Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സുഗതകുമാരിയുടെ വീടായ വരദ വിറ്റതിൽ വിശദീകരണവുമായി മകൾ ലക്ഷ്മി ദേവി രംഗത്ത്

സുഗതകുമാരിയുടെ വീടായ വരദ വിറ്റതിൽ വിശദീകരണവുമായി മകൾ ലക്ഷ്മി ദേവി രംഗത്ത്. ആ വീട് സ്മാരകമാക്കാനോ താമസിക്കാനോ അനുയോജ്യമല്ല,  വീട് വിൽക്കാനല്ലാതെ മറ്റൊന്നിനും സാധിക്കില്ല എന്നും മകൾ വ്യക്തമാക്കി. വരദയെന്ന വീട് സ്മാരകമാക്കാം എന്നാവശ്യപ്പെട്ട് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ ഇത്രയും നാൾ തന്നെ സമീപിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. സർക്കാരിനോട് വീട് സ്മാരകമാക്കണം എന്ന് ആവശ്യപ്പെട്ടില്ല. വീട് സ്മാരകമാക്കണം എന്ന് ഉണ്ടെങ്കിൽ അതിന് തറവാട്ട് വീടായ അഭയ തെരഞ്ഞെടുക്കാമെന്നും അവർ കൂട്ടിച്ചേർത്തു.തി​രു​​വ​ന​ന്ത​പു​രം ന​ന്ദാ​വ​ന​ത്ത്​ സു​ഗ​ത​കു​മാ​രി വ​ർ​ഷ​ങ്ങ​ളാ​യി ജീവിച്ച വീടാണ് […]

Posted inലേറ്റസ്റ്റ്

ഏറ്റവും വിലയുള്ള പിങ്ക് വജ്രം ലേലത്തിന്

30,000 ലക്ഷം രൂപ വിലമതിക്കുന്ന രത്നം വില്പനയ്ക്ക്. എറ്റേണല്‍ പിങ്ക് എന്ന് വിളിക്കുന്ന അപൂര്‍വ റോസി-പര്‍പ്പിള്‍ ഡയമണ്ട് ആണ് വില്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന മാഗ്നിഫിസന്റ് ജ്വല്ലുകളുടെ വില്‍പ്പനയിലാണ് സോത്തെബിസ് ഈ അപൂര്‍വരത്നം ലേലം ചെയ്യുന്നത്. ജൂണിലാണ് ലേലം. പത്തര കാരറ്റ്ുള്ള ഡയമണ്ടാണിത്. ഇതുവരെ ലേലത്തില്‍ വെച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വിലപിടിപ്പുള്ള പര്‍പ്പിള്‍-പിങ്ക് വജ്രം. ലോകത്തിലെ തന്നെ അപൂര്‍വ്വമായ രത്നങ്ങളിലൊന്ന്. ബോട്സ്വാനയില്‍ നിന്നു ഖനനം ചെയ്തെടുത്ത വജ്രമാണിത്. ലോകത്ത് വളരെ അപൂര്‍വ്വമായതും ഏറ്റവും ഡിമാന്‍ഡുള്ളതുമായ വജ്രമാണ് പിങ്ക് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസിലെ റിവ്യൂ ഹർജി ലോകായുക്ത നാളെ പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസിലെ റിവ്യൂ ഹർജി ലോകായുക്ത നാളെ പരിഗണിക്കും. കേസിൽ ഭിന്നവിധി പറഞ്ഞ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഫുൾ ബെഞ്ച് കേസ് മറ്റന്നാൾ പരിഗണിക്കും.വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ആര്‍.എസ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഏപ്രില്‍ 16 ന് മുന്‍പ് കേസ് പരിഗണിക്കണമെന്ന നിര്‍ദേശം ഹൈക്കോടതി നല്‍കിയതോടെ മാര്‍ച്ച് 31ന് ലോകായുക്ത വിധി പറയാന്‍ തീരുമാനിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ ദില്ലിയിലെ യാത്രയിലും ദൂരൂഹത

ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ ദില്ലിയിലെ യാത്രയിലും ദൂരൂഹത. കാണാതായ ദിവസം ഷാറുഖ് വീട്ടിൽ നിന്ന് നേരിട്ട് സ്റ്റേഷനിലേക്കല്ല പോയതെന്നാണ് കണ്ടെത്തൽ. കേസിൽ ദില്ലിയിൽ മാത്രം മുപ്പതിലേറെ പേരെ ചോദ്യം ചെയ്തു. ഷാറൂഖിനെ  കാണാതായ മാർച്ച് 31 ന്  രാവിലെ ഒമ്പത് മണിയോടെ വീട്ടിൽ നിന്നും പോയെന്നായിരുന്നു അമ്മയുടെ മൊഴി. എന്നാൽ ഷെഹീൻബാഗിൽ നിന്ന് ഒമ്പത് മണിക്ക് ഇറങ്ങിയ പ്രതി മൂന്നരമണിക്കൂറിന് ശേഷമാണ് ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ എത്തിയതെന്നാണ് കണ്ടെത്തൽ.യാത്രക്കായി ഇത്രയും നേരം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  നോട്ടീസ്

മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  നോട്ടീസ്. ഈ മാസം 20 ന് ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇഡി നിർദേശം നൽകിയിരിക്കുന്നത്. അനധികൃത സ്വത്ത്‌ സമ്പാദന കേസിൽ രേഖകൾ ഹാജരാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ശിവകുമാറിന് ബിനാമി ഇടപാടുകളുണ്ടെന്ന് ഇ.ഡി പറയുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിന് നേരത്തെ വിജിലൻസും കേസെടുത്തിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുൽ ഗാന്ധിക്കെതിരായ ഗുലാംനബി ആസാദിന്‍റെ ആരോപണം ആയുധമാക്കി ബിജെപി

രാഹുൽ ഗാന്ധിക്കെതിരായ ഗുലാംനബി ആസാദിന്‍റെ ആരോപണം ആയുധമാക്കി ബിജെപി. രാഹുൽ വിദേശത്ത് പോകുമ്പോൾ കളങ്കിത വ്യവസായികളെ കാണുന്നത് തനിക്കറിയാമെന്ന് ഗുലാം നബി ആസാദ് ഇന്നലെ പറഞ്ഞിരുന്നു. ഇതാരൊക്കെയാണെന്ന് രാഹുൽ ഗാന്ധി വിശദീകരിക്കണമെന്ന് ബിജപി നേതാവ് രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. വിദേശത്ത് ഇന്ത്യയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളാണ് രാഹുൽ ഗാന്ധി നടത്തുന്നത്. ഇത് ആരുടെ പ്രേരണ കൊണ്ടാണെന്ന് രാഹുൽ വ്യക്തമാക്കണമെന്നും രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിദ്ദിഖ് കാപ്പൻ ഉൾപ്പടെ പ്രതിയായ ഇഡി കേസ് വിചാരണ യുപിയിൽ നടത്തും

മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പടെ പ്രതിയായ ഇഡി കേസ് വിചാരണ യുപിയിൽ നടത്തും. കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസിലെ ഒന്നാം പ്രതി റൗഫ് ഷെരീഫാണ് കേരളത്തിലേക്ക് വിചാരണ മാറ്റാൻ ഹർജി നൽകിയത്. എന്നാൽ സുപ്രീം കോടതി കേസ് കേരളത്തിലേക്ക് മാറ്റാൻ അനുമതി നൽകിയില്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുല്‍ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും നാളെ വയനാട്ടിൽ

രാഹുല്‍ഗാന്ധിയും,പ്രിയങ്കാ ഗാന്ധിയും നാളെ വയനാട്ടിൽ എത്തും. സന്ദർശനത്തോട് അനുബന്ധിച്ച് കൽപറ്റയിൽ പതിനായിരങ്ങളെ അണിനിരത്തി റോഡ്‌ഷോ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് അറിയിച്ചു. റോഡ്‌ഷോയില്‍ പാര്‍ട്ടികൊടികള്‍ക്ക് പകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക.സത്യമേവ ജയതേ എന്ന പേരില്‍ ഉച്ചയ്ക്ക് കൽപ്പറ്റ എസ് കെ എം ജെ ഹൈസ്‌ക്കൂൾ പരിസരത്ത് നിന്നാണ് റോഡ്‌ ഷോ ആരംഭിക്കുന്നത്. റോഡ്‌ഷോയ്ക്ക് ശേഷം സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ പൊതുസമ്മേളനം നടക്കും. യുഡിഎഫിലെ മുതിർന്ന നേതാക്കൾ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രണ്ട് ജനപ്രിയപദ്ധതികളെ പിണറായി സര്‍ക്കാര്‍ കൊല്ലാക്കൊല ചെയ്‌തെന്ന് കെ സുധാകരന്‍

കെ എം മാണി ഹൃദയത്തോട് ചേര്‍ത്തുപിടിച്ച രണ്ട് ജനപ്രിയപദ്ധതികളെ പിണറായി സര്‍ക്കാര്‍ കൊല്ലാക്കൊല ചെയ്‌തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി കുറ്റപ്പെടുത്തി.കെ എം മാണി ധനമന്ത്രിയായിരുന്നപ്പോള്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയ കാരുണ്യ പദ്ധതിയും റബര്‍വില സുസ്ഥിരതാ പദ്ധതിയുമാണ് ഇപ്പോള്‍ തകര്‍ന്നടിഞ്ഞത്. കാരുണ്യ പദ്ധതിക്ക് 500 കോടിയിലധികം രൂപ കുടിശികയായതിനെ തുടര്‍ന്ന് പദ്ധതി തന്നെ ഇല്ലാതായെന്നു പറയാം. റബര്‍വില സ്ഥിരതാ ഫണ്ടിലേക്ക് 2022- 23 വര്‍ഷം 500 കോടി രൂപ വകയിരുത്തിയിട്ട് ഈ സാമ്പത്തിക വര്‍ഷം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ എസ് ആർ ടി സി പെൻഷൻ വ്യാഴാഴ്ച്ചക്കകം നൽകിയില്ലെങ്കിൽ വിശദീകരണം നൽകണമെന്ന് കോടതി

കെ എസ് ആർ ടി സി പെൻഷൻ വ്യാഴാഴ്ച്ചക്കകം നൽകണമെന്ന് നിർദ്ദേശിച്ച കോടതി, അതുണ്ടായില്ലെങ്കിൽ ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്നും ഉത്തരവിട്ടു. എല്ലാം മാസവും അഞ്ചാം തീയതിക്കകം പെൻഷൻ നൽകണമെന്നായിരുന്നു നേരത്തെ ഹൈക്കോടതി ഉത്തരവ്. ഇത് പാലിക്കപ്പെടാതായതോടെയാണ് കോടതിയുടെ ഇടപെടൽ.