രോള്‍ പമ്പില്‍നിന്നു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യയിൽ സിപിഐ ഉൾപ്പെടെ മൂന്ന് പാർട്ടികൾക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി

ഇന്ത്യയിൽ സിപിഐ ഉൾപ്പെടെ മൂന്ന് പാർട്ടികൾക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി. സിപിഐയെ കൂടാതെ ശരദ് പവറിന്റെ എൻസിപി, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവർക്കും ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടതായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതെ സമയം അരവിന്ദ് കെജ്‌രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടി ദേശീയ പാർട്ടിയെന്ന സ്ഥാനം നേടിയയെടുത്തു. നിലവിൽ, ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി പാർട്ടി അധികാരത്തിലുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

താമരശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

താമരശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരപ്പൻ പോയിൽ സ്വദേശി നിസാർ, പൂനൂർ നേരോത്ത് സ്വദേശി അജ്നാസ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഷാഫിയുടെ വീട്ടിൽ നേരത്തെ എത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.വെള്ളിയാഴ്ചയാണ് താമരശേരി പരപ്പൻപൊയിലിലെ വീട്ടിൽ നിന്ന് ഷാഫിയെയും ഭാര്യ സനിയയെയും നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. എന്നാൽ കുറച്ചു ദൂരം പിന്നിട്ട ശേഷം സനിയയെ വഴിയിൽ ഇറക്കി വിട്ട് സംഘം ഷാഫിയെയും കൊണ്ട് രക്ഷപെട്ടു.

Posted inബിസിനസ്സ്

ലക്ഷം കോടി കടന്ന് പൊതുമേഖലാ ബാങ്കുകളുടെ അറ്റാദായം

പൊതുമേഖലാ ബാങ്കുകളുടെ സംയുക്ത അറ്റാദായം ചരിത്രത്തിലാദ്യമായി ലക്ഷം കോടിയെന്ന നാഴികക്കല്ലിലേക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) അറ്റാദായം ഒരുലക്ഷം കോടി രൂപ കവിഞ്ഞേക്കുമെന്നാണ് സൂചനകള്‍. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 9 മാസക്കാലത്ത് (ഏപ്രില്‍-ഡിസംബര്‍) തന്നെ രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകളും ചേര്‍ന്ന് 70,166 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. അവസാനപാദമായ ജനുവരി-മാര്‍ച്ചിലെ കണക്കുകള്‍ കൂടി പുറത്തുവരുന്നതോടെ അറ്റാദായം ലക്ഷം കോടി രൂപ കടന്നേക്കും. ഏറ്റവുമധികം അറ്റാദായം രേഖപ്പെടുത്തുന്നത് എസ്.ബി.ഐയാണ്. ഏപ്രില്‍-ഡിസംബറില്‍ തന്നെ ബാങ്കിന്റെ ലാഭം മുന്‍ വര്‍ഷത്തെ […]

Posted inവിനോദം

‘മദനോത്സവം’ ചിത്രത്തിലെ ഗാനം ‘തത്തമ്മ ചേലോള്’

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ‘മദനോത്സവം’ എന്ന പുതിയ ചിത്രത്തിലെ ‘തത്തമ്മ ചേലോള്’ വിഡിയോ സോങ്ങ് പുറത്തിറങ്ങി. ക്രിസ്റ്റോ സേവ്യര്‍ ഈണമിട്ടിരിക്കുന്ന ഗാനത്തിനായി വരികള്‍ ഒരുക്കിയിരിക്കുന്നത് വൈശാഖ് സുഗുണനാണ്. രവി വാണിയംപാറ, സയന്ത് എസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മദനന്‍ എന്ന കഥാപാത്രമായാണ് സുരാജ് സിനിമയില്‍ എത്തുന്നത്. കോഴിക്കുഞ്ഞുങ്ങള്‍ക്ക് കളറടിക്കുന്ന ജോലി ചെയ്യുന്ന മദനന്റെ ജീവിതത്തിലെ ചില സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രം വിനായക അജിത്താണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ […]

Posted inവിനോദം

ഹിറ്റായി ‘ഹിഗ്വിറ്റ’യിലെ ഗാനം ‘ചുവപ്പണിഞ്ഞ പക്ഷികള്‍’

സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ‘ഹിഗ്വിറ്റ’യിലെ പുതിയ ഗാനം പുറത്ത്. ‘ചുവപ്പണിഞ്ഞ പക്ഷികള്‍’ എന്നു തുടങ്ങുന്ന ഗാനം സിയ ഉല്‍ ഹഖ് ആണ് ആലപിച്ചിരിക്കുന്നത്. നിഖില്‍ മറ്റത്തില്‍ വരികള്‍ കുറിച്ച പാട്ടിന് രാഹുല്‍ രാജ് ഈണമൊരുക്കിയിരിക്കുന്നു. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ആലപ്പുഴയിലെ ഫുട്ബോള്‍ പ്രേമിയായ ഒരു ഇടതുപക്ഷ യുവാവിന് ഇടതു നേതാവിന്റെ ഗണ്‍മാനായി നിയമനം ലഭിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ഹിഗ്വിറ്റയുടെ ഇതിവൃത്തം. ധ്യാന്‍ ശ്രീനിവാസന്‍ ഗണ്‍മാനായും സുരാജ് വെഞ്ഞാറമൂട് നേതാവായും വേഷമിടുന്നു. സമകാലിക […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുല്‍ഗാന്ധി നാളെ വയനാട്ടില്‍ എത്തും. പ്രിയങ്കാ ഗാന്ധിയും ഒപ്പമുണ്ടാകും. കല്‍പറ്റയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന യുഡിഎഫ് റോഡ്ഷോയില്‍ രാഹുലും പ്രിയങ്കയും പങ്കെടുക്കും. റോഡ്ഷോയില്‍ പാര്‍ട്ടികൊടികള്‍ക്കു പകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക. ‘സത്യമേവ ജയതേ’ എന്ന പേരില്‍ ഉച്ചയ്ക്ക് മൂന്നിന് കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്‌ക്കൂള്‍ പരിസരത്തുനിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. റോഡ്ഷോയ്ക്കുശേഷം ‘സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം’ എന്ന പേരില്‍ പൊതുസമ്മേളനം നടക്കും. ബിജെപിയുടെ തനിനിറം എല്ലാവര്‍ക്കും അറിയാമെന്നും പ്രധാനമന്ത്രി […]

Posted inഓട്ടോമോട്ടീവ്

ഹാര്‍ലിയുടെ പാന്‍ അമേരിക്ക 1250 ഇന്ത്യയില്‍

ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹാര്‍ലി – ഡേവിഡ്‌സണ്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയ 2023 പാന്‍ അമേരിക്ക 1250 അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിന്റെ ലോഞ്ച് പ്രഖ്യാപിച്ചു. മുന്‍ വര്‍ഷത്തെ മോഡലിനെ അപേക്ഷിച്ച് 24.49 ലക്ഷം രൂപ (എക്സ്-ഷോറൂം, ഇന്ത്യ) ആണ് പുതിയ എഡിവിയുടെ വില. ഉയര്‍ന്ന വിലയ്ക്ക് പുറമെ, ബാക്കി വിശദാംശങ്ങള്‍ മോട്ടോര്‍സൈക്കിളില്‍ മാറ്റമില്ലാതെ തുടരുന്നു. സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് പോര്‍ട്ട്ഫോളിയോയില്‍ നിന്ന് നീക്കം ചെയ്തപ്പോള്‍ കമ്പനി ‘സ്‌പെഷ്യല്‍’ ട്രിം മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ […]

Posted inപുസ്തകങ്ങൾ

നാടകദര്‍പ്പണം

നാടകരചന, സംവിധാനം, അഭിനയം, റിഹേഴ്സല്‍, രംഗസജ്ജീകരണം, ചമയം, ദീപവിതാനം, സംഗീതം, രംഗാവതരണം… തുടങ്ങി ഒരു നാടകത്തിന്റെ രചനമുതല്‍ പൂര്‍ണ്ണനാടകമായിത്തീരുന്നതുവരെ കടന്നുപോകുന്ന എല്ലാ മേഖലകളെക്കുറിച്ചും ലളിതസുന്ദരമായ ഭാഷയില്‍ ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. കാലാകാലങ്ങളായി ലോക നാടകവേദിയില്‍ വന്നുചേര്‍ന്ന മാറ്റങ്ങളും വ്യത്യസ്ത ശൈലികളും പരീക്ഷണങ്ങളും സാങ്കേതിക-സൈദ്ധാന്തിക വിശദാംശങ്ങളും ലോകനാടകഭൂപടം സൃഷ്ടിച്ചെടുത്ത രചയിതാക്കളും സംവിധായകരും അഭിനേതാക്കളുമെല്ലാം ഈ പുസ്തകത്തില്‍ കടന്നുവരുന്നു. ഒപ്പം, ഏതു നാടകത്തിനും പൂര്‍ണ്ണതനല്‍കുന്ന പ്രേക്ഷകന്‍ എന്ന വിധികര്‍ത്താവിന്റെ മനസ്സിലൂടെയുള്ള നാടകവിശകലനങ്ങളും. നാടകപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കുമെല്ലാം വേണ്ടി മലയാളനാടകത്തിന്റെ കുലപതി […]

Posted inആരോഗ്യം

100 വയസ്സോ? ജീവരഹസ്യം കണ്ടെത്തി ഗവേഷകര്‍!

മനുഷ്യന്റെ ജീവിതദൈര്‍ഘ്യം 1900കളില്‍ ശരാശരി 31 വയസ്സായിരുന്നത് 2023ല്‍ എത്തുമ്പോഴേക്കും രണ്ട് മടങ്ങിലധികം വര്‍ധിച്ച് 73.2 വര്‍ഷമായി മാറിയിരിക്കുകയാണ്. ഇത് 2050 ആകുമ്പോഴേക്കും 77.1 വയസ്സാകുമെന്ന് കണക്കാക്കുന്നു. 100 വയസ്സു വരെ ജീവിച്ചിരിക്കുന്നവരുടെ എണ്ണത്തിലും ഇക്കാലയളവില്‍ വര്‍ധനയുണ്ടായി. 2015ല്‍ 100 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ ലോകത്തില്‍ നാലര ലക്ഷം പേരാണ് ഉണ്ടായിരുന്നെങ്കില്‍ 2050 ഓടെ ഇത് 37 ലക്ഷമായി വര്‍ധിക്കുമെന്ന് കരുതപ്പെടുന്നു. ആയുസ്സില്‍ സെഞ്ച്വറി അടിക്കുന്നവര്‍ പലപ്പോഴും വാര്‍ത്ത പ്രാധാന്യം നേടാറുണ്ടെങ്കിലും എന്താണ് ഇത്രകാലം ജീവിക്കാന്‍ ഇവരെ സഹായിച്ചതെന്ന […]