Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 10

◾ഡോളറിനു ബദലായി ഇന്ത്യന്‍ രൂപ ആഗോള കറന്‍സിയാകുന്നു. രൂപയില്‍ വ്യാപാരം നടത്താന്‍ 18 രാജ്യങ്ങള്‍ തയ്യാറായി. ജര്‍മ്മനി, കെനിയ, ശ്രീലങ്ക, സിംഗപ്പൂര്‍, യുകെ തുടങ്ങി 18 രാജ്യങ്ങള്‍ക്ക് രൂപയില്‍ ഇടപാട് നടത്താന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്. ◾ട്രെയിന്‍ തീവയ്പു കേസിലെ പ്രതി ഷാറൂഖിന് സഹായി ഉണ്ടായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. അപായച്ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തിച്ചത് സഹായിയാണെന്നാണ് നിഗമനം. ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഷാറൂഖ് അവിടെ ഇറങ്ങാതെ തൊട്ടടുത്ത കംപാര്‍ട്ടുമെന്റിലേക്കു മാറി. തീയില്‍നിന്നു രക്ഷപ്പെടാന്‍ യാത്രക്കാര്‍ ഓടിയതുമൂലമുണ്ടായ തിരക്കിനിടയിലാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മന്ത്രി മുഹമ്മ് റിയാസിന് മറുപടിയുമായി ബിജെപി

മന്ത്രി മുഹമ്മ് റിയാസിന് മറുപടിയുമായി ബിജെപി വിചാരധാര എഴുതിയത് നാൽപ്പതിലും അൻപതിലും പറഞ്ഞ കാര്യങ്ങൾ. ഇപ്പോൾ ആ പറഞ്ഞതിന് പ്രസക്തിയില്ലെന്നും വിചാരധാര റിയാസ് കെട്ടിപ്പിടിച്ചു നടക്കട്ടെയെന്നും എം ടി രമേശ്.ബിജെപിയുടെ ഈസ്റ്റര്‍ ദിനത്തിലെ വീട് സന്ദര്‍ശനത്തെ എല്‍ഡിഎഫും യുഡിഎഫും ഭയക്കുകയാണെന്നും ,സന്ദര്‍ശനത്തോട് സഭാ നേതൃത്വത്തിനും ക്രൈസ്തവ വിശ്വാസികള്‍ക്കും എതിര്‍പ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . വീടുകൾ സന്ദർശിക്കുന്ന ബി ജെ പി നേതാക്കൾക്ക് ആളുകൾ വിചാരധാര വായിച്ചാണ് മറുപടി നൽകുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. ഇതോടനുബന്ധിച്ചാണ് […]

Posted inബിസിനസ്സ്

ഇന്ത്യയിലേക്കുള്ള സ്വര്‍ണം ഇറക്കുമതിയില്‍ 30 ശതമാനം കുറവ്

കഴിഞ്ഞ സാമ്പത്തികവര്‍ഷം (2022-23) ഏപ്രില്‍-ഫെബ്രുവരിയില്‍ ഇന്ത്യയിലേക്കുള്ള സ്വര്‍ണം ഇറക്കുമതി 30 ശതമാനം കുറഞ്ഞ് 3,180 കോടി ഡോളറിലെത്തിയെന്ന് റിപ്പോര്‍ട്ട്. 2021-22ലെ സമാനകാലത്ത് ഇറക്കുമതി 4,520 കോടി ഡോളറിന്റേതായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ സ്വര്‍ണം ഇറക്കുമതി തുടര്‍ച്ചയായി ഇടിയുകയാണ്. ഒരുവര്‍ഷം മുമ്പ് രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 1,626 ഡോളറായിരുന്നു. ഉയര്‍ന്ന പണപ്പെരുപ്പം, തുടര്‍ച്ചയായുള്ള പലിശനിരക്ക് വര്‍ദ്ധന, അമേരിക്കയിലെയും യൂറോപ്പിലെയും ബാങ്കിംഗ് പ്രതിസന്ധി, ഡോളറിന്റെ മുന്നേറ്റം, ഓഹരികളുടെ തളര്‍ച്ച തുടങ്ങിയ പ്രതിസന്ധികളെ തുടര്‍ന്ന് സ്വര്‍ണത്തിലേക്ക് ആഗോളതലത്തില്‍ നിക്ഷേപം ഒഴുകിയപ്പോള്‍ പിന്നീട് […]

Posted inടെക്നോളജി

മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ റെക്കോഡിട്ട് ഇന്ത്യ

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2022-23) മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ റെക്കോഡ് സൃഷ്ടിച്ച് ഇന്ത്യ. 85,000 കോടി രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള മൊബൈല്‍ ഫോണുകള്‍ കഴിഞ്ഞ മാര്‍ച്ച് 31നകം കയറ്റുമതി ചെയ്‌തെന്ന് ഇന്ത്യന്‍ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന്‍ പങ്കുവെക്കുന്ന ഡാറ്റ വ്യക്തമാക്കുന്നു. ഉത്പാദനധിഷ്ഠിത ഇന്‍സെന്റിവ് സ്‌കീമുകള്‍ നടപ്പാക്കിയതിന്റെ ഫലമായി, മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് സ്മാര്‍ട്ട് ഫോണുകളുടെ കയറ്റുമതി ഇരട്ടിയായി വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം 80മുതല്‍ 85 ശതമാനം ഐഫോണുകള്‍ നിര്‍മ്മിച്ച ചൈനയ്‌ക്കൊപ്പം മുന്നേറുകയാണ് ഇന്ത്യ. കണക്കുകള്‍ പ്രകാരം, […]

Posted inവിനോദം

‘പാച്ചുവും അത്ഭുതവിളക്കും’ ചിത്രത്തിലെ ഗാനം

ഫഹദ് നായകനാകുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. ‘നിന്‍ കൂടെ ഞാന്‍ ഇല്ലയോ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് അഖില്‍ തന്നെയാണ്. അഖില്‍ അച്ഛന്റെ സിനിമകളില്‍ മുന്‍പ് സഹകരിച്ചിട്ടുണ്ട്. ‘ഞാന്‍ പ്രകാശന്‍’, ‘ജോമോന്റെ സുവിശേഷങ്ങള്‍’ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു. ‘ദാറ്റ്‌സ് മൈ ബോയ്’ എന്ന ഡോക്യുമെന്ററിയും അഖില്‍ […]

Posted inവിനോദം

മമ്മൂട്ടി നായകനാവുന്ന ‘ബസൂക്ക’

മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ ഡീനൊ ഡെന്നിസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പേര് ‘ബസൂക്ക’ എന്നാണ്. ഗൗതം വസുദേവ് മേനോന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. തോക്കിന്‍ മുനയില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ നായക കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നതാണ് ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനൊ ഡെന്നിസ്. തിയറ്റര്‍ ഓഫ് ഡ്രീംസിന്റെയും സരിഗമയുടെയും ബാനറുകളില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം, […]

Posted inഓട്ടോമോട്ടീവ്

പുത്തന്‍ റേഞ്ച് റോവര്‍ സ്വന്തമാക്കി മോഹന്‍ലാല്‍

പുത്തന്‍ റേഞ്ച് റോവര്‍ സ്വന്തമാക്കി മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ യാത്ര ഇനി റേഞ്ച് റോവറില്‍. റേഞ്ച് റോവറിന്റെ ഉയര്‍ന്ന വകഭേദങ്ങളിലൊന്നായ ഓട്ടോബയോഗ്രഫി ലോങ് വീല്‍ബെയ്‌സാണ് പുതിയ വാഹനം. കൊച്ചിയിലെ ലാന്‍ഡ് റോവര്‍ വിതരണക്കാരായ മുത്തൂറ്റ് ജെഎല്‍ആറില്‍ നിന്നാണ് മോഹന്‍ലാല്‍ വാങ്ങിയത്. ലാന്‍ഡ് റോവര്‍ നിരയിലെ ഏറ്റവും വലിയ വാഹനങ്ങളിലൊന്നാണ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എല്‍ബിഡബ്ല്യു. 4.4 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജിഡ് പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 530 പിഎസ് കരുത്തും 750 എന്‍എം ടോര്‍ക്കുമുണ്ട്. ഉയര്‍ന്ന വേഗം […]

Posted inപുസ്തകങ്ങൾ

നിരുദ്ധ സങ്കടങ്ങള്‍

ആത്മാവിന്റെ അസ്വസ്ഥമായ ഇടങ്ങള്‍ അന്വേഷിക്കുന്ന കവിതകള്‍. ജീവനില്ലാത്ത ജീവിതങ്ങളുടെയും തകര്‍ന്ന വികാരങ്ങളുടെയും മുറിവുകളാണിവ. ദുഃഖത്തിന്റെ സങ്കീര്‍ണ്ണമായ വലയില്‍നിന്ന് മോചനം നേടാന്‍ ശ്രമിക്കുന്ന മനുഷ്യര്‍ സഞ്ചരിക്കുന്ന വഴികളിലൂടെ, വായനക്കാരനും യാത്ര ചെയ്യുന്നു. ആന്തരികവും ബാഹ്യവുമായ യാഥാര്‍ത്ഥ്യങ്ങളുടെ തേടല്‍കൂടിയാണത്. പരിചിതമായ ശീലങ്ങളും വേദനകളും ആഴങ്ങളിലിരുന്ന് നമ്മോട് സംവദിക്കുന്നു. സമാപ്തി, കാശ്മീരം, വിധവകളുടെ തെരുവ്, തിരഞ്ഞെടുത്ത ദുഃഖങ്ങള്‍, ചരിഞ്ഞ ആകാശം, ത്വക്കിനുതാഴെ, പക്ഷിയുടെ കാഹളം എന്നീ കവിതകള്‍. ‘നിരുദ്ധ സങ്കടങ്ങള്‍’. നവീന്‍ കിഷോര്‍. ഡിസി ബുക്‌സ്. വില 117 രൂപ.  

Posted inആരോഗ്യം

മൊബൈല്‍ ഉപയോഗം കുട്ടികളുടെ നട്ടെല്ലിന് പ്രശ്നമുണ്ടാക്കുന്നതായി പഠനം

മൊബൈലില്‍ സമയം ചെലവഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുമെന്ന് ബ്രസീലില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. മൊബൈല്‍ ഫോണുകളില്‍ ഏറെ നേരം ചെലവഴിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും നട്ടെല്ലിന് പ്രശ്നമുണ്ടാകാമെന്നാണ് പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സയന്റിഫിക് ജേണലായ ഹെല്‍ത്ത്കെയറിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു ദിവസം മൂന്ന് മണിക്കൂറില്‍ കൂടുതല്‍ മൊബൈലില്‍ സമയം ചെലവഴിക്കുന്ന കുട്ടികളിലാണ് പുറംവേദന പോലുള്ള പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നതെന്ന് പഠനത്തില്‍ പറയുന്നു. തൊറാസിക് സ്പൈനിനുള്ള വേദനയെ കേന്ദ്രീകരിച്ചായിരുന്നു പഠനം. നെഞ്ചിന്റെ പുറകുവശത്തായി, ഷോള്‍ഡര്‍ ബ്ലേഡുകള്‍ക്കിടയില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കാലടിയില്‍ സമാന്തര പാലത്തിന്‍റെ നിര്‍മ്മാണം 2024 ഒക്ടോബറിൽ പൂർത്തീകരിക്കാനാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പെരിയാറിന് കുറുകെ കാലടി ശ്രീശങ്കര പാലത്തിന് സമാന്തരമായുള്ള പുതിയ പാലത്തിന്‍റെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. പുതിയപാലം നിർമ്മിക്കുന്നത് നിലവിലുള്ള പാലത്തിന്റെ പടിഞ്ഞാറുഭാഗത്തുനിന്ന് അഞ്ചുമീറ്റർ മാറി 455 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലുമാണ്. 18 ബീമുകൾ പുഴയിലും ഇരുകരകളിലുമായി നിർമിക്കും. ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ കാൽനടയാത്രക്കാർക്കുള്ള നടപ്പാതയും ഉണ്ടാകും. രണ്ട് ഘട്ടങ്ങളിലായാണ് പാലത്തിന്‍റെ നിർമാണം പൂർത്തിയാക്കുക.2024 ഒക്ടോബറിൽ പാലം നിർമാണം പൂർത്തീകരിക്കണം എന്നാണ് ലക്ഷ്യം എന്ന് മന്ത്രി പറഞ്ഞു.എം […]